Showing posts with label Malayalam Poems (മലയാളം കവിതകള്‍ ). Show all posts
Showing posts with label Malayalam Poems (മലയാളം കവിതകള്‍ ). Show all posts

Friday, August 12, 2011

പണ്ടെങ്ങോ എഴുതിയ വിപ്ലവ വരികള്‍

ഒരുമതന്‍ തണലില്‍ ഒരായിരം പാദങ്ങള്‍
ഭിന്നതയുടെ നിഴലില്‍ ഒന്നായ്‌ പൊഴിഞ്ഞു !
അതിനാല്‍ വരുവിന്‍ സഖാക്കളെ നമ്മള്‍
ഒരായിരം പാദമായ് ഇങ്ക്വുലാബ് മുഴക്കാം!

Wednesday, August 3, 2011

ബന്ദിന്‍റെ ശബ്ദം

വിജനതയുടെ തെരിവിലൂടെ ഒരു ബന്ദ് ദിവസം

ഹര്‍ത്താലുകളെന്ന് പുനര്‍നാമം ചെയ്തിട്ടും

വിജനതയെ ഭേദിക്കാന്‍ ബന്ദിന് കഴിഞ്ഞില്ല.

തിരയിളകുന്ന സംശയങ്ങളും, ചോദ്യങ്ങളും എന്നും

ഹര്‍ത്താലുകളെയും ആഹ്വാനികളെയും പേടിച്ചു

വഴിമുട്ടിയ ശബ്ദം ഒരുനാള്‍ ചിലംബിച്ച് പുറത്തു

വന്നപ്പോള്‍ അവര്‍ തിരക്കിട്ട് അകന്നുപോയ്

ശബ്ദ നാളങ്ങള്‍ ചാടിക്കടന്ന സ്വനം കിതച്ചെത്തി-

ഹര്‍ത്താല്‍ ആരവത്തില്‍ ആണ്ടുപോയ്‌ ശബ്ദം

തിരിച്ചറിഞ്ഞതെവിടയോ... ഒറ്റപ്പെടുത്തിയ

നിശബ്ദതയില്‍, ഏതോ മാളത്തിന്‍ സുശുപ്തിയില്‍.

സിദ്ധിക്‌ റാബിയത്ത്

Monday, August 1, 2011

രണ്ട്‌ ചോദ്യം

ശവങ്ങളെ മയ്യിത്തെന്നും

ശവക്കുഴികളെ മയ്യക്കുഴിയെന്നും

പഠിപ്പിച്ച ഉസ്താതിനോട്


ചിതയെ തീക്കുണ്ഠമെന്നും

ചിതക്കുണ്ഠമല്ലാത്തതെന്തെന്നും

ചോദിച്ചപ്പോളൊരു തീനോട്ടം


മറുപടിയുടെ ചൂട്മാറിയത്‌

മദ്രസ്സ വിട്ടോടി കടലടിയുടെ

പിന്നില്‍ തലവരെ മുങ്ങിയപ്പോള്‍


തിരയെണ്ണല്‍പോലെ പുതിയ

തിരസംശയങ്ങളും തള്ളിവന്നു

അപ്പോള്‍ കടല്‍പ്പള്ളിയാണ് പ്രശ്നം


ആടിമാസത്തില്‍ കരകേറുന്ന കടല്‍

അടിയോടിളക്കുന്ന കരിമ്പള്ളി

കുരിശടി, പണിതീര്‍ത്തതെന്തിന്?


കടല്‍കേറി കപ്പല്‍യാട് കെട്ടി

കരയടുക്കുന്ന കപ്പലുകെട്ടാനോ

അതോ കപ്പിത്താനുറങ്ങാനോ?


മറുപടിയുടെ മഞ്ഞിച്ച പുച്ഛം

മിനക്കെടാതെ ചെയ്തയാത്രയിങ്ങു

ദില്ലിയിലെ മുറികളില്‍ വരികളായ്‌


സിദ്ധിക്‌ റാബിയത്ത്

Saturday, July 30, 2011

കവികള്‍

ഇന്നെഴുതുന്നത് ഇന്നലകളുടെ നൊമ്പരങ്ങള്‍ ഇറ്റിച്ച ചാലുകളുടെ തേടലോ,
നാളയുടെ മൂര്‍ത്തത ച്ചുംബിക്കാത്ത നിനവുകളുടെ കോറലുകളോ അല്ല,
ജനിക്കുന്ന വേദനയുടെ അംശം പകരലാണ്, നടവഴിയുടെ ചേതനയാണ്‌ .

ഉപ്പുകാറ്റില്‍ പുതയുന്ന മണലില്‍ വളര്‍ന്നു പൊന്തുന്ന സസ്യങ്ങള്‍ പലതും,
ചിലത് വന്മരങ്ങള്‍, ചിലത് ശ്രദ്ധ ക്ഷണിക്കലുകല്‍ക്കപ്പുത്തെ ഗുല്മങ്ങള്‍,
ചിലര്‍
നറുജീവന്‍ പ്രതിഫലംഗളില്ലാതെ സദാ പ്രദാനം ചെയ്യുന്നവര്‍ മുത്തുകള്‍.

കരകളെ, കടലിന്റെ സമൃധിയെ ചൊല്ലി പുകഴ്പാടും പാണന്മാര്‍ നാടോടികള്‍,
കോര്‍ത്തിണക്കിയ മുത്തുകള്‍ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് പുതുമയുടെ തലമുറയായ് ,
പഴമയുടെ പുതുമയുള്ള പശിമ പേറുന്ന പാണന്മാര്‍ കവികതയുടെ സൂക്ഷിപ്പുകാര്‍.

സിദ്ധിക്ക് റാബിയത്

Sunday, July 24, 2011

ഉടഞ്ഞ വഴിയമ്പലങ്ങള്‍

ഉടഞ്ഞ വഴിയമ്പലങ്ങള്‍

വിളക്ക് കൊളുത്തിയിട്ടു
കരിഞ്ഞ തിരി എരിഞ്ഞമരാനില്ല.
ചാരായം കുടിച്ചപ്പോള്‍
അന്ന നാളത്തിലൂടെ ഒരു വണ്ടി,
കല്കരി വണ്ടി, തീ തുപ്പിപോയതറിഞ്ഞില്ല.
സ്വയംഭോഗതിനായ് ആല്‍ത്തറയിലെത്തിയ
നാരായണന്‍ മൂത്രമൊഴിച്ചു തിരിച്ചു പോയ്‌.
നിശബ്ദതയെ ഭേദിച്ച്,
മധുകുന്നിലെ ചെരുവില്‍ നിന്ന് കുറുക്കന്റെ ഓരിയിടല്‍.
കാലന്‍ കോഴിയുടെ കൂവല്‍ വീണ്ടും വന്നു,
കുനിയില്‍ ഒതേന തീയന്റെ വായില്‍ മണ്ണ് വീണു.
കിഴക്ക് ഭാഗത്ത്‌ വെച്ച ഒറ്റ ജനലിന്റെ ഒറ്റക്കള്ളിയിലൂടെ,
സൂര്യ കിരണം കണ്ണില്‍ പതിച്ച് രതിച്ചേച്ചി ഉണര്‍ന്നു.
പിന്നീടാണ് രതിച്ചേച്ചിയറിഞ്ഞത് ,
സ്വപ്നങ്ങള്‍ക്ക് നിറമില്ല ഒഴുക്കില്ല,
ഉടഞ്ഞും, കലങ്ങിയും ഒഴുക്കുമില്ലാതെ തുടരുന്ന സ്വപ്‌നങ്ങള്‍

രാജീവന്‍ കുന്നത്ത്

Friday, April 15, 2011

കറുത്ത ഉറുംബ്

സ്വര്‍ണ താമര ഇതളുകല്‍ക്കിടയിലൂടെ
ഒഴുകിനീങ്ങുന്ന കറുത്ത ഉറുമ്പുകള്‍
അര്‍ഥം മാത്രം പേറി ക്കൊണ്ടകലുന്ന
ചെറു സേനകള്‍ കാലത്തിന്റെ കാവലാളുകള്‍

യുഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍
പ്രാന്തീകരിച്ച നിറം ഭേദങ്ങള്‍ കൂടാതെ
കാലത്തിന്റെ കാവലാളുകലായപ്പോള്‍
മിച്ചമായത് ഒരു കൂട്ടം മെച്ചമറ്റ ചോദ്യങ്ങള്‍

Tuesday, March 15, 2011

വിശുദ്ധ പ്രണയത്തെ വിരുന്നു കാരനാക്കാന്‍ കൊതിക്കുന്ന
വിശുദ്ധിയുടെ നനവറ്റ നെഞ്ചും മനസ്സും മിനുക്കിവക്കുന്നവര്‍
വിശുദ്ധി എന്ന ശുദ്ധി അവരുടെ അശുദ്ധിയല്ലെന്നു കണ്ടോ?
മെരുങ്ങാത്ത മിനുങ്ങാത്ത വളര്താനാകാത്ത പ്രണയം കാണുമോ?
വിശുദ്ധിയുടെ വെള്ളിടി തേടുന്ന നോട്ടം തുളഞ്ഞു കേരുന്നതെന്നും
ശുദ്ധി സങ്കല്പങ്ങളുടെ അടഞ്ഞ പെട്ടിയില്‍,
നിന്റെ കാഴ്ചയും നോട്ടവും എന്താണെന്നെ അറിയാത്തതെന്നോ?
ഞാനാപ്പെട്ടിയല്ല!

Sunday, January 30, 2011

യാത്ര

ജീവന്റെ യാത്ര പ്രണയത്തിന്റെ പാതയില്‍
പ്രണയമോ ജീവന്റെ യാത്രയുടെ പാതയില്‍
സീതയാം ആര്യ പുത്രിയെ കവര്‍ന്ന രാവണന്‍
തേടിയതെന്ത്, പ്രണയമോ, സീതയുടെ ഉടലോ?
കല്യാണ സൌഗന്ധികം തേടിയ ഭീമന്‍ തേടിയതാരെ
വെറും പുഷ്പമോ കൃഷ്ണയുടെ പ്രേമ ഹര്മ്യമോ?
കാളി ദാസന്റെ ശാകുന്തളം തേടിയതാരെ വെറും
ദുഷ്യന്തനാം മന്നനോ ശകുന്തളയുടെ പ്രണയമോ?
കുമാരനും, ലീലയും, ചണ്ഡാളയും ആനന്ദ ഭിക്ഷുവും
തേടുവതാരെ, ഗുരുവാം പ്രണയമോ , മോക്ഷമോ?
ഒട്ടിയ വയറുമായ് കടിപിടി കൂടുന്ന കോലങ്ങളെങ്ങും
തിരയുന്നതെന്തേ, റൊട്ടിയോ ജീവന്റെ പ്രണയമോ?


മൂട്ട പുരാണം

കിടക്കയില്‍ കുരുതി നിണത്തിന്‍
ചൂര് തേടുന്ന മാടന്റെ വരവായ്
മണത്തെത്തുന്ന മാടനായ് മൂട്ട
ചോരയുടെ ചുവന്ന നിറവും
കുടിച്ചവന്റെ കറുത്ത പുള്ളിയും
പേറുന്ന പ്രശ്നമാണീ മൂട്ട

കുലം മുടിപ്പിന്റെ പുതിയ വഴികളില്‍
കുതിച്ചു കൈകള്‍ പലവുരി ചുവരില്‍
തെറിച്ചു കൈകളാല്‍ വരച്ചു ചുവരുകള്‍
ചുവന്ന അതിരുകള്‍ നിറഞ്ഞ ദേശങ്ങള്‍
പടര്‍ന്നു ചോരതന്‍ പുതിയ ചിത്രങ്ങള്‍
വരച്ചതോ പാവം മൂട്ടതന്‍ ജീവനാല്‍

സിദ്ദിക്ക്

Tuesday, January 4, 2011

ജനന മരണങ്ങളുടെ നീളമാണ് ജീവിതമെങ്കില്‍
സുഖ ദുഖങ്ങളുടെ തുകയാണ് സ്വപ്നങ്ങലെങ്കില്‍
ജീവനില്ലാത്ത സ്വപ്നങ്ങളും സ്വപ്നങ്ങളില്ലാത്ത ജീവനും
പേറുന്നതാരാണ് ശവങ്ങളോ, ശവമഞ്ഞ്ജംങ്ങളോ ?

Sunday, January 2, 2011

തീവണ്ടിയുടെ കൊലവിളി

കൂകി വിളിക്കുന്ന തീവണ്ടി യുടെ നിലവിളി
അഷ്ടമുടിയിലുയര്‍ന്ന നിലവിളിയുടെ അലകളായ്
കായലുകള്‍ ആറുകള്‍ പിന്നിട്ട നിലവിളി
പാളങ്ങള്‍ തെന്നിച്ചു നിപതിച്ച ബോഗികള്‍
പെരുമണ്ണിലും പിന്തുടര്‍ന്ന ആര്‍തനാദമായ്

ഓരോ നിലവിളിയുമോരോ കൊലവിളിയായ് ....

Friday, December 24, 2010

റൂമിയും അന്വേഷണവും
അബൂബക്കരിലൂടെ നീളുന്നു...
മുഹമ്മദിന്റെ ഉള്‍കാഴ്ചകള്‍
പ്രണയമാകുന്ന ഗാനമാകുന്നു...
ഗുരുവിലേക്കുള്ള നീണ്ട യാത്രയില്‍
ബുദ്ധനും ഈസയും കൂട്ടായ്...
ഉപനിഷത്തും തത്വജ്ഞാനവും
അര്‍ഥി തന്‍ പാന്താവായ് ...
റാബിയായും റൂമിയും സൂഫിസവും
പ്രണയത്തിന്റെ വഴികളായ്...
അര്കനെ പ്രണയിച്ച സൂര്യകാന്തി
നിന്‍ പ്രഭയില്‍ ഞാന്‍ എരിഞ്ഞടങ്ങീ ...

Wednesday, September 1, 2010

പ്രാവുകള്‍

പറന്നിറങ്ങി പാലയിന്‍ ചില്ലയില്‍
പ്രണയിയാം രണ്ട് യൗവ്വന പക്ഷികള്‍
പിറ്പിറുത് ലീലകള്‍ രസിച്ചവര്‍
പറഞ്ഞു കൂട്ടര്‍ അവര്‍ മാട പ്രാവുകള്‍

ചിരിച്ചും കുറുകിയും ചില്ലകള്‍ തോറും
ചില പകലുകള്‍ മാത്രം ചിതറി ഇരുന്നവര്‍
ചന്തമാം ഭാവത്തിന്റെ മൂര്‍തമാം പ്രതീകമായ്
ചാരത്ത് ആമരത്തിന്റെ ചില്ലയില്‍ വസിച്ചവര്‍

ശിശിരം മറച്ചയീ അര്കനിന്‍ തീഷ്ണത
ശകുനമായ് കണ്ടു പ്രേമത്തിന്‍ അലകളെ
ശീതനെ തുരത്തിയ ഗ്രീഷ്മത്തിന്‍ വരവിലും
ശര്മയായ് കമിതാക്കള്‍ പാലയിന്‍ ചില്ലയില്‍

വീരനാം വെയിലിന്റെ വരവ് വറുതിയായ്
വേഷമിന്നഴിക്കുമോ പ്രണയം പങ്കിട്ടവര്‍?
വറ്റിയ ഉണര്‍വിലും തീവ്രമായ് കാമിച്ചവര്‍
വര്‍ഷമായ് തഴുകിയാ കാലത്തിന്‍ ജനയ്താവ്

സിദ്ദിക്ക്


Sunday, August 29, 2010

ദില്ലിയിലെ മഴ

അലക്ഷ്യമായ് വര്ഷം നീങ്ങുന്ന ഉത്തരേന്ത്യ
മണ്ണും
ജീവങ്ങളും വരണ്ടു ജീവിച്ചു
പൊള്ളുന്ന വേനലില്‍ വരളുന്ന ത്വക്കിന്
ശമനിയായ്
ചിതറിവീണ തുള്ളികള്‍

മരാസ്മസ് ബാധിച്ച തോലുകളില്‍
ഉണര്‍വിന്റെ
ഉള്‍വിളി ഉണര്‍ത്തി
ദില്ലിയില്‍ മഴ യാത്രയിലെ ഇടവേളയായ് പെയ്തു
ചരിത്രം
ആവര്‍ത്തിക്കില്ലെന്ന മട്ടോടെ

ശാന്തമായ് പരാതിയില്ലാതെ കണ്ണീരൊഴുക്കി
അവിശ്വാസം
തെളിയിച്ചു കണ്‍കളില്‍
ദില്ലി നഗരത്തെ ധന്ന്യമാക്കി മണ്ണിനെ നനച്ച്
സുകൃതമായ്
നീങ്ങിയവല്‍

ഉണ്മാദിയും ചിലപ്പോള്‍ പതുങ്ങി എത്തും മോഷ്ട്ടാവായ്
വീടും
കാടും കയറിയിറങ്ങി
ഒരിടത്ത് പച്ചവിരിച്ചു മറിടത്ത് അസ്വസ്ഥത പരത്തി
ഒരു
കുഞ്ഞായ് കൂത്താടി

അവളുടെ ഇടവേള പ്രതീക്ഷിച്ചില്ല ആഗ്രഹിച്ചില്ല
എന്നാലും
വന്നു, വേദി നിറഞ്ഞു
നഗരത്തിന്‍ കൊഴുപ്പിന്നവല്‍ അപ്രിയമെങ്കിലും
മരാസ്മസ്
ബാധിച്ചവരുടെ വരണ്ട കണ്ണുകള്‍ തിളങ്ങി

സിദ്ദിക്ക്

Saturday, August 28, 2010

മഴ/ദുഃഖം

അമ്മയാം ഹൃദയം ചിന്നിച്ചിതറി
നോവിന്‍ കരച്ചില്‍ ഉയര്ന്നനേരം
മൃതിയുടെ ഞെരക്കം, പിടച്ചില്‍
വജ്രായുധത്തിന്‍ മുഴക്കമായ് വിണ്ണില്‍

കരിയായ് വിതറി നീ വിതുമ്പി
കണ്ണീരായ് നിനവിന്റെ തുടിപ്പായ്
തുളുമ്പി വീഴുന്ന ജലകണങ്ങള്‍
വാര്‍ന്നൊഴുകി അലിയിച്ചു കറുപ്പിനെ

കുളിരായ് തരുക്കളിന്‍ ഹൃദയം നനച്ചു
മൃതിയെ തടഞ്ഞൊരു സന്ജീവനിയായ്
കണ്ണീരിന്‍ ഉപ്പ് രസം ജീവനത്തിന്‍
ഉത്തെജമായ്, കുളിരായ് ച്ചുംബിച്ചുനര്‍ത്തി

നിര്‍ത്താതെ നീരൊഴുക്ക് എന്നും
ഉണര്‍വിന്‍ ഉണ്മത്തമാം കിനാവ് -
തുടിപ്പിച്ചകന്ന് വിലയമാം ബാഷ്പം!
വരണ്ട് പോകുന്ന പൊയ്കയായ് വാനം!

Thursday, August 26, 2010

"ഈ" മുറിമാറ്റം

ഈ കവിത എഴുതാന്‍ ഉണ്ടായ സാഹചര്യം! അല്ലെങ്കില്‍ ഇത് അപൂര്നമാകും.
ഞാന്‍ ജെ എന്‍ യു വില്‍ പഠിക്കുമ്പോള്‍ ബ്രഹ്മപുത്ര ഹോസ്റ്റലില്‍ എനിക്ക് മുരികിട്ടി റൂം നമ്പര്‍ ഇരുപത്തി ഒന്‍പതു (ഈ) എന്നാല്‍ ഏകദേശം ഒരുവര്‍ഷക്കലതോളം അതിലെ എന്റെ താമസം എനിക്ക് നല്‍കിയത് പൊടിപടലങ്ങളുടെ മെത്ത യും ചെറു ജീവികളുടെ കൂട്ടുമാണ്‌. ഇതില്‍ നിന്നുള്ളൊരു ഒളിച്ചോട്ടമാണ് 232 (E)


പൊടി
പടലങ്ങള്‍ പൂക്കളായ് വേനലില്‍
പെയ്തിറങ്ങി കനത്തൊരു പൊടിപ്പുതപ്പായ്
അലര്‍ജിയില്‍ നിന്നൊരു നെട്ടോട്ടമായ്
കൂടാം ഇരുപത്തി ഒന്‍പത് എസ്ടന്ഷനില്‍

ഡിസംബറിന്‍ കുളിരില്‍ കൂകിവിറക്കുന്നു
കഴിഞ്ഞില്ല കഴിയാന്‍ നിലമുറിയിന്‍ തണുപ്പില്‍
കൊതിച്ചു തണുപ്പില്‍ നിന്നൊരു മുറി മാറ്റത്തിനായ്‌
കേണു മാറുവാന്‍ കെയര്‍ ടെക്കരിന്‍ മുന്നില്‍

ചിരിയായ് മറുപടി ജനുവരിയിലെന്നുടെ
കഷ്ടതകള്‍ക്ക് പ്രമോഷന്‍ നിലമുകളില്‍
തപ്പി മുറികള്‍ പല നിലകളില്‍ എന്നും
മെച്ചം തിരഞ്ഞു 'ഒള്ടിലും' '' യിലും

കൊത്തി വലിക്കും ജനുവരി വാരത്തില്‍
കൈപ്പറ്റി '' ഇരുന്നൂറ്റി മുപ്പത്തി രണ്ട്
കിഴക്കില്‍ തുറക്കും ജനല്‍ പഴുതിലൂടെ
അര്‍ക്കന്‍ കടാക്ഷിച്ചുണര്‍ത്തി വെളുപ്പില്‍

ഗ്രീഷ്മം ശൈവ ഭാവമായ് ചിതറി
പാലയും കൊന്നയും മന്ജാടിയും മറ്റും
പാടൊന്നു മില്ലാതെ തണലായ്‌ നിന്നു
ആനന്ദമായ് വേനലിന്‍ നീറ്റല്‍

വര്‍ഷമപ്പോള്‍ തുറന്നു വാതില്‍
ഇറ്റിറ്റു വീണു ധരണി തന്‍ മാറില്‍
കാല ചക്രത്തിന്‍ വിശേഷങ്ങലോന്നായ്
ഹൃദയം തുറന്നു ഇരുനൂറ്റി മുപ്പതിരണ്ടില്‍

സിദ്ദിക്ക്

അഗസ്റ് രണ്ട് എന്ന രാവിലെ

ആഗസ്റ്റ്‌ രണ്ടിന് കിടന്നത് മണി മൂന്നിന്
പകലെന്നോ രാത്രിയെന്നോ ശങ്ക ഇല്ലിപ്പോള്‍
ഉണര്‍ന്നത് ഒമ്പതിന് ആര്‍ക്കുവേണ്ടി?
ചിലപ്പോള്‍ ഞാനെന്ന അപരന്റെ പിച്ചലാല്‍
ഉണര്ന്നതര്‍ക്കന്റെ തീവ്രമാം കുത്തലാല്‍

വയറില്‍ കുടുക്കവും കണ്ണില്‍ കിറുക്കവും
കുഴക്കുന്നു ഉറയ്ക്കാത്ത തീരുമാനങ്ങളെ
ഉല്‍ വിളിയിലെപ്പഴോ സന്ദേഹമറ്റുപോയ്
കുളിക്കുക നനക്കുക ക്രമത്തിന്റെ ഭാഗമായ്
മടങ്ങിവന്നടക്കി വിശപ്പിന്‍ വിളികളെ...

കുറിക്കുന്നു വായ്ത്താരി വരികളായ് മാറി
കവിതയല്ലിത് കാലത്തിന്‍ ഓര്‍മ്മക്കുറിപ്പ്

സിദ്ദിക്ക്

Wednesday, August 25, 2010

അമ്മക്കായ്‌

ഇത് കമലാ സുരയ്യ/മാധവിക്കുട്ടി എന്ന മലയാളത്തിന്റെ അമ്മയുടെ വേര്‍പാട്അറിഞ്ഞ അന്ന് കുറിച്ചതാണ്
മഹാ പ്രതിഭയുടെ വേര്പിരിവ്ല്‍ അക്ഷരങ്ങള്‍ എനിക്ക്അഞ്ജാതമാകുന്നു, വാക്കുകള്‍ നഷ്ടപ്പെടുന്നു.
പ്രണാമം അവര്‍ക്ക് ചിലപ്പോള്‍ അനാദരവായെക്കുമ് എന്നാലും എന്റമ്മയുടെ, മലയാളത്തിന്റെ മഹാ സമ്പത്തിനു മുന്നില്‍ ആയിരം അശ്രു പൂക്കള്‍ ... അവര്‍ക്കായ്‌


ദുഖത്തിന്‍ വേരറ്റ മരമല്ലെന്‍ കമല
ദുഃഖത്തില്‍ വേറിട്ട മരമാണെന്‍ കമല
നൊമ്പരങ്ങള്‍ തൂലികയിലിറ്റിച്ച
നൊമ്പരത്തി പൂവല്ലെന്‍ അമ്മ

ഹൃദയ തന്ത്രികള്‍ തുടിക്കുന്നു നിന്‍
ഹൃദ്യമാം പ്രണയത്തിന്‍ ഒഴുക്കൊന്നു പുണരാന്‍
നീര്‍മാതളം നിനക്കുപ്രിയമെന്കില്‍
നീഎന്‍ നന്മയുടെ നീര്‍ മാതളമല്ലെ...

നിന്‍ പുനര്‍ജെനിക്കായ്‌ വീണ്ടും ഒരു മകന്‍ ....

സിദ്ദിക്ക്‌

Tuesday, August 24, 2010

മഴയോടൊരു ചോദ്യം

മഴതുള്ളി എന്തിനാണ് നിറമുപേക്ഷിച്ചത്?
നിങ്ങള്‍ നിറങ്ങളൂരികളഞ്ഞത് ആര്‍ക്കുവേണ്ടി?
മണ്ണില്‍ ഇറ്റിറ്റ് വീണ് കുളിരായ് അരിച്ചിറങ്ങി
ഒരായിരം മൃതിയെ
ജീവനാക്കിയ അമൃതായ്

നിറമില്ലാത്ത നിങ്ങള്‍ ചോരയോ കണ്ണീരോ?
ആര്യന്‍ കഥകള്‍ എന്നില്‍ സന്ദേഹം വിതറി
ദേവന്മാരുടെ കലഹമത്രേ ഇടി മിന്നലും മറ്റും
ചോരയും കണ്ണീരും മഴയാകാതെ തരമില്ലപ്പോള്‍

എന്തെ നിനക്കിപ്പോഴും ചോരയുടെ ഗന്ധമില്ലാത്തത് ?
എന്തെ നീ കണ്ണീരിന്‍ ഉപ്പുരസം നല്‍കാത്തത് ?
ദേവന്‍മാരുടെ കലഹം നന്മയുടെ അനുഗ്രഹമോ?
ജീവനും ഭൂമിയുടെ അഴകും അവരുടെ ചെലവോ?

ഓരോ തുള്ളിയും കണ്ണീര്‍ കണമെങ്കില്‍
ഓരോ ബിന്ദുവും ചോരക്കണമെങ്കില്‍
ആശിക്കുന്നു ദൈവങ്ങളിന്‍ കലഹം
മ്രിതിക്കത് വിരാമവും ജീവന്നത് ആശയും

അതൊരു പരപ്പായ് ഭൂമിയെ പുതക്കട്ടെ.

സിദ്ദിക്ക്

ഉത്തരമില്ല

എന്തിനാണീ ഖിന്ന വിലാപം കുറിക്കുന്നത്?
എന്തിനാണീ പ്രണയം ദുഖമാക്കുന്നത് ?
എന്തിനീ വിഷാദം കവിതകളാക്കുന്നു?
എന്ത് വിചിത്രമാണീ പുലംബലുകള്‍!
ആരാണ് നിന്നെ ഉപേക്ഷിച്ചു പോയവള്‍?

ചോദ്യങ്ങളുടെ കൂട് അവള്‍ തുറന്നിട്ടു
പുതുമയും അമ്പരപ്പും ഉത്തരതിനായ് പരതി
ഓരോ ഉത്തരവും ഊറി വരുമ്പോള്‍
ചോദ്യപ്പരപ്പു ആഴ്ത്തിക്കളഞ്ഞു
ഉത്തരമില്ലായ്ക ഊട്ടി ഉറച്ചു

ഒളിക്കാനായ് ഉറച്ചു ചോദിച്ചു
എന്തെ ഇത് ചോദിയ്ക്കാന്‍?
ഉത്തരതിനായ് കാത്തില്ല
ഊറുന്ന ചിരി ഊര്‍വരമറ്റ
ചിന്തയെ മറച്ചു ഉറ്റ് നോക്കി
ഒരു ഉത്തരത്തിനായ് പരതുന്ന കണ്ണുകളെ

സിദ്ദിക്ക്