പറന്നിറങ്ങി പാലയിന്‍ ചില്ലയില്‍
പ്രണയിയാം രണ്ട് യൗവ്വന പക്ഷികള്‍
പിറ്പിറുത് ലീലകള്‍ രസിച്ചവര്‍
പറഞ്ഞു കൂട്ടര്‍ അവര്‍ മാട പ്രാവുകള്‍
ചിരിച്ചും കുറുകിയും ചില്ലകള്‍ തോറും
ചില പകലുകള്‍ മാത്രം ചിതറി ഇരുന്നവര്‍
ചന്തമാം ഭാവത്തിന്റെ മൂര്‍തമാം പ്രതീകമായ്
ചാരത്ത് ആമരത്തിന്റെ ചില്ലയില്‍ വസിച്ചവര്‍
ശിശിരം മറച്ചയീ അര്കനിന്‍ തീഷ്ണത
ശകുനമായ് കണ്ടു പ്രേമത്തിന്‍ അലകളെ
ശീതനെ തുരത്തിയ ഗ്രീഷ്മത്തിന്‍ വരവിലും
ശര്മയായ് കമിതാക്കള്‍ പാലയിന്‍ ചില്ലയില്‍
വീരനാം വെയിലിന്റെ വരവ് വറുതിയായ്
വേഷമിന്നഴിക്കുമോ പ്രണയം പങ്കിട്ടവര്‍?
വറ്റിയ ഉണര്‍വിലും തീവ്രമായ് കാമിച്ചവര്‍
വര്‍ഷമായ് തഴുകിയാ കാലത്തിന്‍ ജനയ്താവ്
സിദ്ദിക്ക്
No comments:
Post a Comment