ഉടഞ്ഞ വഴിയമ്പലങ്ങള്‍
വിളക്ക് കൊളുത്തിയിട്ടു
കരിഞ്ഞ തിരി എരിഞ്ഞമരാനില്ല.
ചാരായം കുടിച്ചപ്പോള്‍
അന്ന നാളത്തിലൂടെ ഒരു വണ്ടി,
കല്കരി വണ്ടി, തീ തുപ്പിപോയതറിഞ്ഞില്ല.
സ്വയംഭോഗതിനായ് ആല്‍ത്തറയിലെത്തിയ
നാരായണന്‍ മൂത്രമൊഴിച്ചു തിരിച്ചു പോയ്.
നിശബ്ദതയെ ഭേദിച്ച്,
മധുകുന്നിലെ ചെരുവില്‍ നിന്ന് കുറുക്കന്റെ ഓരിയിടല്‍.
കാലന്‍ കോഴിയുടെ കൂവല്‍ വീണ്ടും വന്നു,
കുനിയില്‍ ഒതേന തീയന്റെ വായില്‍ മണ്ണ് വീണു.
കിഴക്ക് ഭാഗത്ത് വെച്ച ഒറ്റ ജനലിന്റെ ഒറ്റക്കള്ളിയിലൂടെ,
സൂര്യ കിരണം കണ്ണില്‍ പതിച്ച് രതിച്ചേച്ചി ഉണര്‍ന്നു.
പിന്നീടാണ് രതിച്ചേച്ചിയറിഞ്ഞത് ,
സ്വപ്നങ്ങള്‍ക്ക് നിറമില്ല ഒഴുക്കില്ല,
ഉടഞ്ഞും, കലങ്ങിയും ഒഴുക്കുമില്ലാതെ തുടരുന്ന സ്വപ്‌നങ്ങള്‍
രാജീവന്‍ കുന്നത്ത്
No comments:
Post a Comment