ഈ കവിത എഴുതാന്‍ ഉണ്ടായ സാഹചര്യം! അല്ലെങ്കില്‍ ഇത് അപൂര്നമാകും.
ഞാന്‍ ജെ എന്‍ യു വില്‍ പഠിക്കുമ്പോള്‍ ബ്രഹ്മപുത്ര ഹോസ്റ്റലില്‍ എനിക്ക് മുരികിട്ടി റൂം നമ്പര്‍ ഇരുപത്തി ഒന്‍പതു (ഈ) എന്നാല്‍ ഏകദേശം ഒരുവര്‍ഷക്കലതോളം അതിലെ എന്റെ താമസം എനിക്ക് നല്‍കിയത് പൊടിപടലങ്ങളുടെ മെത്ത യും ചെറു ജീവികളുടെ കൂട്ടുമാണ്. ഇതില്‍ നിന്നുള്ളൊരു ഒളിച്ചോട്ടമാണ് 232 (E)
പൊടി പടലങ്ങള്‍ പൂക്കളായ് വേനലില്‍
പെയ്തിറങ്ങി കനത്തൊരു പൊടിപ്പുതപ്പായ്
അലര്‍ജിയില്‍ നിന്നൊരു നെട്ടോട്ടമായ്
കൂടാം ഇരുപത്തി ഒന്‍പത് എസ്ടന്ഷനില്‍
ഡിസംബറിന്‍ കുളിരില്‍ കൂകിവിറക്കുന്നു
കഴിഞ്ഞില്ല കഴിയാന്‍ നിലമുറിയിന്‍ തണുപ്പില്‍
കൊതിച്ചു തണുപ്പില്‍ നിന്നൊരു മുറി മാറ്റത്തിനായ്
കേണു മാറുവാന്‍ കെയര്‍ ടെക്കരിന്‍ മുന്നില്‍
ചിരിയായ് മറുപടി ജനുവരിയിലെന്നുടെ
കഷ്ടതകള്‍ക്ക് പ്രമോഷന്‍ നിലമുകളില്‍
തപ്പി മുറികള്‍ പല നിലകളില്‍ എന്നും
മെച്ചം തിരഞ്ഞു 'ഒള്ടിലും' 'ഈ' യിലും
കൊത്തി വലിക്കും ജനുവരി വാരത്തില്‍
കൈപ്പറ്റി 'ഈ' ഇരുന്നൂറ്റി മുപ്പത്തി രണ്ട്
കിഴക്കില്‍ തുറക്കും ജനല്‍ പഴുതിലൂടെ
അര്‍ക്കന്‍ കടാക്ഷിച്ചുണര്‍ത്തി വെളുപ്പില്‍
ഗ്രീഷ്മം ശൈവ ഭാവമായ് ചിതറി
പാലയും കൊന്നയും മന്ജാടിയും മറ്റും
പാടൊന്നു മില്ലാതെ തണലായ് നിന്നു
ആനന്ദമായ് ആ വേനലിന്‍ നീറ്റല്‍
വര്‍ഷമപ്പോള്‍ തുറന്നു വാതില്‍
ഇറ്റിറ്റു വീണു ധരണി തന്‍ മാറില്‍
കാല ചക്രത്തിന്‍ വിശേഷങ്ങലോന്നായ്
ഹൃദയം തുറന്നു ഇരുനൂറ്റി മുപ്പതിരണ്ടില്‍
സിദ്ദിക്ക്
No comments:
Post a Comment