എന്തിനാണീ ഖിന്ന വിലാപം കുറിക്കുന്നത്?
എന്തിനാണീ പ്രണയം ദുഖമാക്കുന്നത് ?
എന്തിനീ വിഷാദം കവിതകളാക്കുന്നു?
എന്ത് വിചിത്രമാണീ പുലംബലുകള്‍!
ആരാണ് നിന്നെ ഉപേക്ഷിച്ചു പോയവള്‍?
ചോദ്യങ്ങളുടെ കൂട് അവള്‍ തുറന്നിട്ടു
പുതുമയും അമ്പരപ്പും ഉത്തരതിനായ് പരതി
ഓരോ ഉത്തരവും ഊറി വരുമ്പോള്‍
ചോദ്യപ്പരപ്പു ആഴ്ത്തിക്കളഞ്ഞു
ഉത്തരമില്ലായ്ക ഊട്ടി ഉറച്ചു
ഒളിക്കാനായ് ഉറച്ചു ചോദിച്ചു
എന്തെ ഇത് ചോദിയ്ക്കാന്‍?
ഉത്തരതിനായ് കാത്തില്ല
ഊറുന്ന ചിരി ഊര്‍വരമറ്റ
ചിന്തയെ മറച്ചു ഉറ്റ് നോക്കി
ഒരു ഉത്തരത്തിനായ് പരതുന്ന കണ്ണുകളെ
സിദ്ദിക്ക്
No comments:
Post a Comment