അമ്മയാം ഹൃദയം ചിന്നിച്ചിതറി
നോവിന്‍ കരച്ചില്‍ ഉയര്ന്നനേരം
മൃതിയുടെ ഞെരക്കം, പിടച്ചില്‍
വജ്രായുധത്തിന്‍ മുഴക്കമായ് വിണ്ണില്‍
കരിയായ് വിതറി നീ വിതുമ്പി
കണ്ണീരായ് നിനവിന്റെ തുടിപ്പായ്
തുളുമ്പി വീഴുന്ന ജലകണങ്ങള്‍
വാര്‍ന്നൊഴുകി അലിയിച്ചു കറുപ്പിനെ
കുളിരായ് തരുക്കളിന്‍ ഹൃദയം നനച്ചു
മൃതിയെ തടഞ്ഞൊരു സന്ജീവനിയായ്
കണ്ണീരിന്‍ ഉപ്പ് രസം ജീവനത്തിന്‍
ഉത്തെജമായ്, കുളിരായ് ച്ചുംബിച്ചുനര്‍ത്തി
നിര്‍ത്താതെ നീരൊഴുക്ക് എന്നും
ഉണര്‍വിന്‍ ഉണ്മത്തമാം കിനാവ് -
തുടിപ്പിച്ചകന്ന് വിലയമാം ബാഷ്പം!
വരണ്ട് പോകുന്ന പൊയ്കയായ് വാനം!
No comments:
Post a Comment