ആഗസ്റ്റ് രണ്ടിന് കിടന്നത് മണി മൂന്നിന്
പകലെന്നോ രാത്രിയെന്നോ ശങ്ക ഇല്ലിപ്പോള്‍
ഉണര്‍ന്നത് ഒമ്പതിന് ആര്‍ക്കുവേണ്ടി?
ചിലപ്പോള്‍ ഞാനെന്ന അപരന്റെ പിച്ചലാല്‍
ഉണര്ന്നതര്‍ക്കന്റെ തീവ്രമാം കുത്തലാല്‍
വയറില്‍ കുടുക്കവും കണ്ണില്‍ കിറുക്കവും
കുഴക്കുന്നു ഉറയ്ക്കാത്ത തീരുമാനങ്ങളെ
ഉല്‍ വിളിയിലെപ്പഴോ സന്ദേഹമറ്റുപോയ്
കുളിക്കുക നനക്കുക ക്രമത്തിന്റെ ഭാഗമായ്
മടങ്ങിവന്നടക്കി വിശപ്പിന്‍ വിളികളെ...
കുറിക്കുന്നു വായ്ത്താരി വരികളായ് മാറി
കവിതയല്ലിത് കാലത്തിന്‍ ഓര്‍മ്മക്കുറിപ്പ്
സിദ്ദിക്ക്
No comments:
Post a Comment