Tuesday, August 24, 2010

പ്രണയം

നീരൊഴുക്കായ്‌
നിലാവില്‍ പാല്‍ മഴയായ്
ശിശിരത്തില്‍ നറു നനവായ്
ധമനിയില്‍ അരിച്ചിറങ്ങുമ്പോള്‍

മെലിഞ്ഞ നദിപോലെ
ഊരിയെറിഞ്ഞ അരുവിയുടെ
ചെറു കാറ്റത്ത്‌ഉരുളുന്ന മണലായ്
ചലനമറ്റ പുഴയുടെ ഓര്‍മയായ്‌

അരിച്ചിറങ്ങുന്ന കനിവുകള്‍
എതിരേല്ക്കുവാന്‍ വിരിയുന്ന കര ഹൃദയങ്ങള്‍
ചലനമറ്റു മൃതിയാര്‍ന്ന പുഴയുടെ വടുക്കള്‍
നല്‍കി വരണ്ട ഊര്‍വരമറ്റ ധമനികള്‍

കൊതിച്ചതെങ്കിലും കഴിഞ്ഞില്ല
കരുണയുടെ നിസ്വാര്‍ത്ഥ രാഗത്തിന്റെ
ഒഴുക്കെന്നില്‍ പുണരുവാന്‍ ചേര്‍ത്ത് ചുംബിക്കാന്‍
ഉണങ്ങി വടുക്കള്‍ തെളിഞ്ഞതാണീ ധമനികളിന്‍ സന്ഗീര്‍ണത

സിദ്ദിക്ക്

No comments:

Post a Comment