അലക്ഷ്യമായ് വര്ഷം നീങ്ങുന്ന ഉത്തരേന്ത്യ
മണ്ണും ജീവങ്ങളും വരണ്ടു ജീവിച്ചു
പൊള്ളുന്ന വേനലില്‍ വരളുന്ന ത്വക്കിന്
ശമനിയായ് ചിതറിവീണ തുള്ളികള്‍
മരാസ്മസ് ബാധിച്ച തോലുകളില്‍
ഉണര്‍വിന്റെ ഉള്‍വിളി ഉണര്‍ത്തി
ദില്ലിയില്‍ മഴ യാത്രയിലെ ഇടവേളയായ് പെയ്തു
ചരിത്രം ആവര്‍ത്തിക്കില്ലെന്ന മട്ടോടെ
ശാന്തമായ് പരാതിയില്ലാതെ കണ്ണീരൊഴുക്കി
അവിശ്വാസം തെളിയിച്ചു കണ്‍കളില്‍
ദില്ലി നഗരത്തെ ധന്ന്യമാക്കി മണ്ണിനെ നനച്ച്
സുകൃതമായ് നീങ്ങിയവല്‍
ഉണ്മാദിയും ചിലപ്പോള്‍ പതുങ്ങി എത്തും മോഷ്ട്ടാവായ്
വീടും കാടും കയറിയിറങ്ങി
ഒരിടത്ത് പച്ചവിരിച്ചു മറിടത്ത് അസ്വസ്ഥത പരത്തി
ഒരു കുഞ്ഞായ് കൂത്താടി
അവളുടെ ഇടവേള പ്രതീക്ഷിച്ചില്ല ആഗ്രഹിച്ചില്ല
എന്നാലും വന്നു, വേദി നിറഞ്ഞു
നഗരത്തിന്‍ കൊഴുപ്പിന്നവല്‍ അപ്രിയമെങ്കിലും
മരാസ്മസ് ബാധിച്ചവരുടെ വരണ്ട കണ്ണുകള്‍ തിളങ്ങി
സിദ്ദിക്ക്
വെറുതെയും അല്ലാതെയും കുറിയ്ക്കുന്ന നിനവുകള്‍ പ്രസിദ്ധീകരണയത്നത്തിന്റെ കഷ്ടങ്ങളില്ലാതെ എനിക്ക് നിങ്ങളോട് സംവദിക്കാന്‍ നമ്മുടേതായ ഒരിടം
Sunday, August 29, 2010
Saturday, August 28, 2010
മഴ/ദുഃഖം
അമ്മയാം ഹൃദയം ചിന്നിച്ചിതറി
നോവിന്‍ കരച്ചില്‍ ഉയര്ന്നനേരം
മൃതിയുടെ ഞെരക്കം, പിടച്ചില്‍
വജ്രായുധത്തിന്‍ മുഴക്കമായ് വിണ്ണില്‍
കരിയായ് വിതറി നീ വിതുമ്പി
കണ്ണീരായ് നിനവിന്റെ തുടിപ്പായ്
തുളുമ്പി വീഴുന്ന ജലകണങ്ങള്‍
വാര്‍ന്നൊഴുകി അലിയിച്ചു കറുപ്പിനെ
കുളിരായ് തരുക്കളിന്‍ ഹൃദയം നനച്ചു
മൃതിയെ തടഞ്ഞൊരു സന്ജീവനിയായ്
കണ്ണീരിന്‍ ഉപ്പ് രസം ജീവനത്തിന്‍
ഉത്തെജമായ്, കുളിരായ് ച്ചുംബിച്ചുനര്‍ത്തി
നിര്‍ത്താതെ നീരൊഴുക്ക് എന്നും
ഉണര്‍വിന്‍ ഉണ്മത്തമാം കിനാവ് -
തുടിപ്പിച്ചകന്ന് വിലയമാം ബാഷ്പം!
വരണ്ട് പോകുന്ന പൊയ്കയായ് വാനം!
നോവിന്‍ കരച്ചില്‍ ഉയര്ന്നനേരം
മൃതിയുടെ ഞെരക്കം, പിടച്ചില്‍
വജ്രായുധത്തിന്‍ മുഴക്കമായ് വിണ്ണില്‍
കരിയായ് വിതറി നീ വിതുമ്പി
കണ്ണീരായ് നിനവിന്റെ തുടിപ്പായ്
തുളുമ്പി വീഴുന്ന ജലകണങ്ങള്‍
വാര്‍ന്നൊഴുകി അലിയിച്ചു കറുപ്പിനെ
കുളിരായ് തരുക്കളിന്‍ ഹൃദയം നനച്ചു
മൃതിയെ തടഞ്ഞൊരു സന്ജീവനിയായ്
കണ്ണീരിന്‍ ഉപ്പ് രസം ജീവനത്തിന്‍
ഉത്തെജമായ്, കുളിരായ് ച്ചുംബിച്ചുനര്‍ത്തി
നിര്‍ത്താതെ നീരൊഴുക്ക് എന്നും
ഉണര്‍വിന്‍ ഉണ്മത്തമാം കിനാവ് -
തുടിപ്പിച്ചകന്ന് വിലയമാം ബാഷ്പം!
വരണ്ട് പോകുന്ന പൊയ്കയായ് വാനം!
Thursday, August 26, 2010
"ഈ" മുറിമാറ്റം
ഈ കവിത എഴുതാന്‍ ഉണ്ടായ സാഹചര്യം! അല്ലെങ്കില്‍ ഇത് അപൂര്നമാകും.
ഞാന്‍ ജെ എന്‍ യു വില്‍ പഠിക്കുമ്പോള്‍ ബ്രഹ്മപുത്ര ഹോസ്റ്റലില്‍ എനിക്ക് മുരികിട്ടി റൂം നമ്പര്‍ ഇരുപത്തി ഒന്‍പതു (ഈ) എന്നാല്‍ ഏകദേശം ഒരുവര്‍ഷക്കലതോളം അതിലെ എന്റെ താമസം എനിക്ക് നല്‍കിയത് പൊടിപടലങ്ങളുടെ മെത്ത യും ചെറു ജീവികളുടെ കൂട്ടുമാണ്. ഇതില്‍ നിന്നുള്ളൊരു ഒളിച്ചോട്ടമാണ് 232 (E)
പൊടി പടലങ്ങള്‍ പൂക്കളായ് വേനലില്‍
പെയ്തിറങ്ങി കനത്തൊരു പൊടിപ്പുതപ്പായ്
അലര്‍ജിയില്‍ നിന്നൊരു നെട്ടോട്ടമായ്
കൂടാം ഇരുപത്തി ഒന്‍പത് എസ്ടന്ഷനില്‍
ഡിസംബറിന്‍ കുളിരില്‍ കൂകിവിറക്കുന്നു
കഴിഞ്ഞില്ല കഴിയാന്‍ നിലമുറിയിന്‍ തണുപ്പില്‍
കൊതിച്ചു തണുപ്പില്‍ നിന്നൊരു മുറി മാറ്റത്തിനായ്
കേണു മാറുവാന്‍ കെയര്‍ ടെക്കരിന്‍ മുന്നില്‍
ചിരിയായ് മറുപടി ജനുവരിയിലെന്നുടെ
കഷ്ടതകള്‍ക്ക് പ്രമോഷന്‍ നിലമുകളില്‍
തപ്പി മുറികള്‍ പല നിലകളില്‍ എന്നും
മെച്ചം തിരഞ്ഞു 'ഒള്ടിലും' 'ഈ' യിലും
കൊത്തി വലിക്കും ജനുവരി വാരത്തില്‍
കൈപ്പറ്റി 'ഈ' ഇരുന്നൂറ്റി മുപ്പത്തി രണ്ട്
കിഴക്കില്‍ തുറക്കും ജനല്‍ പഴുതിലൂടെ
അര്‍ക്കന്‍ കടാക്ഷിച്ചുണര്‍ത്തി വെളുപ്പില്‍
ഗ്രീഷ്മം ശൈവ ഭാവമായ് ചിതറി
പാലയും കൊന്നയും മന്ജാടിയും മറ്റും
പാടൊന്നു മില്ലാതെ തണലായ് നിന്നു
ആനന്ദമായ് ആ വേനലിന്‍ നീറ്റല്‍
വര്‍ഷമപ്പോള്‍ തുറന്നു വാതില്‍
ഇറ്റിറ്റു വീണു ധരണി തന്‍ മാറില്‍
കാല ചക്രത്തിന്‍ വിശേഷങ്ങലോന്നായ്
ഹൃദയം തുറന്നു ഇരുനൂറ്റി മുപ്പതിരണ്ടില്‍
സിദ്ദിക്ക്
ഞാന്‍ ജെ എന്‍ യു വില്‍ പഠിക്കുമ്പോള്‍ ബ്രഹ്മപുത്ര ഹോസ്റ്റലില്‍ എനിക്ക് മുരികിട്ടി റൂം നമ്പര്‍ ഇരുപത്തി ഒന്‍പതു (ഈ) എന്നാല്‍ ഏകദേശം ഒരുവര്‍ഷക്കലതോളം അതിലെ എന്റെ താമസം എനിക്ക് നല്‍കിയത് പൊടിപടലങ്ങളുടെ മെത്ത യും ചെറു ജീവികളുടെ കൂട്ടുമാണ്. ഇതില്‍ നിന്നുള്ളൊരു ഒളിച്ചോട്ടമാണ് 232 (E)
പൊടി പടലങ്ങള്‍ പൂക്കളായ് വേനലില്‍
പെയ്തിറങ്ങി കനത്തൊരു പൊടിപ്പുതപ്പായ്
അലര്‍ജിയില്‍ നിന്നൊരു നെട്ടോട്ടമായ്
കൂടാം ഇരുപത്തി ഒന്‍പത് എസ്ടന്ഷനില്‍
ഡിസംബറിന്‍ കുളിരില്‍ കൂകിവിറക്കുന്നു
കഴിഞ്ഞില്ല കഴിയാന്‍ നിലമുറിയിന്‍ തണുപ്പില്‍
കൊതിച്ചു തണുപ്പില്‍ നിന്നൊരു മുറി മാറ്റത്തിനായ്
കേണു മാറുവാന്‍ കെയര്‍ ടെക്കരിന്‍ മുന്നില്‍
ചിരിയായ് മറുപടി ജനുവരിയിലെന്നുടെ
കഷ്ടതകള്‍ക്ക് പ്രമോഷന്‍ നിലമുകളില്‍
തപ്പി മുറികള്‍ പല നിലകളില്‍ എന്നും
മെച്ചം തിരഞ്ഞു 'ഒള്ടിലും' 'ഈ' യിലും
കൊത്തി വലിക്കും ജനുവരി വാരത്തില്‍
കൈപ്പറ്റി 'ഈ' ഇരുന്നൂറ്റി മുപ്പത്തി രണ്ട്
കിഴക്കില്‍ തുറക്കും ജനല്‍ പഴുതിലൂടെ
അര്‍ക്കന്‍ കടാക്ഷിച്ചുണര്‍ത്തി വെളുപ്പില്‍
ഗ്രീഷ്മം ശൈവ ഭാവമായ് ചിതറി
പാലയും കൊന്നയും മന്ജാടിയും മറ്റും
പാടൊന്നു മില്ലാതെ തണലായ് നിന്നു
ആനന്ദമായ് ആ വേനലിന്‍ നീറ്റല്‍
വര്‍ഷമപ്പോള്‍ തുറന്നു വാതില്‍
ഇറ്റിറ്റു വീണു ധരണി തന്‍ മാറില്‍
കാല ചക്രത്തിന്‍ വിശേഷങ്ങലോന്നായ്
ഹൃദയം തുറന്നു ഇരുനൂറ്റി മുപ്പതിരണ്ടില്‍
സിദ്ദിക്ക്
അഗസ്റ് രണ്ട് എന്ന രാവിലെ
ആഗസ്റ്റ് രണ്ടിന് കിടന്നത് മണി മൂന്നിന്
പകലെന്നോ രാത്രിയെന്നോ ശങ്ക ഇല്ലിപ്പോള്‍
ഉണര്‍ന്നത് ഒമ്പതിന് ആര്‍ക്കുവേണ്ടി?
ചിലപ്പോള്‍ ഞാനെന്ന അപരന്റെ പിച്ചലാല്‍
ഉണര്ന്നതര്‍ക്കന്റെ തീവ്രമാം കുത്തലാല്‍
വയറില്‍ കുടുക്കവും കണ്ണില്‍ കിറുക്കവും
കുഴക്കുന്നു ഉറയ്ക്കാത്ത തീരുമാനങ്ങളെ
ഉല്‍ വിളിയിലെപ്പഴോ സന്ദേഹമറ്റുപോയ്
കുളിക്കുക നനക്കുക ക്രമത്തിന്റെ ഭാഗമായ്
മടങ്ങിവന്നടക്കി വിശപ്പിന്‍ വിളികളെ...
കുറിക്കുന്നു വായ്ത്താരി വരികളായ് മാറി
കവിതയല്ലിത് കാലത്തിന്‍ ഓര്‍മ്മക്കുറിപ്പ്
സിദ്ദിക്ക്
പകലെന്നോ രാത്രിയെന്നോ ശങ്ക ഇല്ലിപ്പോള്‍
ഉണര്‍ന്നത് ഒമ്പതിന് ആര്‍ക്കുവേണ്ടി?
ചിലപ്പോള്‍ ഞാനെന്ന അപരന്റെ പിച്ചലാല്‍
ഉണര്ന്നതര്‍ക്കന്റെ തീവ്രമാം കുത്തലാല്‍
വയറില്‍ കുടുക്കവും കണ്ണില്‍ കിറുക്കവും
കുഴക്കുന്നു ഉറയ്ക്കാത്ത തീരുമാനങ്ങളെ
ഉല്‍ വിളിയിലെപ്പഴോ സന്ദേഹമറ്റുപോയ്
കുളിക്കുക നനക്കുക ക്രമത്തിന്റെ ഭാഗമായ്
മടങ്ങിവന്നടക്കി വിശപ്പിന്‍ വിളികളെ...
കുറിക്കുന്നു വായ്ത്താരി വരികളായ് മാറി
കവിതയല്ലിത് കാലത്തിന്‍ ഓര്‍മ്മക്കുറിപ്പ്
സിദ്ദിക്ക്
Wednesday, August 25, 2010
അമ്മക്കായ്
ഇത് കമലാ സുരയ്യ/മാധവിക്കുട്ടി എന്ന മലയാളത്തിന്റെ അമ്മയുടെ വേര്‍പാട്അറിഞ്ഞ അന്ന് കുറിച്ചതാണ്
മഹാ പ്രതിഭയുടെ വേര്പിരിവ്ല്‍ അക്ഷരങ്ങള്‍ എനിക്ക്അഞ്ജാതമാകുന്നു, വാക്കുകള്‍ നഷ്ടപ്പെടുന്നു.
പ്രണാമം അവര്‍ക്ക് ചിലപ്പോള്‍ അനാദരവായെക്കുമ് എന്നാലും എന്റമ്മയുടെ, മലയാളത്തിന്റെ മഹാ സമ്പത്തിനു മുന്നില്‍ ആയിരം അശ്രു പൂക്കള്‍ ... അവര്‍ക്കായ്
ദുഖത്തിന്‍ വേരറ്റ മരമല്ലെന്‍ കമല
ദുഃഖത്തില്‍ വേറിട്ട മരമാണെന്‍ കമല
നൊമ്പരങ്ങള്‍ തൂലികയിലിറ്റിച്ച
നൊമ്പരത്തി പൂവല്ലെന്‍ അമ്മ
ഹൃദയ തന്ത്രികള്‍ തുടിക്കുന്നു നിന്‍
ഹൃദ്യമാം പ്രണയത്തിന്‍ ഒഴുക്കൊന്നു പുണരാന്‍
നീര്‍മാതളം നിനക്കുപ്രിയമെന്കില്‍
നീഎന്‍ നന്മയുടെ നീര്‍ മാതളമല്ലെ...
നിന്‍ പുനര്‍ജെനിക്കായ് വീണ്ടും ഒരു മകന്‍ ....
സിദ്ദിക്ക്
മഹാ പ്രതിഭയുടെ വേര്പിരിവ്ല്‍ അക്ഷരങ്ങള്‍ എനിക്ക്അഞ്ജാതമാകുന്നു, വാക്കുകള്‍ നഷ്ടപ്പെടുന്നു.
പ്രണാമം അവര്‍ക്ക് ചിലപ്പോള്‍ അനാദരവായെക്കുമ് എന്നാലും എന്റമ്മയുടെ, മലയാളത്തിന്റെ മഹാ സമ്പത്തിനു മുന്നില്‍ ആയിരം അശ്രു പൂക്കള്‍ ... അവര്‍ക്കായ്
ദുഖത്തിന്‍ വേരറ്റ മരമല്ലെന്‍ കമല
ദുഃഖത്തില്‍ വേറിട്ട മരമാണെന്‍ കമല
നൊമ്പരങ്ങള്‍ തൂലികയിലിറ്റിച്ച
നൊമ്പരത്തി പൂവല്ലെന്‍ അമ്മ
ഹൃദയ തന്ത്രികള്‍ തുടിക്കുന്നു നിന്‍
ഹൃദ്യമാം പ്രണയത്തിന്‍ ഒഴുക്കൊന്നു പുണരാന്‍
നീര്‍മാതളം നിനക്കുപ്രിയമെന്കില്‍
നീഎന്‍ നന്മയുടെ നീര്‍ മാതളമല്ലെ...
നിന്‍ പുനര്‍ജെനിക്കായ് വീണ്ടും ഒരു മകന്‍ ....
സിദ്ദിക്ക്
Tuesday, August 24, 2010
മഴയോടൊരു ചോദ്യം
മഴതുള്ളി എന്തിനാണ് നിറമുപേക്ഷിച്ചത്?
നിങ്ങള്‍ നിറങ്ങളൂരികളഞ്ഞത് ആര്‍ക്കുവേണ്ടി?
മണ്ണില്‍ ഇറ്റിറ്റ് വീണ് കുളിരായ് അരിച്ചിറങ്ങി
ഒരായിരം മൃതിയെ ജീവനാക്കിയ അമൃതായ്
നിറമില്ലാത്ത നിങ്ങള്‍ ചോരയോ കണ്ണീരോ?
ആര്യന്‍ കഥകള്‍ എന്നില്‍ സന്ദേഹം വിതറി
ദേവന്മാരുടെ കലഹമത്രേ ഇടി മിന്നലും മറ്റും
ചോരയും കണ്ണീരും മഴയാകാതെ തരമില്ലപ്പോള്‍
എന്തെ നിനക്കിപ്പോഴും ചോരയുടെ ഗന്ധമില്ലാത്തത് ?
എന്തെ നീ കണ്ണീരിന്‍ ഉപ്പുരസം നല്‍കാത്തത് ?
ദേവന്‍മാരുടെ കലഹം നന്മയുടെ അനുഗ്രഹമോ?
ജീവനും ഭൂമിയുടെ അഴകും അവരുടെ ചെലവോ?
ഓരോ തുള്ളിയും കണ്ണീര്‍ കണമെങ്കില്‍
ഓരോ ബിന്ദുവും ചോരക്കണമെങ്കില്‍
ആശിക്കുന്നു ദൈവങ്ങളിന്‍ കലഹം
മ്രിതിക്കത് വിരാമവും ജീവന്നത് ആശയും
അതൊരു പരപ്പായ് ഭൂമിയെ പുതക്കട്ടെ.
സിദ്ദിക്ക്
നിങ്ങള്‍ നിറങ്ങളൂരികളഞ്ഞത് ആര്‍ക്കുവേണ്ടി?
മണ്ണില്‍ ഇറ്റിറ്റ് വീണ് കുളിരായ് അരിച്ചിറങ്ങി
ഒരായിരം മൃതിയെ ജീവനാക്കിയ അമൃതായ്
നിറമില്ലാത്ത നിങ്ങള്‍ ചോരയോ കണ്ണീരോ?
ആര്യന്‍ കഥകള്‍ എന്നില്‍ സന്ദേഹം വിതറി
ദേവന്മാരുടെ കലഹമത്രേ ഇടി മിന്നലും മറ്റും
ചോരയും കണ്ണീരും മഴയാകാതെ തരമില്ലപ്പോള്‍
എന്തെ നിനക്കിപ്പോഴും ചോരയുടെ ഗന്ധമില്ലാത്തത് ?
എന്തെ നീ കണ്ണീരിന്‍ ഉപ്പുരസം നല്‍കാത്തത് ?
ദേവന്‍മാരുടെ കലഹം നന്മയുടെ അനുഗ്രഹമോ?
ജീവനും ഭൂമിയുടെ അഴകും അവരുടെ ചെലവോ?
ഓരോ തുള്ളിയും കണ്ണീര്‍ കണമെങ്കില്‍
ഓരോ ബിന്ദുവും ചോരക്കണമെങ്കില്‍
ആശിക്കുന്നു ദൈവങ്ങളിന്‍ കലഹം
മ്രിതിക്കത് വിരാമവും ജീവന്നത് ആശയും
അതൊരു പരപ്പായ് ഭൂമിയെ പുതക്കട്ടെ.
സിദ്ദിക്ക്
ഉത്തരമില്ല
എന്തിനാണീ ഖിന്ന വിലാപം കുറിക്കുന്നത്?
എന്തിനാണീ പ്രണയം ദുഖമാക്കുന്നത് ?
എന്തിനീ വിഷാദം കവിതകളാക്കുന്നു?
എന്ത് വിചിത്രമാണീ പുലംബലുകള്‍!
ആരാണ് നിന്നെ ഉപേക്ഷിച്ചു പോയവള്‍?
ചോദ്യങ്ങളുടെ കൂട് അവള്‍ തുറന്നിട്ടു
പുതുമയും അമ്പരപ്പും ഉത്തരതിനായ് പരതി
ഓരോ ഉത്തരവും ഊറി വരുമ്പോള്‍
ചോദ്യപ്പരപ്പു ആഴ്ത്തിക്കളഞ്ഞു
ഉത്തരമില്ലായ്ക ഊട്ടി ഉറച്ചു
ഒളിക്കാനായ് ഉറച്ചു ചോദിച്ചു
എന്തെ ഇത് ചോദിയ്ക്കാന്‍?
ഉത്തരതിനായ് കാത്തില്ല
ഊറുന്ന ചിരി ഊര്‍വരമറ്റ
ചിന്തയെ മറച്ചു ഉറ്റ് നോക്കി
ഒരു ഉത്തരത്തിനായ് പരതുന്ന കണ്ണുകളെ
സിദ്ദിക്ക്
എന്തിനാണീ പ്രണയം ദുഖമാക്കുന്നത് ?
എന്തിനീ വിഷാദം കവിതകളാക്കുന്നു?
എന്ത് വിചിത്രമാണീ പുലംബലുകള്‍!
ആരാണ് നിന്നെ ഉപേക്ഷിച്ചു പോയവള്‍?
ചോദ്യങ്ങളുടെ കൂട് അവള്‍ തുറന്നിട്ടു
പുതുമയും അമ്പരപ്പും ഉത്തരതിനായ് പരതി
ഓരോ ഉത്തരവും ഊറി വരുമ്പോള്‍
ചോദ്യപ്പരപ്പു ആഴ്ത്തിക്കളഞ്ഞു
ഉത്തരമില്ലായ്ക ഊട്ടി ഉറച്ചു
ഒളിക്കാനായ് ഉറച്ചു ചോദിച്ചു
എന്തെ ഇത് ചോദിയ്ക്കാന്‍?
ഉത്തരതിനായ് കാത്തില്ല
ഊറുന്ന ചിരി ഊര്‍വരമറ്റ
ചിന്തയെ മറച്ചു ഉറ്റ് നോക്കി
ഒരു ഉത്തരത്തിനായ് പരതുന്ന കണ്ണുകളെ
സിദ്ദിക്ക്
സ്വകാര്യം
പകരുവാന്‍ നുകരുവാന്‍ കൈകള്‍ തിരയുന്നു
പാതയില്‍ വലയുന്ന അന്ധന്റെ ദുഖമായ്
തുണയറ്റ് ശങ്കിച്ച ഒറ്റക്കിളിയുടെ
തരളമാം ദുഃഖം സ്വകാര്യമായ് ഊറുന്നു
കര്‍ണ്ണ കപോലങ്ങള്‍ തഴുകിയ മാരുതന്‍
കറുത്ത് പടരുന്ന രാവിന്‍ പരപ്പുകള്‍
കൊതിയറ്റ് ശൂന്യതയില്‍ അലിയുന്ന ഗന്ധം
പങ്ക് വക്കുമോ സ്വകാര്യ ദുഃഖങ്ങള്‍?
കാതരമാമീ കാടിന്‍ വിതുമ്പല്‍
കേണ്അലക്കുന്ന പക്ഷിപ്പുഴുക്കള്‍
ആര്‍ത്തലക്കുന്ന കടലിന്റെ ഉന്നവും
പങ്ക് വക്കാന്‍ തുനിയുന്ന ദുഖമോ?
ഓടി ഒളിക്കുന്ന മേഘ ശകലങ്ങള്‍
ആര്‍ത്തു പെയ്യും തുലാവര്‍ഷ നാളുകള്‍
ആഴത്തില്‍ നോവുന്ന ഗ്രീഷ്മത്തിന്‍ ചുവടുകള്‍
ചുറ്റിലും കണ്ണീര്‍ പൊഴിക്കും തരുക്കളും
ചോദ്യമായ് ചുറ്റിലും പൊന്തിവന്നപ്പോള്‍
ദുഖമായില്ല! പങ്കുവക്കാന്‍ തുനിയും സ്വകാര്യത.
സിദ്ദിക്ക്
പാതയില്‍ വലയുന്ന അന്ധന്റെ ദുഖമായ്
തുണയറ്റ് ശങ്കിച്ച ഒറ്റക്കിളിയുടെ
തരളമാം ദുഃഖം സ്വകാര്യമായ് ഊറുന്നു
കര്‍ണ്ണ കപോലങ്ങള്‍ തഴുകിയ മാരുതന്‍
കറുത്ത് പടരുന്ന രാവിന്‍ പരപ്പുകള്‍
കൊതിയറ്റ് ശൂന്യതയില്‍ അലിയുന്ന ഗന്ധം
പങ്ക് വക്കുമോ സ്വകാര്യ ദുഃഖങ്ങള്‍?
കാതരമാമീ കാടിന്‍ വിതുമ്പല്‍
കേണ്അലക്കുന്ന പക്ഷിപ്പുഴുക്കള്‍
ആര്‍ത്തലക്കുന്ന കടലിന്റെ ഉന്നവും
പങ്ക് വക്കാന്‍ തുനിയുന്ന ദുഖമോ?
ഓടി ഒളിക്കുന്ന മേഘ ശകലങ്ങള്‍
ആര്‍ത്തു പെയ്യും തുലാവര്‍ഷ നാളുകള്‍
ആഴത്തില്‍ നോവുന്ന ഗ്രീഷ്മത്തിന്‍ ചുവടുകള്‍
ചുറ്റിലും കണ്ണീര്‍ പൊഴിക്കും തരുക്കളും
ചോദ്യമായ് ചുറ്റിലും പൊന്തിവന്നപ്പോള്‍
ദുഖമായില്ല! പങ്കുവക്കാന്‍ തുനിയും സ്വകാര്യത.
സിദ്ദിക്ക്
പ്രണയം
നീരൊഴുക്കായ്
നിലാവില്‍ പാല്‍ മഴയായ്
ശിശിരത്തില്‍ നറു നനവായ്
ധമനിയില്‍ അരിച്ചിറങ്ങുമ്പോള്‍
മെലിഞ്ഞ നദിപോലെ
ഊരിയെറിഞ്ഞ അരുവിയുടെ
ചെറു കാറ്റത്ത്‌ഉരുളുന്ന മണലായ്
ചലനമറ്റ പുഴയുടെ ഓര്‍മയായ്
അരിച്ചിറങ്ങുന്ന കനിവുകള്‍
എതിരേല്ക്കുവാന്‍ വിരിയുന്ന കര ഹൃദയങ്ങള്‍
ചലനമറ്റു മൃതിയാര്‍ന്ന പുഴയുടെ വടുക്കള്‍
നല്‍കി വരണ്ട ഊര്‍വരമറ്റ ധമനികള്‍
കൊതിച്ചതെങ്കിലും കഴിഞ്ഞില്ല
കരുണയുടെ നിസ്വാര്‍ത്ഥ രാഗത്തിന്റെ
ഒഴുക്കെന്നില്‍ പുണരുവാന്‍ ചേര്‍ത്ത് ചുംബിക്കാന്‍
ഉണങ്ങി വടുക്കള്‍ തെളിഞ്ഞതാണീ ധമനികളിന്‍ സന്ഗീര്‍ണത
സിദ്ദിക്ക്
നിലാവില്‍ പാല്‍ മഴയായ്
ശിശിരത്തില്‍ നറു നനവായ്
ധമനിയില്‍ അരിച്ചിറങ്ങുമ്പോള്‍
മെലിഞ്ഞ നദിപോലെ
ഊരിയെറിഞ്ഞ അരുവിയുടെ
ചെറു കാറ്റത്ത്‌ഉരുളുന്ന മണലായ്
ചലനമറ്റ പുഴയുടെ ഓര്‍മയായ്
അരിച്ചിറങ്ങുന്ന കനിവുകള്‍
എതിരേല്ക്കുവാന്‍ വിരിയുന്ന കര ഹൃദയങ്ങള്‍
ചലനമറ്റു മൃതിയാര്‍ന്ന പുഴയുടെ വടുക്കള്‍
നല്‍കി വരണ്ട ഊര്‍വരമറ്റ ധമനികള്‍
കൊതിച്ചതെങ്കിലും കഴിഞ്ഞില്ല
കരുണയുടെ നിസ്വാര്‍ത്ഥ രാഗത്തിന്റെ
ഒഴുക്കെന്നില്‍ പുണരുവാന്‍ ചേര്‍ത്ത് ചുംബിക്കാന്‍
ഉണങ്ങി വടുക്കള്‍ തെളിഞ്ഞതാണീ ധമനികളിന്‍ സന്ഗീര്‍ണത
സിദ്ദിക്ക്
കുത്ത്
ഓതി നീ കറുത്തവന്‍ തൊട്ടുകൂടാത്തവന്‍
കഴിഞ്ഞ കാലത്തിന്‍ കുറവുകള്‍ ഒന്നായ്...
തുറന്നു കാട്ടി വെളുത്തവന്‍ ഇവന്‍
കഴിഞ്ഞകാലത്തിന്‍ ഉടമാവകാശി...
നിറഞ്ഞു, കണ്ണുകള്‍ വരവേറ്റു
തകര്‍ത്തലക്കും തുലാവര്‍ഷ സന്ധ്യയെ ...
ഒടുക്കമില്ലാത്ത ദുരന്തങ്ങള്‍ ഒന്നുമേ
കഴിഞ്ഞില്ല കിരാതമാം കുടിയൊഴിപ്പിക്കലും
ഒഴിഞ്ഞ കണ്ണുകള്‍ , വരണ്ടുതുടങ്ങിയ ചുണ്ടുകള്‍
വിലമറന്ന ശരീരവും വിലയറ്റ ഓര്‍മകളും
തളിര്തിടുന്നു മൃതിഅറ്റ ചിന്തകള്‍
ഒതിങ്ങി നില്‍കാത്ത നിനവിന്റെ ചിറകുകള്‍ ...
സിദ്ദിക്ക്
കഴിഞ്ഞ കാലത്തിന്‍ കുറവുകള്‍ ഒന്നായ്...
തുറന്നു കാട്ടി വെളുത്തവന്‍ ഇവന്‍
കഴിഞ്ഞകാലത്തിന്‍ ഉടമാവകാശി...
നിറഞ്ഞു, കണ്ണുകള്‍ വരവേറ്റു
തകര്‍ത്തലക്കും തുലാവര്‍ഷ സന്ധ്യയെ ...
ഒടുക്കമില്ലാത്ത ദുരന്തങ്ങള്‍ ഒന്നുമേ
കഴിഞ്ഞില്ല കിരാതമാം കുടിയൊഴിപ്പിക്കലും
ഒഴിഞ്ഞ കണ്ണുകള്‍ , വരണ്ടുതുടങ്ങിയ ചുണ്ടുകള്‍
വിലമറന്ന ശരീരവും വിലയറ്റ ഓര്‍മകളും
തളിര്തിടുന്നു മൃതിഅറ്റ ചിന്തകള്‍
ഒതിങ്ങി നില്‍കാത്ത നിനവിന്റെ ചിറകുകള്‍ ...
സിദ്ദിക്ക്
ചോദ്യം
ഹൃദയം നുകരുവാന്‍ വെമ്ബുമ്പോള്‍
മാനസം കവര്ന്നങ്ങു മണ്ടിയില്ലേ ...
വീണ്ടുമീ ഉഷസിന്റെ ഊഷ്മള കിരണങ്ങള്‍
വിസ്മയം വിതറി ഓര്‍മ്മകള്‍ വിതച്ചില്ലേ...
ഓര്‍മ്മകള്‍ നിന്നെ പിന്തുടരുമ്പോള്‍
നീ എന്തെ ഓടി അകലുന്ന മേഘങ്ങളായ് ?
എന്നിലെ നിനക്കായ് കൂട് ഞാന്‍ പലതും
ഉപേക്ഷിച്ചു ... എന്തെ നീ ഇനിയും
അന്ധര്ധാനത്തില്‍ ഉണ്മാദിക്കുന്നു?
കാത്തിരിക്കലും കൂട് ഉപേക്ഷിക്കലും
എനിക്ക് സ്വന്തമോ? നിനക്കതില്‍ സൗഖ്യമോ?
സിദ്ദിക്ക്
മാനസം കവര്ന്നങ്ങു മണ്ടിയില്ലേ ...
വീണ്ടുമീ ഉഷസിന്റെ ഊഷ്മള കിരണങ്ങള്‍
വിസ്മയം വിതറി ഓര്‍മ്മകള്‍ വിതച്ചില്ലേ...
ഓര്‍മ്മകള്‍ നിന്നെ പിന്തുടരുമ്പോള്‍
നീ എന്തെ ഓടി അകലുന്ന മേഘങ്ങളായ് ?
എന്നിലെ നിനക്കായ് കൂട് ഞാന്‍ പലതും
ഉപേക്ഷിച്ചു ... എന്തെ നീ ഇനിയും
അന്ധര്ധാനത്തില്‍ ഉണ്മാദിക്കുന്നു?
കാത്തിരിക്കലും കൂട് ഉപേക്ഷിക്കലും
എനിക്ക് സ്വന്തമോ? നിനക്കതില്‍ സൗഖ്യമോ?
സിദ്ദിക്ക്
Subscribe to:
Comments (Atom)