Wednesday, September 15, 2010

മത്സരത്തിന്റെ മൂല്യ ബോധം

മുതലാളിത്തത്തിന്റെ ജീവനാഡിയാണ് മത്സരം. മത്സരം ക്രയവിക്രയങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നുവെന്നതും, മത്സരോത്സുകമായ സാഹചര്യത്തില്‍ വിപണി നീതിപൂര്‍വകമായി പെരുമാറുന്നുവെന്നതും പൊതുവെ വലതുപക്ഷ സാമ്പത്തിക ശാസ്ത്രജ്ഞരുടെ വാദമാണ്. എന്നാല്‍, സത്യത്തില്‍ എന്താണ് മത്സരത്തിന്റെ മൂല്യബോധം? ഈ വഴിക്കു ചിന്തിക്കുമ്പോള്‍ ഉയര്‍ന്നു വന്നേക്കാവുന്ന ഏതാനും ചോദ്യങ്ങള്‍ നമുക്കു പരിശോധിക്കാം. അവ എങ്ങിനെ സാമ്പത്തിക ശാസ്ത്രത്തിന്റെ തന്നെ സൈദ്ധാന്തിക പ്രശ്നമാമായി മാറുന്നു എന്നും ചുരുക്കത്തില്‍ കാണാം.

ഏറ്റവും പ്രധാനപ്പെട്ട ചോദ്യം മത്സരങ്ങള്‍ തുല്യരായവര്‍ തമ്മിലാണോ നടക്കുന്നത് എന്നതാണ്. എങ്ങനെയാണ് തുല്യര്‍ എന്ന ആശയവും മത്സരവും ചിലപ്പോള്‍ കണ്ണ് തള്ളിക്കുന്ന തരത്തില്‍ നമ്മെ തെറ്റിദ്ധരിപ്പിക്കുന്നത്? ഇതിന്റെ മറുവശത്തെക്കുറിച്ചാണ് രണ്ടാമത്തെ ചോദ്യം. തുല്യതയല്ല, അസമത്വമാണ് സാധാരണ മത്സരത്തെ നിര്‍ണയിക്കുന്നതെങ്കില്‍ അതെങ്ങിനെയാണ്, വലതുപക്ഷ സാമ്പത്തികശാസ്ത്രജ്ഞര്‍ വാദിക്കുന്നതു പോലെ, കാര്യക്ഷമതയും ഏവര്‍ക്കും അവസരങ്ങളും നേടിയെടുക്കാന്‍ സഹായിക്കുന്നത്?
അസമത്വബന്ധിതമായ ഒരാശയം എങ്ങനെയാണ് ഒരു ശാസ്ത്രശാഖയുടെ അലംഘനീയമായ ആക്സിയമായി മാറുന്നത് എന്നതാണ് മറ്റൊരു ചോദ്യം. മേല്പറഞ്ഞ ചോദ്യങ്ങളുടെ വിസ്താരം മത്സരത്തിന്റെ മൂല്യബോധത്തെ മനസ്സിലാക്കാന്‍ നമ്മെ സഹായിക്കും.

തുല്യതയും മത്സരവും
സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് ഒളിമ്പ്യയയില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നതായി നമുക്കെല്ലാവര്‍ക്കും അറിയാം. അന്നത്തെ പ്രധാന ഇനം ഒട്ടമല്സരമായിരുന്നു. മത്സരം എന്ന ആശയം തന്നെ അന്ന്‍ ഉടലെടുക്കുന്നത് തുല്യത ഇല്ലാത്തവരുടെ തുല്യതയിലെക്കുള്ള ദൂരം മനസ്സിലാക്കാനായിരിക്കുമെന്നു വെറുതെ ഊഹിക്കാം. കാരണം ‘എ’ യും ‘ബി’ യും തുല്യരാണെങ്കില്‍, ഓട്ടം തുടങ്ങുമ്പോള്‍ ഒരുമിച്ചാണ് തുടങ്ങിയതെങ്കില്‍ അവസാനിക്കുന്നതും ഒരുമിച്ചായിരിക്കും. ലോജിക്കലി ‘എ’ ‘ബി’ക്കു തുല്യമാണെങ്കില്‍ ‘ബി’യുടെ സവിശേഷതകളെല്ലാം ‘എ’ക്കുണ്ടായിരിക്കും. അങ്ങനെയാണെങ്കില്‍ ‘എ’ യും ‘ബി’ യും തുല്യരാണ്. ഈ അവസ്ഥയില്‍ ‘എ’ക്കു ‘ബി’യേയോ മറിച്ചോ പരാജയപ്പെടുത്താന്‍ കഴിയില്ല. സാമ്പത്തിക ശാസ്ത്രത്തില്‍ കാര്യക്ഷമതയുടെ മാനദണ്ഡമായ ‘പാരറ്റോ എഫിഷന്സി’യുടെ വീക്ഷണതിലാണെങ്കില്‍ പോലും ‘എ’യോ, ‘ബി’യോ തിരഞ്ഞെടുക്കപ്പെടുന്നില്ല (തന്നിരിക്കുന്ന ഒരു വിതരണ സമ്പ്രദായം കാര്യക്ഷമമാണെങ്കില്‍ പുനര്‍വിതരണത്തിലൂടെ ‘എ’യുടെ മെച്ചപ്പെടല്‍ ‘ബി’യെ മോശമാക്കാതെ അസാധ്യമാണ് (Vilfredo Pareto, 1896) എന്നതാണ് പരെറ്റോ എഫിഷന്സി). ഇവിടെ എ യും ബി യും ഒരു തെരെഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പിലെ മക്സിമല്‍ എലെമെന്റ്സ് ആണ്. അതായത് എ യുടെ തിരഞ്ഞെടുക്കല്‍ ബി യുടെ ഒഴിവാക്കലാണ്. ഇങ്ങനെ സംഭവിക്കണമെങ്കില്‍ എ, ബി യെകാളും മെച്ചപ്പെട്ടതായിരിക്കണം. എന്നാല്‍ തുല്യരാണെങ്കില്‍ ഇവരില്‍ ആരും മറ്റേയാളേക്കാള്‍ മെച്ചമല്ല. അവര്‍ രണ്ടും തെരഞ്ഞെടുക്കപെടേണ്ടവരാണ്.

ഓട്ട കണക്ക് അവതരിപ്പിച്ചതിന്റെ ഉത്തരം ലളിതം — മത്സരത്തില്‍ രണ്ടുപേര്‍ തുല്യരാണെങ്കില്‍ മത്സരം നടക്കുന്നില്ല; അഥവാ നടന്നാല്‍ അതില്‍ വിജയികളോ പരാജിതരോ ഇല്ല. ഈ അവസ്ഥയില്‍ പൂര്‍ണമായും മത്സരസിദ്ധാന്തത്തിലെ ഒന്നാമത്തെ തൂവല്‍ പറിച്ചു മാറ്റാം. കാരണം മത്സരത്തിന്റെ ഫലം മത്സരം നടക്കാത്ത സാഹചര്യത്തെക്കാളും മെച്ചമല്ലാത്ത സ്ഥിതിക്ക് യുക്തിയുള്ള മനുഷ്യര്‍ മത്സരത്തിനു മുന്‍പും പിന്പുമുള്ള അവസ്ഥയില്‍ ഇന്റിഫറന്റായിരിക്കും. മത്സരത്തില്‍ ചെലവ് കൂട്ടിചേര്‍ത്താല്‍ മത്സരം നടക്കാത്ത സാഹചര്യത്തെ പാരറ്റോ എഫിഷന്റ്റ് ആയി കാണാം. മത്സര സിദ്ധാന്തത്തിലെ പ്രധാനമായ അവ്യക്തതയായ ‘തുല്യരുടെ മത്സരം’ എന്ന ആശയത്തെ പൂര്‍ണമായും ഇത് തള്ളിക്കളയുന്നു.

അസമത്വവും മത്സരവും
സമത്വമെന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ മത്സരം സംഘടിപ്പിക്കാന്‍ സാധ്യമല്ലാ എങ്കില്‍ നമുക്ക് മുന്നിലുള്ളത് അസമത്വം മാത്രമാണ്. അതായത്, ഒരു മത്സരം കണ്ടെത്തുന്നത് എ, ബിയില്‍ നിന്നും എങ്ങിനെ വ്യത്യസ്തയാണെന്നാണ്. സാമ്പത്തിക ശാസ്ത്രത്തിന്റെ (പ്രത്യേകിച്ചും നിയോ ക്ലാസിക്കല്‍ ഇക്കണോമിക്സിന്റെ ‍) കാതലായ കിടമത്സരം എന്ന സങ്കല്പം തന്നെ ശക്തരായവരെ ഉത്പാദനത്തില്‍ നിലനിര്‍ത്തുകയും അശക്തരെ പുറത്താക്കുകയും (അര്‍ഹതയുള്ളവരുടെ അതിജീവനം) എന്ന ബോധനമാണ്. ഇനി ഉപഭോഗത്തിന്റെ ഘടന പരിശോധിച്ചാലും കഴിവുള്ള (വാങ്ങാനുള്ള കഴിവും മനസുമുള്ളവര്‍‍)വര്‍ മാത്രം ഉപഭോഗം നടത്തുകയും അല്ലാത്തവര്‍ പുറത്താക്കപ്പെടുകയും ചെയ്യുന്ന വ്യവസ്ഥ. ഇനി കഴിവിന്റെ തുലനം നടത്തിയാല്‍, വീണ്ടും നമുക്ക് ലോജിക്കിന്റെ സഹായം തേടാം. കമ്പോളത്തില്‍ വരുന്ന ഉത്പന്നത്തിന്റെ അളവു പോലുമറിയാത്ത ഒരു ഉപഭോക്താവിന് എങ്ങിനെയാണ് യഥാര്‍ത്ഥ വിലയെ കുറിച്ചുള്ള വിവരം ലഭ്യമാകുക? അതായത് റിസര്‍വേഷന്‍ വില പോലും (ഒരുത്പന്നത്തിന് ഉപഭോക്താവ് നല്‍കുന്ന ഏറ്റവും വലിയ വില) അവള്‍ക്ക് അവ്യക്തമായിരിക്കും. ഈ അവ്യക്തതയുടെ ഫലം പലപോഴും വിലനിര്‍ണയത്തിന്റെ കുത്തകവത്കരണമാണ്. മൊണോപ്പളി പ്രൈസ്, അഥവാ കുത്തകവിലയാണ് പല ഉപഭോക്താക്കളും സ്വതന്ത്ര വിപണിയില്‍ ഉത്പന്നങ്ങള്‍ക്ക് നല്‍കുന്നത്.

സാമ്പത്തിക ശാസ്ത്രത്തില്‍ അറുപതുകളിലും എഴുപതുകളിലും ഉണ്ടായ ഇന്‍ഫര്‍മേഷന്‍ ഇക്കണോമിക്സിന്റെ വളര്‍ച്ച യഥാര്‍ത്ഥത്തില്‍ ഓര്‍ത്തഡോക്സ് നിയോ ക്ലാസിക്കല്‍ (Marshallian Price Theory) ഇക്കണോമിക്സിന്റെ പുനര്‍വായനയാണ്. ഇതുപ്രകാരം കമ്പോളത്തിന്റെ വില നിലവാരം വിവരങ്ങളുടെ തുല്യമായ വിതരണം (information symmetry) സാധ്യമാക്കാതെ ഉപഭോക്താവ് അറിയുന്നില്ല. അതിനാല്‍ ഉപഭോക്താക്കള്‍ അവരുടെ കഴിവിനനുസൃതമായ റിസര്‍വേഷന്‍ പ്രൈസ് എന്ന് കരുതുന്നത് കമ്പോളത്തിന്റേതല്ല. കമ്പോളത്തിന് മാത്രമായി ഒരു സന്തുലിത വില (competitive equilibrium price), വിവരങ്ങളുടെ അതുല്യമായ വിതരണാവസ്ഥയില്‍ സാധ്യമല്ല; പ്രത്യേകിച്ചും ഒരു മത്സര കമ്പോള വ്യവസ്ഥയില്‍ സാധ്യമല്ല. ഈ സാഹചര്യത്തില്‍ ഇന്‍ഫര്‍മേഷന്‍ സിമ്മട്രിയുടെ വെളിച്ചത്തില്‍ മാത്രമേ ഉല്പാദകര്‍ക്ക് പോലും മത്സര വില എന്ന മിത്ത് അവലംബിക്കാനാകൂ. എന്നാല്‍ ഉത്പാദന ഉപാധികളുടെ വിതരണവും അതുപയോഗിക്കുന്ന സാങ്കേതികത്വവും (കാപിറ്റല്‍ – ലേബര്‍ – റിസോര്‍സ് കോമ്പോസിഷന്‍) വ്യത്യസ്തപ്പെട്ടിരിക്കുന്നതിനാല്‍ റിസര്‍വേഷന്‍ പ്രൈസ് തിയറി പറയുന്നതു പോലെ സിംഗിള്‍ പോയിന്റ്‌ പ്രൈസ് ആയിരിക്കില്ല കമ്പോളത്തിലുണ്ടായിരിക്കുക. സിംഗിള്‍ പോയിന്റ്‌ പ്രൈസ് നിര്‍ണയിക്കുന്നത് സീമന്ത ചെലവും സീമന്ത വരുമാനവും തുല്യമാകുന്ന ബിന്ദുവിലാണ് (MC = MR). പകരം കിംഗി പ്രൈസ് ആയിരിക്കും (ഇതൊരു കൂട്ടം വിലകളുടെ റേഞ്ച് ആണ്. അവിടെ അതുല്യമായ വിവര വിതരണത്താല്‍ MC യും MR ഉം തുല്യമാകണമെന്നില്ല. ആയതിനാല്‍ വിലയെപ്പോഴും ഒരു റേഞ്ചിനുള്ളില്‍ കുടിങ്ങിയിട്ടാണ്. അത് മത്സര വില പറയുന്നത് പോലെ ഫ്ലെക്സിബിള്‍ അല്ല. ഇത് മത്സര സിദ്ധാന്തത്തിന്റെ പ്രൈസ് അല്ലതാനും. അസമത്വപരമായ ഈ ഉത്പാദക-ഉപഭോക്തൃ സംഗമം മത്സരമായ് കണ്ടാല്‍ എങ്ങനെയാണ് കാര്യക്ഷമതയും, സമത്വവും സാധ്യമാകുന്നത്?

***
മുകളിലത്തെ നിരീക്ഷണത്തിന്റെ വെളിച്ചത്തില്‍ മത്സരത്തിന്റെ നീതിശാസ്ത്രം തേടിയാല്‍ എന്തുത്തരമായിരിക്കും ലഭിക്കുക? സമത്വധിഷ്ടിത സാഹചര്യത്തില്‍ നടക്കാത്തതും, അസമത്വ സാഹചര്യങ്ങളില്‍ നടക്കുന്നതുമായ ഒരു പ്രവര്‍ത്തനം സമത്വം സൃഷ്ടിക്കുമെന്നും അത് കാര്യക്ഷമതയുണ്ടാക്കുമെന്നും ഉറക്കെ പ്രഖ്യാപിക്കുന്നതിന്റെ അജന്‍ഡയെന്താണ്? ഉത്തരം ഒന്നു മാത്രം, അസമത്വം കാര്യക്ഷമാമാണെന്ന നീതി ബോധമാണ് മത്സരത്തിന്റെ മൂല്യബോധം.

സിദ്ദിഖ് റാബിയത്ത്

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല


Wednesday, September 1, 2010

പ്രാവുകള്‍

പറന്നിറങ്ങി പാലയിന്‍ ചില്ലയില്‍
പ്രണയിയാം രണ്ട് യൗവ്വന പക്ഷികള്‍
പിറ്പിറുത് ലീലകള്‍ രസിച്ചവര്‍
പറഞ്ഞു കൂട്ടര്‍ അവര്‍ മാട പ്രാവുകള്‍

ചിരിച്ചും കുറുകിയും ചില്ലകള്‍ തോറും
ചില പകലുകള്‍ മാത്രം ചിതറി ഇരുന്നവര്‍
ചന്തമാം ഭാവത്തിന്റെ മൂര്‍തമാം പ്രതീകമായ്
ചാരത്ത് ആമരത്തിന്റെ ചില്ലയില്‍ വസിച്ചവര്‍

ശിശിരം മറച്ചയീ അര്കനിന്‍ തീഷ്ണത
ശകുനമായ് കണ്ടു പ്രേമത്തിന്‍ അലകളെ
ശീതനെ തുരത്തിയ ഗ്രീഷ്മത്തിന്‍ വരവിലും
ശര്മയായ് കമിതാക്കള്‍ പാലയിന്‍ ചില്ലയില്‍

വീരനാം വെയിലിന്റെ വരവ് വറുതിയായ്
വേഷമിന്നഴിക്കുമോ പ്രണയം പങ്കിട്ടവര്‍?
വറ്റിയ ഉണര്‍വിലും തീവ്രമായ് കാമിച്ചവര്‍
വര്‍ഷമായ് തഴുകിയാ കാലത്തിന്‍ ജനയ്താവ്

സിദ്ദിക്ക്


Sunday, August 29, 2010

ദില്ലിയിലെ മഴ

അലക്ഷ്യമായ് വര്ഷം നീങ്ങുന്ന ഉത്തരേന്ത്യ
മണ്ണും
ജീവങ്ങളും വരണ്ടു ജീവിച്ചു
പൊള്ളുന്ന വേനലില്‍ വരളുന്ന ത്വക്കിന്
ശമനിയായ്
ചിതറിവീണ തുള്ളികള്‍

മരാസ്മസ് ബാധിച്ച തോലുകളില്‍
ഉണര്‍വിന്റെ
ഉള്‍വിളി ഉണര്‍ത്തി
ദില്ലിയില്‍ മഴ യാത്രയിലെ ഇടവേളയായ് പെയ്തു
ചരിത്രം
ആവര്‍ത്തിക്കില്ലെന്ന മട്ടോടെ

ശാന്തമായ് പരാതിയില്ലാതെ കണ്ണീരൊഴുക്കി
അവിശ്വാസം
തെളിയിച്ചു കണ്‍കളില്‍
ദില്ലി നഗരത്തെ ധന്ന്യമാക്കി മണ്ണിനെ നനച്ച്
സുകൃതമായ്
നീങ്ങിയവല്‍

ഉണ്മാദിയും ചിലപ്പോള്‍ പതുങ്ങി എത്തും മോഷ്ട്ടാവായ്
വീടും
കാടും കയറിയിറങ്ങി
ഒരിടത്ത് പച്ചവിരിച്ചു മറിടത്ത് അസ്വസ്ഥത പരത്തി
ഒരു
കുഞ്ഞായ് കൂത്താടി

അവളുടെ ഇടവേള പ്രതീക്ഷിച്ചില്ല ആഗ്രഹിച്ചില്ല
എന്നാലും
വന്നു, വേദി നിറഞ്ഞു
നഗരത്തിന്‍ കൊഴുപ്പിന്നവല്‍ അപ്രിയമെങ്കിലും
മരാസ്മസ്
ബാധിച്ചവരുടെ വരണ്ട കണ്ണുകള്‍ തിളങ്ങി

സിദ്ദിക്ക്

Saturday, August 28, 2010

മഴ/ദുഃഖം

അമ്മയാം ഹൃദയം ചിന്നിച്ചിതറി
നോവിന്‍ കരച്ചില്‍ ഉയര്ന്നനേരം
മൃതിയുടെ ഞെരക്കം, പിടച്ചില്‍
വജ്രായുധത്തിന്‍ മുഴക്കമായ് വിണ്ണില്‍

കരിയായ് വിതറി നീ വിതുമ്പി
കണ്ണീരായ് നിനവിന്റെ തുടിപ്പായ്
തുളുമ്പി വീഴുന്ന ജലകണങ്ങള്‍
വാര്‍ന്നൊഴുകി അലിയിച്ചു കറുപ്പിനെ

കുളിരായ് തരുക്കളിന്‍ ഹൃദയം നനച്ചു
മൃതിയെ തടഞ്ഞൊരു സന്ജീവനിയായ്
കണ്ണീരിന്‍ ഉപ്പ് രസം ജീവനത്തിന്‍
ഉത്തെജമായ്, കുളിരായ് ച്ചുംബിച്ചുനര്‍ത്തി

നിര്‍ത്താതെ നീരൊഴുക്ക് എന്നും
ഉണര്‍വിന്‍ ഉണ്മത്തമാം കിനാവ് -
തുടിപ്പിച്ചകന്ന് വിലയമാം ബാഷ്പം!
വരണ്ട് പോകുന്ന പൊയ്കയായ് വാനം!

Thursday, August 26, 2010

"ഈ" മുറിമാറ്റം

ഈ കവിത എഴുതാന്‍ ഉണ്ടായ സാഹചര്യം! അല്ലെങ്കില്‍ ഇത് അപൂര്നമാകും.
ഞാന്‍ ജെ എന്‍ യു വില്‍ പഠിക്കുമ്പോള്‍ ബ്രഹ്മപുത്ര ഹോസ്റ്റലില്‍ എനിക്ക് മുരികിട്ടി റൂം നമ്പര്‍ ഇരുപത്തി ഒന്‍പതു (ഈ) എന്നാല്‍ ഏകദേശം ഒരുവര്‍ഷക്കലതോളം അതിലെ എന്റെ താമസം എനിക്ക് നല്‍കിയത് പൊടിപടലങ്ങളുടെ മെത്ത യും ചെറു ജീവികളുടെ കൂട്ടുമാണ്‌. ഇതില്‍ നിന്നുള്ളൊരു ഒളിച്ചോട്ടമാണ് 232 (E)


പൊടി
പടലങ്ങള്‍ പൂക്കളായ് വേനലില്‍
പെയ്തിറങ്ങി കനത്തൊരു പൊടിപ്പുതപ്പായ്
അലര്‍ജിയില്‍ നിന്നൊരു നെട്ടോട്ടമായ്
കൂടാം ഇരുപത്തി ഒന്‍പത് എസ്ടന്ഷനില്‍

ഡിസംബറിന്‍ കുളിരില്‍ കൂകിവിറക്കുന്നു
കഴിഞ്ഞില്ല കഴിയാന്‍ നിലമുറിയിന്‍ തണുപ്പില്‍
കൊതിച്ചു തണുപ്പില്‍ നിന്നൊരു മുറി മാറ്റത്തിനായ്‌
കേണു മാറുവാന്‍ കെയര്‍ ടെക്കരിന്‍ മുന്നില്‍

ചിരിയായ് മറുപടി ജനുവരിയിലെന്നുടെ
കഷ്ടതകള്‍ക്ക് പ്രമോഷന്‍ നിലമുകളില്‍
തപ്പി മുറികള്‍ പല നിലകളില്‍ എന്നും
മെച്ചം തിരഞ്ഞു 'ഒള്ടിലും' '' യിലും

കൊത്തി വലിക്കും ജനുവരി വാരത്തില്‍
കൈപ്പറ്റി '' ഇരുന്നൂറ്റി മുപ്പത്തി രണ്ട്
കിഴക്കില്‍ തുറക്കും ജനല്‍ പഴുതിലൂടെ
അര്‍ക്കന്‍ കടാക്ഷിച്ചുണര്‍ത്തി വെളുപ്പില്‍

ഗ്രീഷ്മം ശൈവ ഭാവമായ് ചിതറി
പാലയും കൊന്നയും മന്ജാടിയും മറ്റും
പാടൊന്നു മില്ലാതെ തണലായ്‌ നിന്നു
ആനന്ദമായ് വേനലിന്‍ നീറ്റല്‍

വര്‍ഷമപ്പോള്‍ തുറന്നു വാതില്‍
ഇറ്റിറ്റു വീണു ധരണി തന്‍ മാറില്‍
കാല ചക്രത്തിന്‍ വിശേഷങ്ങലോന്നായ്
ഹൃദയം തുറന്നു ഇരുനൂറ്റി മുപ്പതിരണ്ടില്‍

സിദ്ദിക്ക്

അഗസ്റ് രണ്ട് എന്ന രാവിലെ

ആഗസ്റ്റ്‌ രണ്ടിന് കിടന്നത് മണി മൂന്നിന്
പകലെന്നോ രാത്രിയെന്നോ ശങ്ക ഇല്ലിപ്പോള്‍
ഉണര്‍ന്നത് ഒമ്പതിന് ആര്‍ക്കുവേണ്ടി?
ചിലപ്പോള്‍ ഞാനെന്ന അപരന്റെ പിച്ചലാല്‍
ഉണര്ന്നതര്‍ക്കന്റെ തീവ്രമാം കുത്തലാല്‍

വയറില്‍ കുടുക്കവും കണ്ണില്‍ കിറുക്കവും
കുഴക്കുന്നു ഉറയ്ക്കാത്ത തീരുമാനങ്ങളെ
ഉല്‍ വിളിയിലെപ്പഴോ സന്ദേഹമറ്റുപോയ്
കുളിക്കുക നനക്കുക ക്രമത്തിന്റെ ഭാഗമായ്
മടങ്ങിവന്നടക്കി വിശപ്പിന്‍ വിളികളെ...

കുറിക്കുന്നു വായ്ത്താരി വരികളായ് മാറി
കവിതയല്ലിത് കാലത്തിന്‍ ഓര്‍മ്മക്കുറിപ്പ്

സിദ്ദിക്ക്

Wednesday, August 25, 2010

അമ്മക്കായ്‌

ഇത് കമലാ സുരയ്യ/മാധവിക്കുട്ടി എന്ന മലയാളത്തിന്റെ അമ്മയുടെ വേര്‍പാട്അറിഞ്ഞ അന്ന് കുറിച്ചതാണ്
മഹാ പ്രതിഭയുടെ വേര്പിരിവ്ല്‍ അക്ഷരങ്ങള്‍ എനിക്ക്അഞ്ജാതമാകുന്നു, വാക്കുകള്‍ നഷ്ടപ്പെടുന്നു.
പ്രണാമം അവര്‍ക്ക് ചിലപ്പോള്‍ അനാദരവായെക്കുമ് എന്നാലും എന്റമ്മയുടെ, മലയാളത്തിന്റെ മഹാ സമ്പത്തിനു മുന്നില്‍ ആയിരം അശ്രു പൂക്കള്‍ ... അവര്‍ക്കായ്‌


ദുഖത്തിന്‍ വേരറ്റ മരമല്ലെന്‍ കമല
ദുഃഖത്തില്‍ വേറിട്ട മരമാണെന്‍ കമല
നൊമ്പരങ്ങള്‍ തൂലികയിലിറ്റിച്ച
നൊമ്പരത്തി പൂവല്ലെന്‍ അമ്മ

ഹൃദയ തന്ത്രികള്‍ തുടിക്കുന്നു നിന്‍
ഹൃദ്യമാം പ്രണയത്തിന്‍ ഒഴുക്കൊന്നു പുണരാന്‍
നീര്‍മാതളം നിനക്കുപ്രിയമെന്കില്‍
നീഎന്‍ നന്മയുടെ നീര്‍ മാതളമല്ലെ...

നിന്‍ പുനര്‍ജെനിക്കായ്‌ വീണ്ടും ഒരു മകന്‍ ....

സിദ്ദിക്ക്‌