വെറുതെയും അല്ലാതെയും കുറിയ്ക്കുന്ന നിനവുകള്‍ പ്രസിദ്ധീകരണയത്നത്തിന്റെ കഷ്ടങ്ങളില്ലാതെ എനിക്ക് നിങ്ങളോട് സംവദിക്കാന്‍ നമ്മുടേതായ ഒരിടം
Thursday, October 27, 2011
മുതലാളിത്തവും നോബല്‍ സമ്മാനവും
Thursday, October 6, 2011
കമ്പോളത്തിന്റെ സൈദ്ധാന്തിക പ്രശ്നങ്ങള്‍
Tuesday, October 4, 2011
പ്രതിസന്ധിയുടെ സാമ്പത്തികശാസ്ത്രം
ഒരു മറുപടിക്കവിത
വെയിലിന്റെ മൌനമാണ് കടന്നു വന്നത്
വരണ്ട ഭൂമിയുടെ മനസ്സളക്കാന്‍ തുടങ്ങിയപ്പോളൊക്കെ
ആകാശത്തിന്റെ ഇടര്ച്ചയാണ് മനസ്സിലെതിയത്
സ്നേഹം വേണമെന്ന പരാതിയില്ല ......സ്നേഹിക്കേണ്ട
സേഹം ഏതോ വിദൂര ജന്മത്തിലെ ഒരു അപരിചിത ശബ്ദം മാത്രമായിരിക്കുന്നു
പക്ഷെ
നീ സ്നേഹിചിരുന്ന്നുവെന്നു കള്ളം പറഞ്ഞപ്പോളൊക്കെ
ഞാന്‍ സ്നേഹിചിരുന്നില്ലെന്നാണ് കള്ളം പറഞ്ഞത് .....................
http://perfectmelancholyy.blogspot.com/2011/09/blog-post.html?showComment=1315978559925#ക൧൩൫൫൨൬൨൯൪൭൩൫൦൯൨൦൧൫൩
ഈ കവിതക്കുള്ള മറുപടിയായ്
നിന്റെ പ്രണയം മഴയായ് പെയ്തൊഴിയുമ്പോള്‍
എന്തേ എന്റെ വെയിലിനോടിത്ര പുച്ഛം?
ഞാന്‍ വെയ്ലായ് മൌനമായ് കടന്നുവന്നില്ലെങ്കില്‍
നീ എങ്ങിനെ വീണ്ടും മഴയായ് ഒഴിയും ?
വരണ്ട ഭൂമിയുടെ തളര്ച്ചയകറ്റാന്‍ കണ്ണീരൊഴുക്കുമ്പോള്‍
വരള്‍ച്ചയാണ് നിന്നെ എനിക്കുനല്‍കുന്നത്;
ആകാശത്തിന്റെ വിശാലതയോ അതിന്റെ ഇടര്ച്ചയോ
എന്നും പെയ്തൊഴിയാനും തിരിച്ചുവരാനും!
മഴയായ് സ്നേഹമായ് കണക്കോതുമ്പോള്‍ എന്തേ നീ
വിജനമായ വരണ്ട ആകാശത്തെ മറന്നത് ?
നീ പെയ്തിറങ്ങുമ്പോള്‍ അതെന്റെ കണ്ണീരാകുമ്പോള്‍
എന്റെ വരള്‍ച്ച ഞാന്‍ മറന്നുപോകുന്നു !
കുളിരായ് നനുത്ത നനവായ് എന്നിലാഴ്നിറങ്ങുമ്പോള്‍
നിന്‍റെഭൂമിയില്‍ പൂക്കളായ്ഞാന്‍ വിടരുന്നു ...
പറയൂ എവിടെയാണ് നീ എന്നിലെ കള്ളം കണ്ടത് ?
ഞാന്‍ കള്ളമാണെങ്കില്‍ പറയൂ... നീ...
Friday, August 12, 2011
പണ്ടെങ്ങോ എഴുതിയ വിപ്ലവ വരികള്‍
ഭിന്നതയുടെ നിഴലില്‍ ഒന്നായ് പൊഴിഞ്ഞു !
അതിനാല്‍ വരുവിന്‍ സഖാക്കളെ നമ്മള്‍
ഒരായിരം പാദമായ് ഇങ്ക്വുലാബ് മുഴക്കാം!
Wednesday, August 3, 2011
ബന്ദിന്‍റെ ശബ്ദം
വിജനതയുടെ തെരിവിലൂടെ ഒരു ബന്ദ് ദിവസം
ഹര്‍ത്താലുകളെന്ന് പുനര്‍നാമം ചെയ്തിട്ടും
വിജനതയെ ഭേദിക്കാന്‍ ബന്ദിന് കഴിഞ്ഞില്ല.
തിരയിളകുന്ന സംശയങ്ങളും, ചോദ്യങ്ങളും എന്നും
ഹര്‍ത്താലുകളെയും ആഹ്വാനികളെയും പേടിച്ചു
വഴിമുട്ടിയ ശബ്ദം ഒരുനാള്‍ ചിലംബിച്ച് പുറത്തു
വന്നപ്പോള്‍ അവര്‍ തിരക്കിട്ട് അകന്നുപോയ്
ശബ്ദ നാളങ്ങള്‍ ചാടിക്കടന്ന സ്വനം കിതച്ചെത്തി-
ഹര്‍ത്താല്‍ ആരവത്തില്‍ ആണ്ടുപോയ് ശബ്ദം
തിരിച്ചറിഞ്ഞതെവിടയോ... ഒറ്റപ്പെടുത്തിയ
നിശബ്ദതയില്‍, ഏതോ മാളത്തിന്‍ സുശുപ്തിയില്‍.
സിദ്ധിക് റാബിയത്ത്
Monday, August 1, 2011
രണ്ട് ചോദ്യം
ശവങ്ങളെ മയ്യിത്തെന്നും
ശവക്കുഴികളെ മയ്യക്കുഴിയെന്നും
പഠിപ്പിച്ച ഉസ്താതിനോട്
ചിതയെ തീക്കുണ്ഠമെന്നും
ചിതക്കുണ്ഠമല്ലാത്തതെന്തെന്നും
ചോദിച്ചപ്പോളൊരു തീനോട്ടം
മറുപടിയുടെ ചൂട്മാറിയത്
മദ്രസ്സ വിട്ടോടി കടലടിയുടെ
പിന്നില്‍ തലവരെ മുങ്ങിയപ്പോള്‍
തിരയെണ്ണല്‍പോലെ പുതിയ
തിരസംശയങ്ങളും തള്ളിവന്നു
അപ്പോള്‍ കടല്‍പ്പള്ളിയാണ് പ്രശ്നം
ആടിമാസത്തില്‍ കരകേറുന്ന കടല്‍
അടിയോടിളക്കുന്ന കരിമ്പള്ളി
കുരിശടി, പണിതീര്‍ത്തതെന്തിന്?
കടല്‍കേറി കപ്പല്‍യാട് കെട്ടി
കരയടുക്കുന്ന കപ്പലുകെട്ടാനോ
അതോ കപ്പിത്താനുറങ്ങാനോ?
മറുപടിയുടെ മഞ്ഞിച്ച പുച്ഛം
മിനക്കെടാതെ ചെയ്തയാത്രയിങ്ങു
ദില്ലിയിലെ മുറികളില്‍ വരികളായ്
സിദ്ധിക് റാബിയത്ത്