നോബല്‍ സമ്മാനത്തിന്റെ ചരിത്രവും രാഷ്ട്രീയവും പിന്തുടരുന്ന ആര്‍ക്കും
2011ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള സമ്മാന പ്രഖ്യാപനത്തില്‍
ഒരസ്വഭാവികതയും തോന്നിയിട്ടുണ്ടാവില്ല. മുതലാളിത്തത്തിന്റെ
സ്തുതിപാഠകര്‍ക്ക് ലോകവ്യാപകമായി തിരിച്ചടി നേരിടുന്ന കാലമാണെങ്കിലും,
‘റാഷനല്‍ എക്സ്പെക്ടേഷന്‍’ സിദ്ധാന്തം ഇന്നു പൊതുവില്‍
തിരസ്കരിക്കപ്പെട്ടെങ്കിലും, ഇതിനെ പാടിപ്പുകഴ്ത്തിയ രണ്ടു മുതലാളിത്ത
സാമ്പത്തിക ശാസ്ത്രജ്ഞര്‍ക്കാണ് (തോമസ് ജെ. സര്‍ജന്റ്, ക്രിസ്റ്റഫര്‍ എ.
സിംസ്) ഈ വര്‍ഷത്തെ നോബല്‍ സമ്മാനം ലഭിച്ചിരിക്കുന്നത്. ഇതോടെ റാഷണല്‍
എക്സ്പെക്ടേഷന്‍ സിദ്ധാന്തമവതരിപ്പിച്ച മിക്കവാറും എല്ലാ പ്രധാനികള്‍ക്കും ഈ
ബഹുമതി ലഭിച്ചുകഴിഞ്ഞു. ഇതിനു പുറമേ, മറ്റൊരു തൂവല്‍ചാര്‍ത്തു കൂടി ഈ
സാമ്പത്തിക ശാസ്ത്രജ്ഞര്‍ക്കുണ്ട്. കെയ്നീഷ്യന്‍ സിദ്ധാന്തത്തിന്റെ ശക്തനായ
വിമര്‍ശകനായി കൂടിയാണ് സാര്‍ജന്റ് അറിയപ്പെടുന്നത്. കെയ്നീഷ്യന്‍ സ്ഥൂല
സാമ്പത്തിക ശാസ്ത്രം പഴഞ്ചന്‍ തത്വമാണെന്നും അതിനു മറുമരുന്നു
നിയോക്ലാസിക്കല്‍ സ്ഥൂല സാമ്പത്തിക ശാസ്ത്രമാണെന്നും 1978ല്‍ തോമസ്
സാര്‍ജന്റ് റോബര്‍ട്ട് ലൂക്കാസുമായി ചേര്‍ന്ന് അവതരിപ്പിച്ച ‘Neoclassical
Counter Revolution’ല്‍ സമര്‍ത്ഥിക്കുന്നു. എന്താണ് ഇവരുടെ പ്രധാന
വാദങ്ങള്‍ എന്നു മനസിലാക്കുന്നതിനു മുന്നോടിയായി... തുടര്‍ന്ന് ഈ ലിങ്കില്‍ വായിക്കുക (http://dillipost.in/2011/10/25/%e0%b4%ae%e0%b5%81%e0%b4%a4%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b5%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8b%e0%b4%ac%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b5%8d/
No comments:
Post a Comment