Friday, June 10, 2011

ഭീഷ്മപതനം





എം എഫ് ഹുസൈന് ഒരു
വിലകുറഞ്ഞ സമ്മാനം
ഫീലിംഗ് സാഡ്

Friday, April 15, 2011

കറുത്ത ഉറുംബ്

സ്വര്‍ണ താമര ഇതളുകല്‍ക്കിടയിലൂടെ
ഒഴുകിനീങ്ങുന്ന കറുത്ത ഉറുമ്പുകള്‍
അര്‍ഥം മാത്രം പേറി ക്കൊണ്ടകലുന്ന
ചെറു സേനകള്‍ കാലത്തിന്റെ കാവലാളുകള്‍

യുഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍
പ്രാന്തീകരിച്ച നിറം ഭേദങ്ങള്‍ കൂടാതെ
കാലത്തിന്റെ കാവലാളുകലായപ്പോള്‍
മിച്ചമായത് ഒരു കൂട്ടം മെച്ചമറ്റ ചോദ്യങ്ങള്‍

Tuesday, March 15, 2011

വിശുദ്ധ പ്രണയത്തെ വിരുന്നു കാരനാക്കാന്‍ കൊതിക്കുന്ന
വിശുദ്ധിയുടെ നനവറ്റ നെഞ്ചും മനസ്സും മിനുക്കിവക്കുന്നവര്‍
വിശുദ്ധി എന്ന ശുദ്ധി അവരുടെ അശുദ്ധിയല്ലെന്നു കണ്ടോ?
മെരുങ്ങാത്ത മിനുങ്ങാത്ത വളര്താനാകാത്ത പ്രണയം കാണുമോ?
വിശുദ്ധിയുടെ വെള്ളിടി തേടുന്ന നോട്ടം തുളഞ്ഞു കേരുന്നതെന്നും
ശുദ്ധി സങ്കല്പങ്ങളുടെ അടഞ്ഞ പെട്ടിയില്‍,
നിന്റെ കാഴ്ചയും നോട്ടവും എന്താണെന്നെ അറിയാത്തതെന്നോ?
ഞാനാപ്പെട്ടിയല്ല!

Friday, March 11, 2011

ഭീമപര്‍വ്വം : ദ്വാപരയുഗത്തിലെ സ്വത്വങ്ങള്‍

സീ ദി ലിങ്ക് http://dillipost.in/2011/03/20/%E0%B4%AD%E0%B5%80%E0%B4%AE%E0%B4%AA%E0%B4%B0%E0%B5%8D%E2%80%8D%E0%B4%B5%E0%B4%82-%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86/

ആമുഖം
ഇക്കഴിഞ്ഞ ജയം ഉത്സവത്തിലെ (IGNCA, ന്യൂ ഡല്‍ഹി) ഏറ്റവും മികച്ച മഹാഭാരത് അടോപ്ഷനായിട്ടാണ് ദ്വാപരയുഗത്തിലെ മഹാഭാരത സ്വത്വങ്ങള്‍ ഭീമപര്‍വ്വതിലൂടെ നിറഞ്ഞാടിയത്. സാംദ്വാപരയുഗത്തിലെ പട്ടംകരി എം ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലില്‍ നിന്നും പ്രചോദനം ഉള്കൊന്ടെഴുതിയ പതിനാറു അധ്യായങ്ങളുള്ള നാടക ശകലമാണ് ഭീമപര്‍വ്വം. ഈ നാടകാവലംബതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് മഹാഭാരതത്തിലെ പ്രാന്തവല്‍കരിക്കപ്പെട്ട സ്ത്രീ കഥാപാത്രങ്ങളെയും, മുഖ്യധാരയില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോയ രാഷ്ട്ര തന്ത്റഞ്ഞതയുടെയും, മറക്കുവാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്ന ദാസ്സ്യുക്കളുടെയും, കാട്ടുവാസികളുടെയും മറച്ചുവക്കുകയും അമാനുഷികത കല്പ്പിക്കപ്പെടുകയും ചെയ്ത സ്വത്വങ്ങളുടെ യും അന്വേഷണമാണ്. ഇത് സാധ്യമാക്കുന്ന മറ്റൊന്ന് എം ടി തൊട്ടുണര്‍ത്തുന്ന ഭീമന്റെ സ്വത്വതിനെ കുറിച്ചുള്ള അന്വേഷണവും അതുവഴി ഇന്നുവരെ ആര്യ കഥാ രചന തൊട്ടിട്ടില്ലാത്ത പ്രമേയങ്ങളിലൂടെ യുള്ള തിരനോട്ടവുമാണ്.


ഭീമനിലൂടെ കഥ പറയുമ്പോഴും നാടകം ഭീമനില്‍ ചുരുങ്ങുന്നില്ല. കാരണം കഥാപാത്രങ്ങളായ ദ്രൌപദി, യുധിഷ്ടിരന്‍, അര്‍ജുനന്‍, ഭീമന്‍, കുന്തി, ഗാന്ധാരി, ദ്രിതരാഷ്ട്രാര്‍, വിതുരാര്‍, സഞ്ജയന്‍ , കൃഷ്ണന്‍, ഹിടിമ്പി, ഘടോല്‍കച്ചന്‍, കാട്ടാളതിയും മക്കളും തുടങ്ങിയ എല്ലാവരും തനതായ ശൈലിയില്‍ മുഖ്യധാര മഹാഭാരതത്തില്‍ നിന്നും തങ്ങളുടെ സ്വത്വതിനെ പുനര്‍ നിര്‍വചിക്കുന്നുമുണ്ട്. വിസ്മ്രിതിയുടെ കാരാഗൃഹത്തില്‍ അടക്കപ്പെട്ട വാരണാവതത്തില്‍ അഗ്നിക്കിരയാക്കിയ നാടോടികളായ കാട്ട് മക്കളിലൂടെയും അവരുടെ അമ്മയിലൂടെയും നാടകം മുഖ്യധാര മഹാഭാരത ചിത്രീകരണം സാധ്യമാക്കിയ മണ്ഡലങ്ങള്‍ ഭേദിച്ച് ഭീമപര്‍വ്വതിലൂടെ മഹാഭാരതതിനെ മുന്നോട്ടു കൊണ്ട് പോകുകയാണ്. ഇന്ത്യന്‍ നാടകത്തില്‍ വിരളമായി കാണുന്ന പാരലല്‍ ടെക്സ്റ്റ്‌ (parallel text) എന്ന ശൈലി ഉപയോഗിക്കുന്ന സാംകുട്ടി ഭീമപര്‍വ്വതിലൂടെ വെത്യസ്തമായ സമകാലിക രാഷ്ട്രീയത്തെ ദ്വാപരയുഗം വരെ വ്യാപിപ്പിക്കാന്‍ ശ്രമിക്കുകയും ഒരുപരുധിവരെ ലക്‌ഷ്യം കാണുകയും ചെയ്യുന്നുണ്ട്.

ഭീമ പര്‍വ്വത്തെ മൂന്നു തലങ്ങളിലായി അവലോകനം നടത്താവുന്നതാണ്. ഒന്ന് റിവേഴ്സ് നരേഷന്‍ - കഥപറച്ചില്‍ ആരംഭിക്കുന്നത് എല്ലാം ഒടുങ്ങി അവസാനം മഹാപ്രസ്ഥാനതിലേക്ക് കടക്കുന്ന പാണ്ടവാദികളുടെ ഇടയില്‍ കുഴഞ്ഞുവീണ് മരണത്തോട് മല്ലിടുന്ന ദ്രൌപദിക്കരികില്‍ നിന്നും ഭീമസേനന്‍ ചരിത്ര പഥത്തിലൂടെ പിന്നോട്ടൊരു യാത്രനടതുകയും മഞ്ഞെടുക്കുന്ന മഹാപ്രസ്ഥാനത്തില്‍ ഒടുവില്‍ ദ്രൌപദിക്കൊപ്പം ഒടുങ്ങുകയും ചെയ്യുന്നു എന്നതാണ്. രണ്ടു, ഓര്‍മ്മകളിലൂടെ വരച്ചുകാട്ടുന്നത് മഹാഭാരതത്തിലെ നിശബ്ദരായ കഥാപാത്രങ്ങള്‍ ഇങ്ങനെയായിരിക്കാം പ്രതികരിചിരുന്നതെന്നും പുരുഷകേന്ദ്രീകൃത രചനകളില്‍ നിന്നും പ്രാന്തവല്കരിച്ച അപ്രധാനമായി തള്ളിയവര്‍ തിരിച്ചുവരുന്നതും പുതുമ യേകുന്നു. മൂന്ന്, വര്‍ഗ ജാതി രാഷ്ട്രീയത്തിന്റെ സമകാലീനത പാരലേല്‍ ടെസ്റ്റ്‌ ലൂടെ സന്നിവേഷിപ്പിക്കുകയും ആത്മ സംഘര്‍ഷങ്ങളുടെ കുത്തൊഴുക്കാകുന്ന ജീവിതവും, അറിയാതെ ചെയ്തുപോകുന്ന പിഴവുകളിലൂടെ വേട്ടയാടപ്പെടുകയും അത് തന്റെ ജീവിദാന്ത്യത്തില്‍ കലാശിക്കുകയും ചെയ്യുന്ന ഗ്രീക്ക് ദുരന്ത നാടക രചനാ സമ്പ്രദായവുമാണ് .

കഥാപാത്ര രചനയും കഥാ തന്തുവും
കഥാപാത്രങ്ങളുടെ നിര്‍മാണം അവരുടെ സ്വഭാവങ്ങളെ അടിസ്ഥാനമാക്കി നാലായി വര്‍ഗീകരിക്കാം. ഒന്ന് , സ്ത്രീ കഥാപാത്രങ്ങള്‍; രണ്ട്, പാണ്ഡവര്‍; മൂന്ന്, കാട്ടാളര്‍; നാല് ചരിത്ര രചൈതാക്കള്‍.
സ്ത്രീകള്‍
ഈ നാടകം നമുക്ക് സമ്മാനിക്കുന്നത് ശക്തമായ അഞ്ചു സ്ത്രീ കഥാപാത്രങ്ങളെയാണ്. സമ്പ്രദായങ്ങളില്‍ നിന്നും വെത്യസ്തമായ് സ്ത്രീകള്‍ക്ക് വിലാപമോ അതിര് കവിഞ്ഞ ലാസ്യമോ ഒന്നും കല്‍പ്പിക്കുന്നില്ല പകരം യാധാര്ത്യങ്ങള്‍ക്ക് നേരെ നെജുവിരിച്ചു പ്രതികരിക്കുന്ന സ്ത്രീകളെയാണ് ഭീമ പര്‍വ്വം മുന്നോട്ടു വക്കുന്നത്. മഹാഭാരത രചന പ്രോത്സാഹിപ്പിക്കപെടുന്നത് ഈ അഞ്ചു കഥാപാത്രങ്ങളിലൂടെയാണ്.
ദ്രൌപദി: മഹാപ്രസ്ഥാനത്തില്‍ ആദ്യം വീണ, പിന്നെ നാടക മദ്യത്തില്‍ മരണപെടുന്ന (അദ്ധ്യായം ഒന്ന് മുതല്‍ ഏഴുവരെ) ദ്രൌപദിയുടെ പാത്രവല്‍ക്കരണം തികച്ചും വെത്യ്സ്തമാണ്. കാരണം, അര്‍ജുനന്‍ ധനുര്‍ബലം കൊണ്ട് നേടിയ വധുവായിട്ടും കുന്തിയുടെ നിര്‍ദേശപ്രകാരം അഞ്ചുപേര്‍ക്കും ഭാര്യ ആകുന്ന ദ്രൌപദി തൊട്ടടുത്ത അധ്യായമായ കാംപില്യത്തില്‍ ആത്മസന്ഘര്‍ഷതിന്റെ പെരുംകടലില്‍ നമ്മോടു സംവദിക്കുന്നതാണ്. യുധിഷ്ടിരന്റെ വരവ് സാധാരണയായി ദ്രൌപദിയില്‍ ലാസ്യവും സന്ഘര്ശേതര വികാരങ്ങളാണ് കല്പ്പിചിരുന്നത് (ഉദാ: കഥകളി യില്‍) ഇതില്‍ നിന്നും വെത്യസ്തംമാക്കി പച്ചയായ ദ്രുപത കുമാരി പ്രേക്ഷകര്‍ക്ക്‌ പുത്തന്‍ അനുഭവമാണ്.
കുന്തി: ഭാരതത്തിന്റെ രീതിശാസ്ത്രത്തില്‍ സഹനത്തിന്റെയും സ്ത്രീത്വതിന്റെയും പ്രതിനിധിയായ ഭാരതാംബയായ കുന്തി പാണ്ഡവരുടെ മുഴുവന്‍ വിജയത്തിന്റെ അരങ്ങിലെ കളിയുടെ സംവിധായകയായുള്ള ചരിത്ര വായന ഭീമ പര്‍വ്വത്തിലൂടെ വെത്യസ്തമാകുന്നു. അടുക്കളയുടെ മറവില്‍ പാണ്ഡവരുടെ രാഷ്ട്ര നിര്‍മാണത്തിന്റെ ചുക്കാന്‍ പിടിച്ച അവര്‍ സ്ത്രീത്വ വാദത്തിന്റെ പുതിയ മുഖമായി മനസ്സിലാകെണ്ടിയിരിക്കുന്നു. സ്ത്രീ രാഷ്ട്രം നിര്‍മിക്കാന്‍ തുലോം യോഗ്യരല്ല എന്ന ഭാരതീയ വിവക്ഷയേയും മഹാഭാരതം പുരുഷകുലതിന്റെ മാനിഫെസ്റെഷനാനെന്നുള്ള പുരുഷ ചരിത്രത്തിന്റെ കാതലായ മാനങ്ങളെയും സ്ത്രീത്വ വാദത്തിലൂടെ പുനര്‍ വായിക്കുകയാണ് ഭീമപര്‍വ്വതിലെ കുന്തി.
ഗാന്ധാരി: കണ്ണുണ്ടായിട്ടും കണ്ണ് വലിച്ചുകെട്ടി ത്യാഗം കാണിച്ചു എന്നുള്ള വീക്ഷണത്തില്‍ നിന്നും കണ്ണില്ലെങ്കിലും കാണാനും ഒരു രാഷ്ട്രം ഭരിക്കാനും സ്ത്രീക്കുകഴിയും എന്നുള്ള സന്ദേശമാണ് ഗാന്ധാരി. ഇവിടെയും സ്ത്രീ സ്വത്വം അവമതിക്കപ്പെടെണ്ടതല്ല എന്നാണ് ഗാന്ധാരി ശക്തമായി മുന്നോട്ടുവക്കുന്നത്. കുട്ടികളെ ശാസിക്കുന്നതിനിടയില്‍ പറയുന്ന "അന്ധന്മാര്‍ക്കും ശണ്ട്ടന്മാര്‍ക്കും വേണ്ടി ആഹൂതിചെയ്ത രാജാന്ഗനമാരുടെ നെടുവീര്‍പ്പുകള്‍ ഈ കൊ:ട്ടരക്കെട്ടുകളില്‍ ഇന്നും തേങ്ങി നടക്കുന്നുണ്ട് " എന്ന പ്രസ്താവന മുന്നോട്ടുവക്കുന്നത് ഈ സ്ത്രീത്വത്തിന്റെ ശക്തി തന്നെയാണ്. കൌരവരുടെ നാശം അച്ചടക്കമില്ലായ്മയും, ധിക്കരപരവുമായ ജീവിത രീതിയിലാണെന്നും മനസ്സിലാക്കുനുണ്ട് അവര്‍. മക്കളെയും അവരുടെ ദുര്‍വിധിയെയും കരുതുവിടാതെ നേരിടുമ്പോള്‍ ചരിത്രത്തിന്റെ ചക്രത്തില്‍ കുരുങ്ങിയതിനെ ചൊല്ലി വിലപിക്കുകയാണ് ദ്രിതരാഷ്ട്രാര്‍. ഇവിടെ ഗാന്ധാരിയും ദ്രിതരാഷ്ട്രരും പുരുഷ സ്ത്രീ കഥാ പാത്രങ്ങളുടെ സാധ്യതകള്‍ അനന്തമാക്കുന്നു.
ഹിടിമ്പി: രണ്ടാം തരക്കാരോ അല്ലെങ്കില്‍ ആര്യ കഥയിലെ നീചരോ ആണ് കാട്ടുവാസികള്‍. എന്നാല്‍ കാടിന്റെ തന്മയും നന്മയും നിറഞ്ഞ ഹിടിമ്ബിയെ ഭീമന്റെ പുരുഷത്വം ആകര്‍ഷിക്കുന്നു. എന്നാല്‍ ഭീമന്‍ നിസ്സഹായന്നായി അമ്മയുടെ വാക്കുകള്‍ പിന്തുടരുമ്പോഴും ഹിടിമ്പി തന്‍റെ സ്ത്രീത്വം എത്ര മഹതരമായാണ് ഉയര്തിപ്പിടിക്കുന്നതെന്നും തന്‍റെ പുത്രനെ വളര്തുന്നതെന്നും വളരെ കുറഞ്ഞ സാമീപ്യത്തിലും കരുത്തോടെ നില്‍ക്കുന്നുണ്ടാ വനസന്തതി.
കാട്ടാളതി അമ്മ: മഹാഭാരത കഥയിലോ എം ടി യുടെ രണ്ടാം ഊഴത്തിലോ ചരിത്രതിലെവിടെയുമോ ചിത്രീകരിക്കപ്പെടാതെ പോയ പ്രാന്തവല്‍കരിക്കപ്പെട്ട കഥാപാത്രമാണ് കാട്ടാള്തി. രാഷ്ട നിര്മാനതിനായ് വട്ടം കൂട്ടുന്ന കുന്തിയെന്ന അമ്മയുടെ വിരുദ്ധ ധ്രുവതിലാണ് കാട്ടലതിയെ യവനികയിലൂടെ പ്രതിഷ്ടിക്കുന്നത്. മാതൃത്വത്തിന്റെ ഉത്തമോദാഹരണമായ അവര്‍ മനുഷ്യരായാല്‍ അവര്‍ ആരായാലും എന്തായാലും അവര്‍ക്ക് ആത്യന്തികമായ് നന്മ നേരുന്ന മാതൃ സംഗല്‍പമാണ് ആ അമ്മ.

പാണ്ഡവര്‍
ആത്മസന്ഘര്ഷങ്ങളും വ്യെക്തിപരതയും അവസരവാദങ്ങളുമാണ് യഥാര്‍ത്ഥ പാണ്ഡവരെ ഒരുമഹാ സാമ്മ്രാജ്യം സ്ഥാപിക്കാന്‍ സഹായിച്ചത്. ഈ കഥാപാത്രങ്ങളെ മനസ്സിലാക്കേണ്ടത് മഹാഭാരത കഥാ രചനയുടെ ഇന്‍സ്ട്രുമെന്റ് ആയിട്ടാണ്. ഇത്തരത്തിലുള്ള ഒരു സ്വത്ത്വ പ്രദര്‍ശനം ചരിത്രത്തില്‍ പാണ്ഡവരുടെ ചിത്രീകരണത്തെ വെത്യസ്തമാക്കുന്നു. പാണ്ഡവരുടെ അമാനുഷികതയുടെ മൂടുപടം ചീന്തി എറിയുന്ന ഭീമ പര്‍വ്വത്തില്‍ പ്രധാനമായും ചിത്രീകരിക്കുന്നത് യുധിഷ്ടിന്‍, ഭീമന്‍ പിന്നെ അര്‍ജുനന്‍ എന്നിവരുടെ ആത്മ സംഘര്‍ഷങ്ങളാണ്. താന്‍ നേടിയ ഭാര്യയെ മറ്റു നാല് സഹോദരങ്ങലോടൊപ്പം പങ്ക് വക്കേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന മനോ വ്യഥയും തന്‍റെ വ്യെക്തി പരമായ ആഗ്രഹാങ്ങല്കുണ്ടാകുന്ന തടസതിലും വീര്‍പ്പു മുട്ടുന്നവനാണ് അര്‍ജുനനില്‍ പ്രതിഭലിപ്പിക്കുന്നത്. ഭീമനാകട്ടെ തന്‍റെ കരബലം കൊണ്ട് പാണ്ടാവര്‍ക്കുച്ചുറ്റും കോട്ട തീര്തിട്ടും താന്‍ പ്രാന്തവല്‍കരിക്കപ്പെടുന്നതിന്റെ പൊരുള്‍ പരോക്ഷംമായ് അന്വേഷിക്കുന്നു, ഒടുവില്‍ കണ്ടെത്തുമ്പോള്‍ ചരിത്രം വളരെ പിറകോട്ടു പോയിരിക്കുന്നു. മനപ്പൂര്‍വമാല്ലാതെ ചെയ്ത കര്‍മഫലം തന്നെ നിരന്തരം വേട്ടയാടുകയും അതില്‍ കുടിങ്ങി ജീവിതം ഓടുന്ഗുന്നതുമായ നാടകീയത അഥവാ ദുരന്തമാണ് ഭീമനെ ഗ്രസിക്കുന്നത്. ധര്മപുത്രനും ധര്മതിനുവേണ്ടി നിലകൊള്ളുന്നവന് എന്ന കല്പനയെ യമന്റെ പുത്തന്‍ പിറവി എന്ന് വിശേഷിപ്പിക്കുന്ന വിതുരരുടെ മകനെന്ന സാധ്യതയെ ഉപയോഗിക്കുകയും, ആ അറിവുല്‍ക്കൊണ്ട് ജീവിക്കുന്നവനായാണ് യുധിഷ്ടിരനെ ഭീമപര്‍വ്വത്തില്‍ പ്രതിഷ്ടിക്കുന്നത്. ചരിത്രം ഗാംഭീര്യവും ധര്‍മവും കല്പ്പിക്കുമ്പോള്‍ ഒരു സാധാരണ കുമാരന്റെ സര്‍വ്വ ചേഷ്ടകളും ഉള്‍ക്കൊണ്ട്‌ മോഹവും അവസരവാദവും ധര്മമായ് പുനര്‍ വായിച്ചും, പഠിപ്പിച്ചും യുധിഷ്ടിരനെ വെത്യസ്തനാക്കുന്നതാണീ നാടകീയത. ഈ പുനര്‍ വായനയിലൂടെ തന്നെ യാണ് മഹാഭാരത നായകന്മാര്‍ പുതിയ വാര്‍പ്പ് മാതൃകകള്‍ ആകുന്നതും.

കാട്ടാളര്‍
പാണ്ടാവരെപ്പോലെ മഹാഭാരത രചനയിലെ ഇന്‍സ്ട്രുമെന്റ്സ് ആണ് കാട്ടാളര്‍. കാടിന്റെ നന്മയും മാനുശീകതയുടെ മൂര്‍ത്ത ഭാവവുമായി കാട്ടാളതിയും അവരുടെ മക്കളും പാണ്ടവരോട് പെരുമാറുമ്പോള്‍ നിഷ്കരുണമായ്‌ അഗ്നിക്കിരയാകപ്പെടുന്നവരാന് കുറ്റമറ്റ ആ കാട്ട് സന്തതികള്‍. ഏകലവ്യന്‍ എന്ന വനസന്തതിയുടെ പുകഴ് പാടിനടക്കുന്ന അവര്‍ ചരിത്രത്തിന്റെ ബലിയാടുകലാകുന്നത് അനിവാര്യം എന്ന വിവക്ഷ തിരുത്തി അത് മഹത്തായ അറിവിന്റെ ഒരുപക്ഷെ മഹാഭാരതത്തിന്റെ തന്നെ ഹൃദയത്തിലൂടെ ചവിട്ടി കേറുന്ന ബിംബങ്ങളാകുന്നതും. അവരുടെ നന്മയാണ് നാടകത്തില്‍ സന്നിവേശിപ്പിച്ച തെയ്യങ്ങളുടെ ബിംബവല്‍ക്കരണം അന്വര്തമാക്കുന്നത്. അന്ജതയില്‍ ചോരയെ ചുട്ട ഭീമനെ ഒഴിയാ ബാധയായ്‌ പിന്തുടരുകയും ഭീമന്‍ കാട്ടാളനാണെന്ന സത്യം അരക്കില്ലം കത്തിക്കുന്നത് മുതല്‍ കാട്ടാള തെയ്യങ്ങള്‍ ഭീമനെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നതും നാടകത്തെ ദ്രിശ്യ വിരുന്നിന്റെ പുതിയ തലങ്ങളില്‍ ഭീമപര്‍വ്വം പ്രേക്ഷകരെ എത്തിക്കുന്നതില്‍ വേറിട്ട്‌ നില്‍ക്കുന്നു.

ചരിത്ര രചൈതാക്കള്‍
ദ്വാപര യുഗപതി കൃഷ്ണന്‍ ഭഗവാന്‍ എന്ന ആശയതില്‍ന്നിന്നും, വ്യാധനെയ്തുവിട്ട അമ്പു കാലില്തരച്ചു കടപുഴകിവീണവന്‍ എന്നാക്കുമ്പോള്‍ കഥ ചരിത്രത്തിന്റെ ഭാഗമാണ് , എന്നാല്‍ കുശാഗ്ര ബുദ്ധിയും, സ്വതസിദ്ധമായ രാസ ലീലകളുമായ് ഒരേസമയം എല്ലാവരെയും രസ്പ്പിച്ചു പ്രീതിപ്പെടുത്തുകയും വേണ്ട സമയം അവരെ നിയന്ത്രിക്കുകയും ചെയ്യുന്ന രാഷ്ട്ര തന്ത്രന്ജനായാണ് തിരക്കഥയിലും അരങ്ങത്തും ദ്ര്വാരകാപതി ഭീമപര്‍വ്വത്തില്‍ എത്തുന്നത്. കളിയിലൂടെയും പുതുമയുള്ള ആന്ഗ്യ വാച്യ പ്രകടനങ്ങളിലൂടെയും കൃഷ്ണനെന്ന യാദവ കുമാരനെ യുക്തിവത്കരിക്കുകയാണ് നാടകകൃത്തും സംവിധായകനുമായ സാംകുട്ടി. ദൈവ വല്ക്കരനതിലൂടെ ലഘൂകരിക്കപ്പെട്ട മാനുഷീകമായ സന്ഗീര്‍ണതകളെ തനതായ സ്ന്ഗീര്‍ണതകളിലൂടെ വ്യാപരിപ്പിക്കുന്നുമുണ്ട് നാടകത്തില്‍.
ദാസീ പുത്രനെങ്കിലും തന്‍റെ ദീക്ഷനാശാലിത്വം കൊണ്ട് എന്നും കൌരവരുടെ ഒപ്പം നില്‍ക്കുകയും തന്‍റെ മകനായ യുധിഷ്ടിരനുവേണ്ടി പരോക്ഷമായ് കരുക്കള്‍ നീക്കുകയും അത് സാധ്യമാകാതായപ്പോള്‍ മറ്റുവഴികല്‍ ഉപദേശിക്കുകയും ചെയ്ത വിജ്ഞാനിയായ കുശാഗ്രബുധിയാണ് ധര്മനായ വിതുരര്‍. തന്‍റെ മക്കള്‍ ഒരു മഹാരാജ്യം വാഴണം എന്ന ആശയം കുന്തിയിലൂടെ സന്നിവേഷിപ്പിക്കുന്നതും ഈ അഭിമതനായ വിതുരരിലൂടെയാണ് . ഇദ്ദേഹത്തിന്റെ മുഖം അഴിക്കുന്നത് പ്രമാണ കോടിയില്‍ വച്ചു വധിക്കപ്പെടാതെ രക്ഷപെട്ട ഭീമനോട് "നിങ്ങള്‍ കരുതിയിരിക്കുക, പ്രത്യേകിച്ചും അര്‍ജുനനും ഭീമനും, കാലം വരുന്നത് വരെ കാത്തിരിക്കുക അതാണ്‌ രാജ്യതന്ത്രം" എന്ന് പറയുന്ന സാഹചര്യവും വിതുരരുടെ ചരിത്രം വെള്ളപൂശിയ മുഖം മാനുശീകമാനെന്നു തുറന്നുകാനിക്കുന്നു.
അന്ധത അറിവിലും പ്രവര്‍ത്തനത്തിലും പ്രതിഭലിപ്പിച്ചുകൊണ്ട് പതിനായിരം മദയാനകളുടെ കരബലമുള്ള ദ്രിതരാഷ്ട്രര്‍ തന്‍റെ ദൌര്‍ബല്യമായ മകന്‍ ദുര്യോധനനു മുന്നില്‍ അക്ഷരാര്‍ത്ഥത്തില്‍ തളര്‍ന്നു പോകുന്നു എന്നത് വെക്തി എന്നതിനുപരി ചക്രവര്‍ത്തി എന്നിരിന്നിട്ടും തികഞ്ഞ ഒരു സ്വത്ത്വ പ്രശ്നമാണെന്ന് രചനയില്‍ നിന്നും സ്പഷ്ടമാകുന്നുണ്ട്. അതുപോലെ തന്റെ വംശം കുരുക്ഷേത്ര യുദ്ധത്തില്‍ കൊഴിഞ്ഞു വീഴുമ്പോള്‍ ദുര്‍ബലനാകുന്ന ദ്രിതരാഷ്ട്രര്‍ ഗാന്ധാരിക്ക് വിപരീതമായാണ് രചിച്ചിരിക്കുന്നത്. രചനയുടെ ഈ വിധ സമാന വിവരങ്ങളും സാധ്യതകളും ഉപയോഗപ്പെടുത്തുന്നതു മൂലം ഭീമപര്‍വ്വം രണ്ടാം ഊഴത്തില്‍ നിന്നും തികഞ്ഞ ഒരു സ്വതത്ര കൃതിയായ് മാറുന്നത് കാണാം.

വാല്‍കഷ്ണം
കാട്ടാളരെ പുനര്‍ ജീവിപ്പിക്കുന്നതിലൂടെ രചനയിലും ചരിത്രത്തിലും പുതിയ അദ്ധ്യായം തുറക്കുകയും അതുവഴി ആര്യാവര്‍ത്തം സമ്മാനിച്ച മഹാഭാരതം ദാസ്സ്യുക്കളുടെയും കാട്ടാളരുടെയും സ്ത്രീകളുടെയും കഥാപാത്രങ്ങള്‍ക്ക് നവജീവന്‍ നല്‍കി നാടകീയമായ് ഭീമന്റെ സ്വത്വതിലൂടെ അതുവഴി മഹാഭാരതതിലൂടെ അങ്ങനെ ആര്യാവര്‍ത്തം മുഴുവന്‍ അഭിമുഖീകരിക്കുന്ന സ്വത്വ പ്രശ്നങ്ങളിലൂടെ അതിന്റെ രാഷ്ട്രീയം തിരയുമ്പോള്‍ വര്‍ഗ വംശ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നതിനു എം ടി യില്‍ നിന്നും മറ്റു മഹാഭാരത വേര്‍ഷനുകളില്‍ നിന്ന് ഒരുപാട് മുന്നോട്ടുപോയിരിക്കുന്നു ഭീമപര്‍വ്വവും അതിന്റെ സന്ദേശവും.

See

Tuesday, February 22, 2011

ബജറ്റ്: ഒരു ജനപക്ഷ വിശകലനം- മറുപടി

ബജറ്റ്: ഒരു ജനപക്ഷ വിശകലനം- മറുപടി
ഈ മറുപടി ഇതിനു മുന്‍പുള്ള ലേഖനം ഉയര്‍ത്തിയ ചര്‍ച്ചകള്‍ക്കാണ്. ലേഖനതിനായ് ലിങ്ക് കാണുക http://siddikonnashtappettaormakal.blogspot.com/2011/02/10.html അല്ലെങ്കില്‍ http://dillipost.in/2011/02/19/കാണുക.

ഫെബ്രുവരി 19 നു ദില്ലി പോസ്റ്റ്‌ പ്രസിദ്ധീകരിച്ച "ബജറ്റ്‌: ഒരു ജനപക്ഷ വിശകലനം" എന്നാ ലേഖനം സൈബര്‍ സ്പൈസില്‍ ഉണ്ടാക്കിയ ചച്ചകളുടെ വെളിച്ചത്തില്‍ നല്‍കുന്ന ചില മറുപടി.
) പട്ട്കയിലും ചിത്രങ്ങളിലും ഉണ്ടായ പ്രശ്നങ്ങളും അതിന്റെ വിശദീകരണവും:
തലക്കെട്ടില്‍ ഉണ്ടായ ചോദ്യങ്ങളാണ് ആദ്യം പരിഗണിക്കുന്നത്.
ഇടത് സര്‍കാരിന്റെ അധികാര പ്രവേശനത്തിന് മുന്‍പും പിന്‍പുമുള്ള വര്‍ഷങ്ങളിലെ ബജറ്റുകള്‍ ഇതിലെക്കായ് നമുക്ക് പരിശോധിക്കാം. ഇതിലെക്കായ് പുതിയ പട്ടികയും ചിത്രവും കാണുക.2006-7 ഇല്‍ സര്‍ക്കാരിന്റെ രിവൈസ്ട് റവന്യു റെസീപ്റ്റ് 16596 കോടി രൂപയായിരുന്നു. ഇതേ കാലത്തെ ബജറ്റ് എസ്ടിമേറ്റ് 16623.96 കോടി. അതിനര്‍ത്ഥം രിവൈസ്ട് റവന്യു എസ്ടി മേറ്റ്നെ കാല്‍ കുറവു. അതായത് യു ഡി എഫ് സര്‍കാരിന്റെ നാലാം വര്‍ഷത്തെ മികവു എന്നത് നെഗറ്റീവ് ആണെന്ന് സാരം. ഇതേ ട്രെന്‍ഡ് തന്നെ യാണ് അന്ജം വര്‍ഷത്തെ ഇന്റെരിം ബജറ്റിലും അവര്‍ തുടര്‍ന്നത്. ഇവിടെ ഇടതുപക്ഷം അധികാരത്തില്‍ വന്നിട്ട് ബജറ്റ് വിഹിതങ്ങള്‍ കൂട്ടുകയുണ്ടായ് എന്ന് പുതുക്കിയ ബജറ്റ് (ആദ്യ എല്‍ ഡി എഫ് ബജറ്റില്‍) നോക്കിയാല്‍ മനസ്സിലാകും. എന്നാല്‍ റവന്യു മോബിലൈസ് ചെയ്യാന്‍ സമയമെടുക്കുകയുണ്ടായി. ഇലക്ഷന്‍ കാലഘട്ടമായതിനാല്‍ ഇതിനു മാക്രോ എകനോമിക് ഇന്സ്ടബിലിടി എപ്പോഴും സ്വാഭാവികമാണ് ( പ്രശനം സ്ഥിരമായി സെന്‍ട്രല്‍ സ്റ്റേറ്റ് ബജറ്റുകളില്‍ കാണാറുണ്ട്). എന്നാല്‍ തൊട്ടടുത്ത ബജറ്റില്‍ തന്നെ ഇതിന്റെ സ്വഭാവം നെഗടീവില്‍ നിന്നും പൂസിടിഇവ് ആയി ഉയരുകയും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നില നിര്‍ത്തുകയും ചെയ്യുന്നത് ഗ്രഫ് (പട്ടിക്) കണ്ടാല്‍ മനസ്സിലാകും. എന്നാല്‍ 2008-9 ബജറ്റ് കഴിഞ്ഞിട്ടാണ് ഫിനന്ഷ്യാല്‍ ക്രൈസിസ്സും തുടര്‍ന്നുള്ള രിസഷനും റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. ഇതിലെക്കായ്‌ 2009-10 ബജടിലാണ് നീകിയിരുപ്പു നടത്തുന്നത്. ഫിനന്ഷ്യാല്‍ ക്രിസിസിനെ ചെരുക്കുന്നതിനായുള്ള പകെജുകളുടെ ഫലമായിട്ടാണ് തുടര്‍ന്നുള്ള വര്‍ഷത്തില്‍ നെഗറ്റീവ് രെവനുഎ റിയാലൈസറേന്‍ ഉണ്ടാകാത്തതും എന്നാല്‍ 2009-10 ലെ ഇടിവ് സ്വാഭാവികമാണ് താനും. ഫലപ്രദവും ദീര്‍ഘവീക്ഷനമുല്ലതുമായ നയങ്ങള്‍ സ്വീകരിച്ചതിന്റെ തെളിവാണ് തൊട്ടടുത് വര്‍ഷത്തില്‍ വീണ്ടും റിയാലൈസ് ചെയ്ത റവന്യു ഉയര്‍ന്നത്. രണ്ടായിരത്തി എട്ടിന് ശേഷം ലോകം പിടിച്ച കുലിക്കികൊന്ടിരിക്കുന്ന സാമ്പത്തിക തകര്ച്ചയാനിത്ന്നു കണ്ടിട്ടും അത്തരം സാഹചര്യത്തില്‍ റെവന്യു മോബിലൈസേഷനില്‍ ഒരു പോസിറ്റീവ് സംഖ്യ നിലനിര്‍ത്തുന്നു എന്നത് അന്ഗീകരിചാലും ഇല്ലെങ്കിലും തീര്‍ച്ചയായും മെച്ചപ്പെട്ട സാമ്പത്തിക നയങ്ങള്‍ക്ക് ഉദാഹരണം തന്നെയാണ്. സര്‍ക്കാര്‍ അഞ്ചു വര്ഷം തികക്കുമ്പോള്‍ (മൂന്നുവര്‍ഷമായി രിസശന്‍ തുടരുമ്പോള്‍) കണ്സിസ്ടന്റായി പ്രവര്‍ത്തന മികവ കാണിക്കാന്‍ കഴിഞ്ഞത് സാമ്പത്തിക ശാസ്ത്രത്തിന്റെ കണ്ണുകളിലൂടെ നോക്കുമ്പോഴും വ്യെക്തമായ ഭരണ നേട്ടം തന്നെ എന്നെ ലേഖകന്‍ ഉധേശിചിട്ടുല്ല്. നേട്ടത്തെ ഒരു മുഖ്യധാര മാധ്യമങ്ങളും കണ്ടില്ല എന്ന് മാത്രമേ പരാമര്ശിചിട്ടുമുല്ല്.
ബി) Rational Expectation (RE) സിധാന്തതിനെ കൂടുപിടിച്ചുല്ലതാണ്. യഥാര്‍ത്ഥത്തില്‍ ആര്‍ സിദ്ധാന്തം ലേഖകന്‍ ഉദേശിച്ചത്‌ ഇന്‍വെസ്ടോ പീഡിയ യുടെ നിര്‍വച്ചനമല്ല. അതൊരു പ്രതിക്രിയാവാദ പരമായ നിര്‍വചനമാണ്. ആര്‍ തിയരത്തിന്റെ തത്വമാണ് ഇവിടെ ഉധേഷിചിട്ടുല്ലത്.എന്തിനാണ് ലേഖകന്‍ ഇത് ഉപയോഗിച്ചത് എന്ന് പരിശോദിക്കാം.

കേയ്നീഷ്യന്‍ "ഒപ്ടിമിസം - പെസിമിസം വേവില്‍" നിന്നും വെത്യസ്തമായതും കഴിഞ്ഞ കാല അനുഭാവാടിസ്ഥാനത്തില്‍ വര്‍ത്തമാന കാലത്തെ വിലയിരുതുന്നതോ ഭാവി പ്രവചിക്കുന്നതിണോ ആണ് ആര്‍ തിയറം. ഇതിന്റെ മനസ്സിലാക്കല്‍ സാധ്യമാകുന്നത് സൂക്ഷ്മ സാമ്പത്തിക മൂല്യങ്ങളിലധിഷ്ടിതമായ സ്തൂലസാമ്ബതിക ശാസ്ത്രത്തിലൂടെ യാണ്.അതായത് വെക്തികളുടെയും മോനിട്ടരിസ്ടുകളുടെയും ആശയ അടിസ്ഥാനം (മൈന്‍സ്ട്രീം നിയോക്ലാസിക്കല്‍/ ന്യൂ ക്ലസ്സികള്‍ മാക്രോ എകനോമിക്സ്). എന്നാല്‍ ഫിസ്കല്‍ പോളിസിയിലും ബജറ്റിലും സര്‍ക്കാര്‍ ഇടപെടലുകളിലൂടെ യും ക്രമീകരിക്കുന്നതുമായ സമ്പത്ത് വ്യവസ്ഥയില്‍ സര്കാരുകളുടെ നയ സ്വീകരണത്തിന് ആര്‍ സിദ്ധാന്തം ഉപയോഗിക്കുന്നതിനെ പൂര്‍ണ്ണമായും നമുക്ക് തള്ളികളയാന്‍ ആകില്ല കാരണം തത്വം മോനിടരി പോളിസിയില്‍ അധിഷ്ടിതമായതോ ഇന്ടിവിജുവലിസത്തില്‍ അധിഷ്ടിതാമോ ആയി മാത്രമേ ഉപയോഗികാവൂ എന്നത് ഒരു ടോഗ്മയാണ്. ഇതിനെ നാം പോളിചെഴുതെണ്ടിയിരിക്കുന്നു. കാരണം യുക്തിയുടെ ഉപയോഗം ഏതൊരു പ്രവര്‍ത്തനത്തിനും പ്രയോജനപ്പെടുത്തുന്നതില്‍ തെറ്റില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നത് വരാവ്-ചെലാവ് കാര്യങ്ങളില്‍ വെക്തംമായ വിവരമുള്ള സര്‍ക്കാര്‍ ആര്‍ ഉപയോഗിക്കുന്നതി തെറ്റായ്കാനാന്‍ കഴിയില്ല. ഇവിടെ മനസ്സിലാക്കേണ്ടത് ആര്‍ ഉപയോഗിക്കുന്നത് വെക്തികള്‍ അല്ല എന്നുമാണ്. മറിച്ച് മോനിട്ടരിസ്ടുകളുടെ ആശയം ഒരു മോനിടരി പോളിസി സ്വീകരിക്കുമ്പോള്‍ (ഉദാ: എസ്പന്ഷനരി) വെക്തികള്‍ യുക്തിപരമായ് അതിനോട് പ്രതികരിക്കുകയും അത് കാര്യമായ സാമ്പത്തിക ചലനങ്ങള്‍ സൃഷ്ടിക്കാതെ പോകും എന്നതുമാണ്‌. എന്നാല്‍ ഇവര്‍ ഫിസ്കാല്‍ പോളിസിയോടു ജനങ്ങള്‍ക്ക്‌ എന്ത് പ്രതികരനമാനെന്നുല്ലത് വിവരിക്കുന്നുമില്ല. എന്നാല്‍ സര്‍ക്കാരുകള്‍ക്ക് കൃത്യംമായ സ്റെക് ഉള്ള സമ്പത്ത് വ്യവസ്ഥയില്‍ പ്രതേകിച്ചും ഫിസ്കാല്‍ പോളിസിയോടു ഇത്തരത്തിലുള്ള പ്രതികരണം ചര്‍ച്ച ചെയ്യപ്പെടെണ്ടാതാണ്. ലേഖനത്തിന്റെ പരിധി ഇതിനനുവടിക്കാതതിനാലാണ് ചര്‍ച്ച ചെയാതിരുന്നത്.
ആര്‍ തിയറിയുടെ വെളിച്ചത്തില്‍ നോക്കുമ്പോള്‍ വിവരം (ഇന്‍ഫര്‍മേഷന്‍) വെക്തികലെക്കാള്‍ കൂടുതല്‍ സര്‍ക്കാരിനാണ്. അവര്‍ തങ്ങളുടെ വരവ്-ചെലവു കണക്കാക്കുന്നതിന് കൃത്യത പാലിച്ചാല്‍ പ്രതീക്ഷിക്കുന്ന വരുമാനം കഴിഞ്ഞ വര്‍ഷങ്ങളുടെ വെളിച്ചത്തില്‍ ഏറ്റവും ച്ചുരിങ്ങിയത് ബാലന്‍സ് ചെയും എന്ന് പ്രതീക്ഷിക്കാതിരിരിക്കാന്‍ തക്ക കാരണങ്ങളൊന്നുമില്ല. സര്‍ക്കാരുകളുടെ ഇന്‍ഫര്‍മേഷന്‍ സാങ്കതികതിന്റെ സഹായത്തോടെ റെവന്യു മോബിലൈസേശന്‍ വര്‍ധിപ്പിക്കുന്നത് വഴി റെവന്യു മെച്ചപ്പെടുന്നു എന്ന് വാദിക്കുന്നതില്‍ തെറ്റില്ല. ഇവിടെ ഒരു പ്രതിക്രിയാ വാദപരമായ തിയറി വെത്യ്സസ്തമായ സര്‍ക്കാര്‍ ക്രമീകൃത സമ്പത്ത് വ്യവസ്ഥയില്‍ ഉപയോഗിച്ചാല്‍ ഫലം വെത്യസ്തമായിരിക്കും എന്നുമാണ് സൂചിപ്പിക്കാന്‍ ആഗ്രഹിച്ചത്. എന്നാല്‍ കമ്യുനികെഷനിലെ കൃത്യത ഇല്ലായ്മ ഇത് അസാധ്യമാകി, അതില്‍ ക്ഷമ ചോദിക്കുന്നു.



Sunday, February 20, 2011

ബജറ്റ്: ഒരു ജനപക്ഷ വിശകലനം

കഴിഞ്ഞ ഫെബ്രുവരി 10ന് ധനമന്ത്രി തോമസ് ഐസക് സംസ്ഥാന നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിനോട് കേരളത്തിനെ മുഖ്യധാരാ മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാട് പ്രതീക്ഷിതമായിരുന്നു. ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളോട് പൊതുവില്‍ മുഖം തിരിഞ്ഞു നില്‍ക്കുന്ന നിലപാടാണല്ലോ മാധ്യമങ്ങള്‍ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി സ്വീകരിച്ചു പോരുന്നത്. അതുകൊണ്ടു തന്നെ ബജറ്റിന്റെ കാര്യത്തില്‍ മാത്രം അതു വ്യത്യസ്തമാകാന്‍ തരമില്ലതാനും. ചില ഉദാഹരണങ്ങള്‍ നോക്കൂ: ‘വിശാലമായ സ്വപ്നങ്ങളുടെ ബജറ്റ്’ എന്ന തലക്കെട്ടില്‍ ഫെബ്രുവരി 11ന് മേരി ജോര്‍ജ് മാതൃഭൂമി ദിനപത്രത്തിന്റെ എഡിറ്റ് പേജില്‍ ബജറ്റിനെ കുറിച്ച് എഴുതിയിരുന്നു. ബജറ്റിനെതിരെ ഒരു സൈദ്ധാന്തിക വിമര്‍ശനമുയര്‍ത്തലോ, അല്ലെങ്കില്‍ ബജറ്റിന്റെ പോരായ്മകള്‍ എടുത്തു കാണിക്കലോ ഒന്നുമായിരുന്നില്ല ലേഖനത്തിന്റെ ലക്ഷ്യം. പകരം, വലതുപക്ഷത്തിന്റെ പഴകി തേഞ്ഞ ഭാഷയില്‍ ഇടതുപക്ഷം മുന്നോട്ടു വയ്ക്കുന്നതെല്ലാം തെറ്റാണെന്ന യുക്തിരഹിതമായ വാദങ്ങള്‍ നിരത്തുന്നതിനാണ് മാതൃഭൂമിയുടെ എഡിറ്റ് പേജ് ചിലവാക്കപ്പെട്ടിരിക്കുന്നത്. ബജറ്റവതരണത്തോടനുബന്ധിച്ച് ഫെബ്രുവരി 10-11 തിയതികളിലായി ടിജി ബേബിക്കുട്ടി എഴുതിയ ‘പൊതുമേഖലയെ തഴുകി സ്വകാര്യ നിക്ഷേപങ്ങള്‍ തളച്ചിട്ടു’ എന്ന ലേഖനവും പരിഗണിക്കാവുന്നതാണ്. “പൊതുമേഖലാവ്യവസായങ്ങള്‍ സംരക്ഷിക്കുക, പുനരുദ്ധരിക്കുക, വിപുലീകരിക്കുക” എന്ന വ്യവസായ മുദ്രാവാക്യവുമായി അധികാരത്തിലെത്തിയ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ പക്ഷേ, സ്വകാര്യമേഖലയുടെ വളര്‍ച്ചയ്ക്കാവശ്യമായ കാര്യങ്ങളൊന്നും ചെയ്തില്ലെന്ന് ബേബികുട്ടി പറയുന്നു. പൊള്ളയായ വാദമുഖങ്ങളുടെ ബലത്താല്‍ സര്‍ക്കാര്‍ നയങ്ങളെ വിശകലനം ചെയ്യുന്നു എന്ന പേരില്‍ ചില രാഷ്ട്രീയ അജന്‍ഡകള്‍ നിരതെറ്റാതെ അവതരിപ്പിക്കുകയാണ് ഇവിടെ പത്രവും ലേഖകരും ചെയ്യുന്നത്. അതിനപ്പുറത്തേക്ക് യുക്തിസഹമായോ, സൈദ്ധാന്തിക ബലത്തിലോ വിഎസ് സര്‍ക്കാരിന്റെ വ്യവസായ-സാമ്പത്തിക നയങ്ങളെ വിമര്‍ശിക്കുന്നതില്‍ ഈ ലേഖനങ്ങള്‍ (പൊതുവില്‍ മുഖ്യധാരാ മാധ്യമങ്ങള്‍) പരാജയപ്പെട്ടിരിക്കുന്നുവെന്നു കാണാം.

ഈ വലതുപക്ഷ ചെണ്ടമേളത്തിനു വിരുദ്ധമായി, 2011-12 വര്‍ഷത്തേക്ക് ഇടതുസര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റിനേയും, അതുവഴി സര്‍ക്കാരിന്റെ തന്നെ ചിലനയങ്ങളേയും മനസിലാക്കാനുള്ള ശ്രമമാണ് ഇവിടെ നടത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് യാഥാര്‍ത്ഥ്യബോധമില്ലാത്ത ക്ഷേമബജറ്റാണ് ഐസക് അവതരിപ്പിച്ചിരിക്കുന്നത് എന്ന വിമര്‍ശവും രംഗത്തുണ്ട്. എന്നാല്‍, ഇതില്‍ എത്രത്തോളം സാംഗത്യമുണ്ട്? ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പണം ധനമന്ത്രി എവിടെ നിന്നുണ്ടാക്കി? ബജറ്റിലെ പല വാഗ്ദാനങ്ങളും അടുത്ത സര്‍ക്കാരിന് എടുക്കാചുമടായി മാറുമോ? ഈ ചോദ്യങ്ങള്‍ക്കുത്തരം തേടുമ്പോഴാണ്, കേവലം ജനപ്രീണനത്തിനുള്ള പൊടിക്കൈകള്‍ എന്നതിനേക്കാളൊക്കെയുപരിയായി, കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പ്രയത്നത്തിന്റേയും, ദീര്‍ഘവീക്ഷണമുള്ള നയങ്ങളുടേയും സമാപനപത്രികയായിരുന്നു ഈ മാസമാദ്യം അവതരിപ്പിച്ച ബജറ്റെന്ന് മനസിലാക്കാനാകുക.

***
എത്ര കാര്യക്ഷമമായാണ് ഇടതു പക്ഷ സര്‍ക്കാരിന്റെ ധനകാര്യവിഭാഗം പ്രവര്‍ത്തിച്ചിരുന്നതെന്നു മനസിലാക്കാന്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ വരുമാനവളര്‍ച്ച മാത്രം നോക്കിയാല്‍ മതിയാകും. ബജറ്റ് വിലയിരുത്തല്‍ കണക്കുകളിലും (Budget estimates), പദ്ധതികള്‍ നടപ്പിലാക്കിയ കണക്കുകളിലും (Revised estimate) വിനിയോഗത്തിന്റേയും വളര്‍ച്ചയുടേയും തോതുകള്‍ വിരല്‍ ചൂണ്ടുന്നതും ഇതിലേക്കു തന്നെ. സ്ഥിതിവിവരക്കണക്കുകളിലെ സമദൂര വളര്‍ച്ച സൂചിപ്പിക്കുന്നത് എത്ര കാര്യക്ഷമമായാണ് വിഭവ വിനിമയം നടത്തപ്പെടുന്നത് എന്നതാണ്. പട്ടിക ഒന്ന് കാണുക (*Budget estimates സൂചിപ്പിക്കുന്നു, അല്ലാത്ത വര്‍ഷങ്ങള്‍ Revised estimatesഉം സൂചിപിക്കുന്നു).

ധനക്കമ്മിയുടെ കാര്യത്തിലും കഥ വ്യത്യസ്തമല്ല. കൃത്യമായും കമ്മി ക്രമീകരിച്ചു കൊണ്ടാണ് ഓരോവര്‍ഷവും സര്‍ക്കാര്‍ കടന്നു പോകുന്നത്. പുതിയ ബജറ്റ് വിലയിരുത്തലില്‍ കമ്മി അധികമായ്‌ വരുന്നത് റോഡ്‌ വികസന പദ്ധതിയുടെ പശ്ചാത്തലത്തിലാണ്. എന്നാല്‍ കൃത്യമായ ഫണ്ട് കണ്ടെത്തുന്ന മുറയ്ക്ക് ഈ കമ്മി നികത്താവുന്നതേയുള്ളൂ എന്ന് കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സര്‍ക്കാര്‍ സാമ്പത്തിക പ്രവര്‍ത്തനം തെളിയിക്കുന്നു (കൂടുതല്‍ വിവരങ്ങള്‍ക്ക് പട്ടിക രണ്ട് കാണുക).

വിഭവ വിനിയോഗം കാര്യക്ഷമവും സ്ഥിരവുമാണെന്നു പറയാന്‍ നമ്മെ ‍ പ്രേരിപ്പിക്കുന്ന ഘടകം സ്ഥൂല-സാമ്പത്തിക ശാസ്ത്ര സിദ്ധാന്തമായ ‘Rational Expectation’* ആണ്. ഇത് പ്രകാരം മുകളിലത്തെ ഗ്രാഫും പട്ടികയും സൂചിപ്പിക്കുന്നത് മുന്‍ വര്‍ഷങ്ങളിലെ ബജറ്റില്‍ പ്രതീക്ഷിച്ച വരവിനേക്കാള്‍ കൂടുതലാണ് സര്‍ക്കാരിന്റെ യഥാര്‍ത്ഥ വരവ് എന്നതാണ്. അതുകൊണ്ടു തന്നെ 2011-12ലെ ബജറ്റ് വിലയിരുത്തല്‍ പെരുപ്പിക്കപ്പെട്ട എസ്റ്റിമേഷനാണെന്ന വാദത്തിന്റെ മുനയൊടിയുന്നു. അതുപോലെ തന്നെ, ചിലവിന്റെ സ്ഥിതിവിവരക്കണക്കുകള്‍ കണ്ടാല്‍ ഇത് കൃത്യമായി വ്യയം ചയ്യാന്‍ കഴിയുന്നതാണെന്നും മേല്പറഞ്ഞ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ നമുക്കെത്തിച്ചേരാം. ഇവിടെ അധിക വ്യയം കാണിക്കുന്നത് സാമ്പത്തിക മാന്ദ്യത്തിന്റെ കാലഘട്ടതാണ്. എന്നാല്‍ ഇത് സര്‍ക്കാരിന്റെ വ്യക്തമായ സാമ്പത്തിക പാക്കേജുകളുടെ വെളിച്ചത്തിലാണ് ഉണ്ടായിട്ടുള്ളത്. അത് സാമ്പത്തിക ഭദ്രതയ്ക്ക് അനിവാര്യവുമായിരുന്നു. ഈ സാഹചര്യത്തില്‍ വരും സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ഒരു കാരണവശാലും അടുത്ത സര്‍ക്കാരിന്റെ തലയില്‍ അടിച്ചേല്പ്പിക്കപ്പെട്ട ഭാരമാകുന്നില്ല. സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാന വിശ്വാസങ്ങള്‍ക്കു പോലും നിരക്കാത്ത വാദങ്ങളാണവ. ഇത് മനസിലാക്കാന്‍ കേരളത്തില്‍ മൊത്ത വരുമാനത്തിന്റെ വളര്‍ച്ച കാണിക്കുന്ന ഗ്രാഫ് കാണുക. വരുമാന വര്‍ധനവിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാരിന്റെ കാലത്തുണ്ടായ മാറ്റം വലതുപക്ഷ സര്‍ക്കാരിന്റെ കാലത്തുണ്ടായ സാമ്പത്തിക പുരോഗതിയുടെ ഇരട്ടിയിലധികമാണെന്ന് മനസ്സിലാക്കാം (താഴെയുള്ള ഗ്രാഫ് കാണുക) .

***
കേരളത്തില്‍ വ്യവസായം വളരാത്തതിന്റെ കാരണം ഇടതുപക്ഷമാണ് എന്നത് ബൂര്‍ഷ്വാസിയുടെ ഏറ്റവും ശക്തമായ പ്രചാരണങ്ങളിലൊന്നാണ്. മുഖ്യധാരാ സിനിമകള്‍ മുതല്‍ മധ്യവര്‍ഗസാഹിത്യം വരെ എടുത്താഘോഷിച്ചിട്ടുള്ള വലതുപക്ഷ മിത്തുകളിലൊന്നാണിത്. ഈ മിത്ത് എത്രത്തോളം ദുര്‍ബലമാണെന്നു വെളിപ്പെടുത്തി തന്ന അഞ്ചു വര്‍ഷങ്ങളായിരുന്നു കഴിഞ്ഞു പോയവ. 2010-11ല്‍ പ്രഖ്യാപിച്ച 125 കോടി രൂപയുടെ ഒന്‍പത് പൊതുമേഖലാ പദ്ധതികളും പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. ഇതു കൂടാതെ ഒന്‍പതു വിപുലീകരണ പദ്ധതികളും പൂര്‍ത്തിയായി വരുന്നു. പല പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും നല്ലതോതില്‍ പ്രവര്‍ത്തന ലാഭം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നതും എടുത്തു പറയാവുന്ന നേട്ടമാണ്. തൊട്ടുമുന്നത്തെ വലതുപക്ഷ ഭരണത്തിനു കീഴില്‍ ഊര്‍ധ്വന്‍ വലിച്ചിരുന്ന പല പൊതുമേഖലാ സ്ഥാപനങ്ങളും പുതിയ ഊര്‍ജം കൈവരിക്കുന്നതാണ് കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ നാം കണ്ടത്. 2010-11ലെ എളമരം കരീം റിപോര്‍ട്ട്‌ വായിച്ചാല്‍ ബേബിക്കുട്ടിയുടെ പല വാദങ്ങളും പഴയ കണക്കുകളുടെ ബലത്തിലാണ് നിലനില്‍ക്കുന്നതെന്നു മനസിലാക്കാം. അത് ഈ ലേഖനത്തിന്റെ പരിധിയിലൊതുങ്ങുന്ന വിഷയമല്ലാത്തതിനാല്‍, അവിടേക്കു കടക്കുന്നില്ല.

ബജറ്റ് ഏറ്റവും അധികം ഊന്നല്‍ നല്‍കുന്നത് പശ്ചാത്തല സൗകര്യ വികസനത്തിനാണ്. പ്രധാന സവിശേഷതകള്‍ താഴെ കാണുക:

1. റോഡ്‌ വികസനം: അടിസ്ഥാന സൗകര്യമായ റോഡുകളുടെ പുനരുദ്ധാരണതിനുള്ള പദ്ധതി സംസ്ഥാനത്തിലെ റോഡുകളുടെ തലരേഖ തന്നെ മാറ്റിയെഴുതുന്ന നിലയ്ക്ക് അതീവ പ്രാധാന്യമര്‍ഹിക്കുന്നതാണ്. നാല്‍പതിനായിരം കോടി രൂപയുടെ ഈ പാക്കേജ് ദേശീയ‍, സംസ്ഥാന, ജില്ലാ റോഡുകളുടെ നവീകരണം മുന്‍നിര്‍ത്തിയുള്ളതാണ്. ഈ നടപടിയുണ്ടായാല്‍ തുറമുഖം, എയര്‍പോര്‍ട്ട്‌, റെയില്‍, മറ്റു വ്യവസായങ്ങള്‍ എന്നിവയുടെ സുഗമമായ വികസനത്തിലേക്ക് അതു നയിക്കുമെന്ന് വ്യക്തം.ഇതിലേക്കുള്ള ഫണ്ടിംഗ് സമ്പ്രദായം പരീക്ഷിച്ചാല്‍ വിജയിക്കുമെന്നത് തര്‍ക്കമറ്റതാണ്. റോഡ്‌ വികസനത്തിലെ ഈ ‘ബിഗ്‌ പുഷ്’ അനുബന്ധ മേഖലകളിലേക്കും കടന്നാല്‍, ഒരുപക്ഷേ കേരളത്തിന്റെ തന്നെ മുഖച്ഛായ മാറ്റാവുന്നതാണ്.

2. വിഴിഞ്ഞം തുറമുഖവും മറ്റു ചെറുകിട തുറമുഖങ്ങളും അതിന്റെ വികസനവും ബജറ്റില്‍ കാര്യമായ സ്ഥാനം നേടിയിട്ടുണ്ട്. കൂടാതെ റെയില്‍ വ്യവസായ പാര്‍ക്കുകള്‍, വാതക ശൃംഖല, ജലപാത തുടങ്ങിയ അടിസ്ഥാന വികസന പദ്ധതികളും ബജറ്റിലിടം കണ്ടെത്തി.

3. കേരളത്തിന്റെ പുതിയ വളര്‍ച്ചാ മേഖലകളായ ഐറ്റി, സ്മാര്‍ട്ട് സിറ്റി , റ്റൂറിസം എന്നിവയ്ക്ക് കാര്യമായ ബജറ്റ് വകയിരുതലുകള്‍ നല്‍കാന്‍ സര്‍ക്കാരിനു സാധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ മുന്നോട്ടു വച്ച നിബന്ധനകള്‍ അനുസരിച്ചു തന്നെ സ്മാര്‍ട് സിറ്റിയില്‍ ഒപ്പിടാന്‍ ദുബായ് കമ്പനിയായ റ്റികോം മുന്നോട്ടു വന്നത് വിഎസ് സര്‍ക്കാരിന്റെ ‘സാമൂഹ്യനീതിയിലധിഷ്ഠിതമായ വികസനം’ എന്ന സങ്കല്പത്തിന്റെ വിജയമായിട്ടാണ് പൊതുവില്‍ സ്വീകരിക്കപ്പെട്ടത്.

4. വൈദ്യുത മേഖലയില്‍ കാര്യമായ പുരോഗതി കൈവരിക്കാന്‍ നടപ്പു സര്‍ക്കാരിനു കഴിഞ്ഞു എന്നത് ബജറ്റില്‍ നിന്നും വ്യക്തമാണ്. പ്രസരണ നഷ്ടം കുറയ്ക്കാന്‍ തക്ക കാര്യക്ഷമമായ നടപടികള്‍ കൈകൊള്ളുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചു. പ്രസരണ നഷ്ടം 24.6 ശതമാനത്തില്‍ നിന്നും 17.2 ശതമാനാമായി കുറയ്ക്കാന്‍ കഴിഞ്ഞു. ഊര്‍ജ സംരക്ഷണത്തിന് ഉതകുന്നതാണ് ഈ കുറവ്. വൈദ്യുത മേഖലയെ കാലങ്ങളായി അലട്ടിയ ഒരു പ്രധാന പ്രശ്നമാണ് പ്രസരണ നഷ്ടം. കഴിഞ്ഞ അഞ്ചു വര്ഷങ്ങളായി പവര്‍കട്ട് സംസ്ഥാനത്തിലുണ്ടായിട്ടില്ല എന്നതും, ഉത്പാദനം 26MWല്‍ നിന്നും 204MW ആയി ഉയര്‍ത്താന്‍ കഴിഞ്ഞതും സര്‍ക്കാരിന്റെ നേട്ടമാണ്. മീറ്റര്‍ വാടക ഇനത്തില്‍ ഈടാക്കി പോന്ന പ്രതി മാസം പത്തു രൂപാ ഇനിമുതല്‍ നല്‍കേണ്ട. ഇതുവഴി ഉപഭോക്താക്കള്‍ക്ക് നൂറ്റി ഇരുപതു കോടിരൂപാ യുടെ ബാധ്യത കുറയും.

5. സര്‍ക്കാരിന്റെ ക്രിയാത്മകമായ ഇടപെടല്‍ മൂലം നേട്ടമുണ്ടാക്കിയിട്ടുള്ള മറ്റൊരു രംഗം മത്സ്യ ബന്ധന മേഖലയാണ്. എന്നും അവഗണനയ്ക്ക് വിധേയമായിട്ടുള്ള ഈ മേഖലയെ പരിപോഷിപ്പിക്കാന്‍ ഉതകുന്ന നയങ്ങളാണ് കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ കാണാന്‍ സാധിച്ചത്. ഇതുവരെ 3,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനമാണ് ഈ രംഗത്ത് നടത്തപ്പെട്ടിട്ടുള്ളത്. ഇത് കഴിഞ്ഞ വലതുപക്ഷ സര്‍ക്കാരിന്റെ ധനവിനിയോഗത്തിന്റെ (527 കോടി രൂപ) അഞ്ചിരട്ടിയാണ്. ഈ രംഗത്ത് 380 കോടി രൂപയുടെ കടങ്ങള്‍ എഴുതി തള്ളി; മൂന്നു ഹാര്ബറുകള്‍ പൂര്‍ത്തിയാക്കി. കൂടാതെ 15 ഫിഷ്‌ ലാന്‍ഡിംഗ് സെന്ററുകള്‍ സ്ഥാപിക്കും. ഇത് ആശാവഹമായ ഒരു നയംമാറ്റമായി തന്നെ കരുതാം. പ്രാന്തവല്കരിക്കപ്പെട്ട മത്സ്യ ബന്ധന മേഖലയിലെ സമഗ്ര വികസനത്തിന്റെ ഭാഗമായ് നടപ്പാക്കുന്ന 200 കോടി രൂപയുടെ മാതൃകാ മത്സ്യ ഗ്രാമ പരിപാടി തികച്ചും നൂതനവും വികസനോന്മുഖവുമാണ്. വരുംവര്‍ഷത്തേക്കുള്ള ബജറ്റ് ഇതിലെക്കായ്‌ മൊത്തം 65 കോടി രൂപ പദ്ധതി വിഹിതമായി വിലയിരുത്തിയിട്ടുണ്ട്.

6. കയര്‍, കശുവണ്ടി, കൈത്തറി എന്നിങ്ങനെയുള്ള മറ്റു ചെറുകിട മേഖലകള്‍ക്കും ഈ ബജറ്റില്‍ പ്രാധാന്യം ലഭിച്ചിരിക്കുന്നതായി കാണാം. കൂടാതെ ഭക്ഷ്യ സുരക്ഷയ്ക്കായുള്ള നീക്കിയിരിപ്പ് 34 കോടി രൂപയില്‍ നിന്നും 235 കോടിയാക്കി ഉയര്‍ത്തി. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി നെല്ലുല്‍പാദനം 2.28 ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ നിന്ന് (2007- 08 ) 2.34 ലക്ഷം ഹെക്ടര്‍ (2009 -10 ) ഭൂമിയായി‌ ഉയര്‍ത്തി. ഉത്പാദനം 5.28 ലക്ഷം റ്റണ്ണില്‍ നിന്നും 5.9 ലക്ഷം റ്റണ്‍ ആയി വര്‍ധിച്ചു. സംഭരണ വില 7 രൂപയില്‍ നിന്നും ഇപ്പോള്‍ 14 രൂപയിലെത്തി. പാലുല്പാദനം 2005-06ല്‍ 20.63 ലക്ഷം റ്റണ്ണായിരുന്നെങ്കില്‍ 2010-11ല്‍ 29 ലക്ഷം റ്റണ്‍ ആയി വര്‍ധിച്ചു. മത്സ്യോല്പന്നങ്ങളുടെ വളര്‍ച 0.78 ലക്ഷം റ്റണ്ണില്‍ നിന്നും 1 .26 ലക്ഷം റ്റണ്‍ ആയി മാറി. മൃഗ സംരക്ഷണത്തിനായി 34 കോടിയായിരുന്നു യുഡിഎഫിന്റെ കാലത്ത് നീക്കി വയ്ക്കപ്പെട്ടതെങ്കില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് അത് 150 കോടിയായി. നാളികേരം, കാപ്പി കുരുമുളക് , മുതലായവയുടെ ഉത്പാദന വര്ധനവിനായ് കടാശ്വാസത്തിന് 53.1 കോടി പദ്ധതി വിഹിതം വകയിരുത്തി.

***
ഇതൊരു ക്ഷേമ ബജറ്റ് ആയിരുന്നു എന്നതില്‍ തര്‍ക്കമില്ല. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ അവലംബിച്ച നടപടികള്‍ ശ്ലാഘനീയം തന്നെ. അതു പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളതുമാണ്. എന്നിട്ടും മേരി ജോര്‍ജിനെ പോലുള്ളവര്‍ അമര്‍ത്യ സെന്നിന്റെ ഉദ്ധരണിയെടുത്തെഴുതി കൊണ്ട് സര്‍ക്കാരിന്റെ ക്ഷേമ പ്രവര്തനങ്ങളെ വില കുറച്ചു കാണിച്ചു കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ നിഷ്കളങ്കമാണെന്നു കരുതുക വയ്യ. ഇവര്‍ സൂചിപ്പിച്ചതു പോലെ ഈ ബജറ്റിനെ സര്‍ക്കാര്‍ കാലയളവു അവസാനിക്കുന്ന തത്രപ്പാടില്‍ ഉണ്ടാക്കിയ ഒന്നായി ചുരുക്കി കാണാന്‍ കഴിയില്ലെന്നാണ് മേല്‍വിവരിച്ച കണക്കുകള്‍ സൂചിപ്പിക്കുന്നത്. ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമായും ഊന്നല്‍ നല്‍കുന്നത് ഭക്ഷ്യ സുരക്ഷ, ആരോഗ്യ പദ്ധതികള്‍, വിദ്യാഭ്യാസ പദ്ധതികള്‍, പട്ടിക ജാതി/പട്ടിക വര്‍ഗ മറ്റു പിന്നാക്ക ജന വിഭാഗങ്ങളുടെ ക്ഷേമം എന്നിവയിലാണ്.

ക്ഷേമ പെന്‍ഷന്‍ 134 കോടി രൂപയില്‍ നിന്നും 389 കോടിയായി ഉയര്‍ത്തി. മിനിമം പെന്‍ഷന്‍ പ്രായം അറുപതാക്കി നിജപ്പെടുത്തുകയും ചെയ്തു. കൂടാതെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്കായ്‌ 30,000 കോടി രൂപയും നീക്കിയിരുത്തപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ ജനിക്കുന്ന ഓരോ ബിപിഎല്‍ കുട്ടിക്കും 10,000 രൂപ യുടെ ഇഷുറന്‍സ് സര്‍ക്കാര്‍ വഹിക്കും. ദാരിദ്ര്യ രേഖയ്ക്കു മുകളിലുള്ള കുട്ടികള്‍ക്ക് ഈ തുക പകുതിയാണ്. ഇന്ത്യയിലാദ്യമായി വീട്ടുജോലിക്കാര്‍ക്ക് ഒരു ക്ഷേമപദ്ധതിയും ഇടതുപക്ഷ സര്‍ക്കാര്‍ ബജറ്റില്‍ അവതരിപ്പിക്കുകയുണ്ടായി. മറ്റ് അസംഘടിത മേഖലകള്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍ക്കും ബജറ്റില്‍ സ്ഥാനം ലഭിച്ചു. ചുരുക്കി പറഞ്ഞാല്‍, കാര്യക്ഷമമായ ക്ഷേമരാഷ്ട്ര നിര്‍മാണം എന്ന ലക്ഷ്യത്തിലേക്കുള്ള ഉറച്ച കാല്‍ വെയ്പാണ് വിഎസ് സര്‍ക്കാര്‍ തങ്ങളുടെ അവസാന ബജറ്റിലും മുന്നോട്ടു വയ്ക്കുന്നത്.

മുകളിലെ പട്ടികയില്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ക്കുപുരമേ 2011 -12ല്‍ 647.42 കോടി രൂപ പട്ടിക ജാതി വിഭാഗത്തിന്റെ ക്ഷേമത്തിനും 258.38 കോടി പട്ടിഗ വര്‍ഗ ക്ഷേമത്തിനും വകയിരുത്തിയിട്ടുണ്ട്. വെറും വകയിരുത്തല്‍ മാത്രമല്ല, പകരം കാര്യക്ഷമമായി വിനിയോഗിക്കപ്പെടുന്ന തുകയാണിതെന്ന് പട്ടിക രണ്ടില്‍ നിന്നും മനസിലാക്കാം. പതിനാലായിരത്തഞ്ഞൂറ് പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് ഭൂമിയുടെ കൈവശരേഖ നല്‍കാന്‍ സര്‍ക്കാരിനു സാധിച്ചിട്ടുണ്ട്. മുവായിരം കുടുംബങ്ങള്‍ക്ക് വനേതര ഭൂമിയും നല്‍കി. ഹജ് തീര്‍ത്ഥാടക ക്ഷേമത്തിനായ് 20 കോടി രൂപയാണ് ബജറ്റില്‍ വിലയിരുത്തപ്പെട്ടിരിക്കുന്നത്. പിന്നാക്ക സമുദായങ്ങളുടെ ഉയര്ച്ചയ്ക്കുള്ള പഠനത്തിന്റെ നടത്തിപ്പിനായ് (പാലൊളി മുഹമ്മദ്കുട്ടി കമ്മിറ്റി) 14 കോടിയും വഖഫ് പ്രവര്‍ത്തനങ്ങള്‍ക്കായ് 2 കോടിയും നല്‍കി. ശബരിമലപോലുള്ള തീര്‍ത്ഥാടക കേന്ദ്രങ്ങള്‍ക്കും സ്പെഷല്‍ തുക ഈ ബജറ്റില്‍ വിലയിരുത്തുകയുണ്ടായി. ലക്ഷം വീടുകളുടെ പുനരുധാരണത്തിന് 19 .5 കോടിയുടെ പദ്ധതി വിഹിതം നല്‍കി. കൂടാതെ മൈത്രി ഭവന വായ്പയുടെ കുടിശികകള്‍ പൂര്‍ണമായും എഴുതി തള്ളി.

ജെന്‍ഡര്‍ ബജറ്റിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളും ബജറ്റില്‍ കാണാം. സ്ത്രീ ഗുണഭോക്തൃ സ്കീമില്‍ ചെലവഴിച്ച പദ്ധതി വിഹിതം 5 .6 ശതമാനത്തില്‍ (2009 -10 ) നിന്നും 9.4 ശതമാനമായ് കൂടും (770 കോടി രൂപ) ജെന്‍ഡര്‍ അവബോധം വര്‍ധിപ്പിക്കാന്‍ പ്രത്യേകം പാക്കേജും, സ്കൂള്‍/കോളേജുകളില്‍ സ്ത്രീകള്‍ക്കായുള്ള അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കാന്‍ പദ്ധതി വിഹിതവും നീക്കി വച്ചിട്ടുണ്ട്. അവിവാഹിതരായ അമ്മമാര്‍ക്ക് പ്രത്യേകം ക്ഷേമ പാക്കേജുകളുമുണ്ട്. കേരളത്തിലെ സ്കൂള്‍ വിദ്യാഭ്യാസത്തിലുള്ള മേഖലാ വിഭജനം (മലബാര്‍-തിരുകൊച്ചി) ഇല്ലാതായിരിക്കുന്നു എന്നതും ശ്രദ്ധേയമായ നീക്കമാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തിലെ പദ്ധതി വിഹിതം 790.34 കോടിയില്‍ നിന്നും 1,573.76 കോടിയായ് കഴിഞ്ഞ ബജറ്റില്‍ ഉയര്‍ത്തിയത് വിപ്ലവകരമായ നീക്കമായിരുന്നു. എന്നാല്‍ ഇത് ഈ ബജറ്റില്‍ 2,296.54 കോടിയായി വീണ്ടും ഉയര്‍ത്തിയിട്ടുണ്ട്. സര്‍വകലാശാല വിഹിതം 51.4 കോടിയില്‍ നിന്നും 144.75 കോടിയായി മാറി. ഇത് സൂചിപ്പിക്കുന്നത് ഉന്നത വിദ്യാഭ്യാസ-ഗവേഷണ രംഗങ്ങളില്‍ ഒരു കുതിച്ചുചാട്ടത്തിനുള്ള ശ്രമങ്ങമാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്നാണ്.

***
മുകളില്‍ പറഞ്ഞ സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തില്‍ ഈ ബജറ്റും സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളും സൂചിപ്പിക്കുന്നത് ഉല്പാദന-ഉപഭോഗ-സേവന മേഖലകളെ മെച്ചപ്പെടുത്തിക്കൊണ്ട് സംസ്ഥാനത്തിന്റെ ജീവിത നിലവാരവും, സാമ്പത്തിക ശേഷിയും കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നയങ്ങളാണ് വിഎസ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നാണ്. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ അതില്‍ തന്നെ പൂര്‍ണമാണെന്ന വാദം ലേഖകനില്ല. പോരായ്മകളും, വീഴ്ചകളും ആര്‍ക്കും കണ്ടെത്താനാകും. അതിലേക്ക്, മൈക്രോസ്കോപ് തിരിച്ചു വയ്ക്കാത്തതിന്റെ കാരണം, അതിനേക്കാള്‍ എത്രയോ വലുതാണ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എന്നതുകൊണ്ടാണ്. ലോകം മുഴുവന്‍ സാമ്പത്തിക ഞെരുക്കം ശക്തിപ്പെടുകയും, യൂറോപ്യന്‍ രാജ്യങ്ങള്‍ പോലും ക്ഷേമരാജ്യ സങ്കല്പത്തില്‍ നിന്നും പിന്മടങ്ങുകയും ചെയ്യുന്ന ഒരു സമയത്താണ് ഇത്രയധികം ക്ഷേമപദ്ധതികള്‍ നടപ്പിലാക്കാനും, എന്നിട്ടും സംസ്ഥാനത്തിന്റെ ധനകാര്യമാനേജ്മെന്റ് കാര്യക്ഷമമായി കൊണ്ടു പോകാനും വിഎസ് സര്‍ക്കാരിനു കഴിയുന്നതെന്നോര്‍ക്കണം. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും അഴിമതിയുടെ നാറുന്ന കാറ്റ് വീശിയടിക്കുന്ന സമയത്തു തന്നെയാണ് സത്യസന്ധവും വ്യത്യസ്തവുമായ ഒരു ഭരണം വിഎസിന്റെ നേതൃത്വത്തില്‍ കേരളത്തെ മുന്നോട്ടു നയിക്കുന്നത്. ഇന്ത്യന്‍ ഇടതുപക്ഷത്തിന് ബദല്‍ വികസന സങ്കല്പങ്ങള്‍ ഉണ്ടെന്നു മാത്രമല്ല, നവലിബറല്‍ കാലഘട്ടത്തില്‍ പോലും
അവ കാര്യക്ഷമമായി നടപ്പാക്കാനുള്ള കഴിവും, ദീര്‍ഘവീക്ഷണവും അവര്‍ക്കുണ്ടെന്നാണ് ഈ ബജറ്റും, കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളും ജനങ്ങളോട് പറയുന്നത്.

സിദ്ദിക്ക് റാബിയത്

സീ ദി ലിങ്ക് http://dillipost.in/2011/02/19/
__
*According to Investopedia, Rational Expectations theory is an economic idea that the people in the economy make choices based on their rational outlook, available information and past experiences. The theory suggests that the current expectations in the economy are equivalent to what the future state of the economy will be. This contrasts the idea that government policy influences the decisions of people in the economy.

Sunday, January 30, 2011

യാത്ര

ജീവന്റെ യാത്ര പ്രണയത്തിന്റെ പാതയില്‍
പ്രണയമോ ജീവന്റെ യാത്രയുടെ പാതയില്‍
സീതയാം ആര്യ പുത്രിയെ കവര്‍ന്ന രാവണന്‍
തേടിയതെന്ത്, പ്രണയമോ, സീതയുടെ ഉടലോ?
കല്യാണ സൌഗന്ധികം തേടിയ ഭീമന്‍ തേടിയതാരെ
വെറും പുഷ്പമോ കൃഷ്ണയുടെ പ്രേമ ഹര്മ്യമോ?
കാളി ദാസന്റെ ശാകുന്തളം തേടിയതാരെ വെറും
ദുഷ്യന്തനാം മന്നനോ ശകുന്തളയുടെ പ്രണയമോ?
കുമാരനും, ലീലയും, ചണ്ഡാളയും ആനന്ദ ഭിക്ഷുവും
തേടുവതാരെ, ഗുരുവാം പ്രണയമോ , മോക്ഷമോ?
ഒട്ടിയ വയറുമായ് കടിപിടി കൂടുന്ന കോലങ്ങളെങ്ങും
തിരയുന്നതെന്തേ, റൊട്ടിയോ ജീവന്റെ പ്രണയമോ?