പകരുവാന്‍ നുകരുവാന്‍ കൈകള്‍ തിരയുന്നു
പാതയില്‍ വലയുന്ന അന്ധന്റെ ദുഖമായ്
തുണയറ്റ് ശങ്കിച്ച ഒറ്റക്കിളിയുടെ
തരളമാം ദുഃഖം സ്വകാര്യമായ് ഊറുന്നു
കര്‍ണ്ണ കപോലങ്ങള്‍ തഴുകിയ മാരുതന്‍
കറുത്ത് പടരുന്ന രാവിന്‍ പരപ്പുകള്‍
കൊതിയറ്റ് ശൂന്യതയില്‍ അലിയുന്ന ഗന്ധം
പങ്ക് വക്കുമോ സ്വകാര്യ ദുഃഖങ്ങള്‍?
കാതരമാമീ കാടിന്‍ വിതുമ്പല്‍
കേണ്അലക്കുന്ന പക്ഷിപ്പുഴുക്കള്‍
ആര്‍ത്തലക്കുന്ന കടലിന്റെ ഉന്നവും
പങ്ക് വക്കാന്‍ തുനിയുന്ന ദുഖമോ?
ഓടി ഒളിക്കുന്ന മേഘ ശകലങ്ങള്‍
ആര്‍ത്തു പെയ്യും തുലാവര്‍ഷ നാളുകള്‍
ആഴത്തില്‍ നോവുന്ന ഗ്രീഷ്മത്തിന്‍ ചുവടുകള്‍
ചുറ്റിലും കണ്ണീര്‍ പൊഴിക്കും തരുക്കളും
ചോദ്യമായ് ചുറ്റിലും പൊന്തിവന്നപ്പോള്‍
ദുഖമായില്ല! പങ്കുവക്കാന്‍ തുനിയും സ്വകാര്യത.
സിദ്ദിക്ക്
വെറുതെയും അല്ലാതെയും കുറിയ്ക്കുന്ന നിനവുകള്‍ പ്രസിദ്ധീകരണയത്നത്തിന്റെ കഷ്ടങ്ങളില്ലാതെ എനിക്ക് നിങ്ങളോട് സംവദിക്കാന്‍ നമ്മുടേതായ ഒരിടം
Tuesday, August 24, 2010
പ്രണയം
നീരൊഴുക്കായ്
നിലാവില്‍ പാല്‍ മഴയായ്
ശിശിരത്തില്‍ നറു നനവായ്
ധമനിയില്‍ അരിച്ചിറങ്ങുമ്പോള്‍
മെലിഞ്ഞ നദിപോലെ
ഊരിയെറിഞ്ഞ അരുവിയുടെ
ചെറു കാറ്റത്ത്‌ഉരുളുന്ന മണലായ്
ചലനമറ്റ പുഴയുടെ ഓര്‍മയായ്
അരിച്ചിറങ്ങുന്ന കനിവുകള്‍
എതിരേല്ക്കുവാന്‍ വിരിയുന്ന കര ഹൃദയങ്ങള്‍
ചലനമറ്റു മൃതിയാര്‍ന്ന പുഴയുടെ വടുക്കള്‍
നല്‍കി വരണ്ട ഊര്‍വരമറ്റ ധമനികള്‍
കൊതിച്ചതെങ്കിലും കഴിഞ്ഞില്ല
കരുണയുടെ നിസ്വാര്‍ത്ഥ രാഗത്തിന്റെ
ഒഴുക്കെന്നില്‍ പുണരുവാന്‍ ചേര്‍ത്ത് ചുംബിക്കാന്‍
ഉണങ്ങി വടുക്കള്‍ തെളിഞ്ഞതാണീ ധമനികളിന്‍ സന്ഗീര്‍ണത
സിദ്ദിക്ക്
നിലാവില്‍ പാല്‍ മഴയായ്
ശിശിരത്തില്‍ നറു നനവായ്
ധമനിയില്‍ അരിച്ചിറങ്ങുമ്പോള്‍
മെലിഞ്ഞ നദിപോലെ
ഊരിയെറിഞ്ഞ അരുവിയുടെ
ചെറു കാറ്റത്ത്‌ഉരുളുന്ന മണലായ്
ചലനമറ്റ പുഴയുടെ ഓര്‍മയായ്
അരിച്ചിറങ്ങുന്ന കനിവുകള്‍
എതിരേല്ക്കുവാന്‍ വിരിയുന്ന കര ഹൃദയങ്ങള്‍
ചലനമറ്റു മൃതിയാര്‍ന്ന പുഴയുടെ വടുക്കള്‍
നല്‍കി വരണ്ട ഊര്‍വരമറ്റ ധമനികള്‍
കൊതിച്ചതെങ്കിലും കഴിഞ്ഞില്ല
കരുണയുടെ നിസ്വാര്‍ത്ഥ രാഗത്തിന്റെ
ഒഴുക്കെന്നില്‍ പുണരുവാന്‍ ചേര്‍ത്ത് ചുംബിക്കാന്‍
ഉണങ്ങി വടുക്കള്‍ തെളിഞ്ഞതാണീ ധമനികളിന്‍ സന്ഗീര്‍ണത
സിദ്ദിക്ക്
കുത്ത്
ഓതി നീ കറുത്തവന്‍ തൊട്ടുകൂടാത്തവന്‍
കഴിഞ്ഞ കാലത്തിന്‍ കുറവുകള്‍ ഒന്നായ്...
തുറന്നു കാട്ടി വെളുത്തവന്‍ ഇവന്‍
കഴിഞ്ഞകാലത്തിന്‍ ഉടമാവകാശി...
നിറഞ്ഞു, കണ്ണുകള്‍ വരവേറ്റു
തകര്‍ത്തലക്കും തുലാവര്‍ഷ സന്ധ്യയെ ...
ഒടുക്കമില്ലാത്ത ദുരന്തങ്ങള്‍ ഒന്നുമേ
കഴിഞ്ഞില്ല കിരാതമാം കുടിയൊഴിപ്പിക്കലും
ഒഴിഞ്ഞ കണ്ണുകള്‍ , വരണ്ടുതുടങ്ങിയ ചുണ്ടുകള്‍
വിലമറന്ന ശരീരവും വിലയറ്റ ഓര്‍മകളും
തളിര്തിടുന്നു മൃതിഅറ്റ ചിന്തകള്‍
ഒതിങ്ങി നില്‍കാത്ത നിനവിന്റെ ചിറകുകള്‍ ...
സിദ്ദിക്ക്
കഴിഞ്ഞ കാലത്തിന്‍ കുറവുകള്‍ ഒന്നായ്...
തുറന്നു കാട്ടി വെളുത്തവന്‍ ഇവന്‍
കഴിഞ്ഞകാലത്തിന്‍ ഉടമാവകാശി...
നിറഞ്ഞു, കണ്ണുകള്‍ വരവേറ്റു
തകര്‍ത്തലക്കും തുലാവര്‍ഷ സന്ധ്യയെ ...
ഒടുക്കമില്ലാത്ത ദുരന്തങ്ങള്‍ ഒന്നുമേ
കഴിഞ്ഞില്ല കിരാതമാം കുടിയൊഴിപ്പിക്കലും
ഒഴിഞ്ഞ കണ്ണുകള്‍ , വരണ്ടുതുടങ്ങിയ ചുണ്ടുകള്‍
വിലമറന്ന ശരീരവും വിലയറ്റ ഓര്‍മകളും
തളിര്തിടുന്നു മൃതിഅറ്റ ചിന്തകള്‍
ഒതിങ്ങി നില്‍കാത്ത നിനവിന്റെ ചിറകുകള്‍ ...
സിദ്ദിക്ക്
ചോദ്യം
ഹൃദയം നുകരുവാന്‍ വെമ്ബുമ്പോള്‍
മാനസം കവര്ന്നങ്ങു മണ്ടിയില്ലേ ...
വീണ്ടുമീ ഉഷസിന്റെ ഊഷ്മള കിരണങ്ങള്‍
വിസ്മയം വിതറി ഓര്‍മ്മകള്‍ വിതച്ചില്ലേ...
ഓര്‍മ്മകള്‍ നിന്നെ പിന്തുടരുമ്പോള്‍
നീ എന്തെ ഓടി അകലുന്ന മേഘങ്ങളായ് ?
എന്നിലെ നിനക്കായ് കൂട് ഞാന്‍ പലതും
ഉപേക്ഷിച്ചു ... എന്തെ നീ ഇനിയും
അന്ധര്ധാനത്തില്‍ ഉണ്മാദിക്കുന്നു?
കാത്തിരിക്കലും കൂട് ഉപേക്ഷിക്കലും
എനിക്ക് സ്വന്തമോ? നിനക്കതില്‍ സൗഖ്യമോ?
സിദ്ദിക്ക്
മാനസം കവര്ന്നങ്ങു മണ്ടിയില്ലേ ...
വീണ്ടുമീ ഉഷസിന്റെ ഊഷ്മള കിരണങ്ങള്‍
വിസ്മയം വിതറി ഓര്‍മ്മകള്‍ വിതച്ചില്ലേ...
ഓര്‍മ്മകള്‍ നിന്നെ പിന്തുടരുമ്പോള്‍
നീ എന്തെ ഓടി അകലുന്ന മേഘങ്ങളായ് ?
എന്നിലെ നിനക്കായ് കൂട് ഞാന്‍ പലതും
ഉപേക്ഷിച്ചു ... എന്തെ നീ ഇനിയും
അന്ധര്ധാനത്തില്‍ ഉണ്മാദിക്കുന്നു?
കാത്തിരിക്കലും കൂട് ഉപേക്ഷിക്കലും
എനിക്ക് സ്വന്തമോ? നിനക്കതില്‍ സൗഖ്യമോ?
സിദ്ദിക്ക്
Friday, April 9, 2010
കാഴ്ച
കാലരഥ ചക്രങ്ങള്‍ ആഴ്ത്തിയ ചാലുകളില്‍
കണ്ടു തത്തിയും തെറ്റിയും ജീവിതം
കണ്ടു കാഴ്ച-അറ്റ പ്രതീകങ്ങളെ
കണ്ടു പ്രതീക്ഷതന്‍ നൂപുരങ്ങളെ
കാഴ്ചയും പ്രതീക്ഷയും അറ്റ ശില്പങ്ങളായ്
കണ്ടു ഇവര്‍ മനുഷ്യ കോലങ്ങള്‍ ചുറ്റിലും
വിരുന്നു നല്‍കിയവര്‍ പലരും പറഞ്ഞു
വിരുന്നല്ലിത് ഞങ്ങളിന്‍ കൊലച്ചോറിന്‍ മിച്ചം
നിറഞ്ഞില്ല കണ്ണുകള്‍, ഓതിയ വാക്കുകള്‍
നീറ്റിപുകച്ചു ഉമിത്തീ കുണ്ടുകള്‍
തേടുന്ന യാത്രയുടെ പ്രിയം-അറ്റിടുന്നു
തേവുന്നു ദുഃഖങ്ങള്‍ കണ്ടങ്ങള്‍ ചുറ്റും
ഇടറുന്ന കാലുകള്‍, ചുറ്റും മനസ്സും
ഇടമില്ലന്നോതുന്ന വിശ്രമാലയങ്ങള്‍
ആരോ എനിക്കായ് കാത്ത് നില്കുന്നു
ആശ്രമം താണ്ടി ഞാന്‍ കൂടണയുന്നു
സിദ്ദിക്ക്
കണ്ടു തത്തിയും തെറ്റിയും ജീവിതം
കണ്ടു കാഴ്ച-അറ്റ പ്രതീകങ്ങളെ
കണ്ടു പ്രതീക്ഷതന്‍ നൂപുരങ്ങളെ
കാഴ്ചയും പ്രതീക്ഷയും അറ്റ ശില്പങ്ങളായ്
കണ്ടു ഇവര്‍ മനുഷ്യ കോലങ്ങള്‍ ചുറ്റിലും
വിരുന്നു നല്‍കിയവര്‍ പലരും പറഞ്ഞു
വിരുന്നല്ലിത് ഞങ്ങളിന്‍ കൊലച്ചോറിന്‍ മിച്ചം
നിറഞ്ഞില്ല കണ്ണുകള്‍, ഓതിയ വാക്കുകള്‍
നീറ്റിപുകച്ചു ഉമിത്തീ കുണ്ടുകള്‍
തേടുന്ന യാത്രയുടെ പ്രിയം-അറ്റിടുന്നു
തേവുന്നു ദുഃഖങ്ങള്‍ കണ്ടങ്ങള്‍ ചുറ്റും
ഇടറുന്ന കാലുകള്‍, ചുറ്റും മനസ്സും
ഇടമില്ലന്നോതുന്ന വിശ്രമാലയങ്ങള്‍
ആരോ എനിക്കായ് കാത്ത് നില്കുന്നു
ആശ്രമം താണ്ടി ഞാന്‍ കൂടണയുന്നു
സിദ്ദിക്ക്
നീ
കരളിതല്‍ പറിച്ചു നല്‍കി ഞാന്‍
പറഞ്ഞില്ല നീ പ്രിയമുള്ളവനെന്നു
നാലാളിന്‍ മുന്നില്‍ കിനിയുന്ന വേദനയില്‍
നിന്‍ അവജ്ഞ എന്നെ കൊത്തിവലിച്ചു
ഓര്‍മ്മകള്‍ മഴവില്ലിന്‍ നിറമേകുമ്പോള്‍
നീ ആര്തലച്ച മാരിയില്‍ ലയിച്ചു
മിച്ചമില്ലോന്നും എനിക്കായ് വെറും
കൊത്തിപ്പറിച്ച തനവും മനവും...
സിദ്ദിക്ക്
പറഞ്ഞില്ല നീ പ്രിയമുള്ളവനെന്നു
നാലാളിന്‍ മുന്നില്‍ കിനിയുന്ന വേദനയില്‍
നിന്‍ അവജ്ഞ എന്നെ കൊത്തിവലിച്ചു
ഓര്‍മ്മകള്‍ മഴവില്ലിന്‍ നിറമേകുമ്പോള്‍
നീ ആര്തലച്ച മാരിയില്‍ ലയിച്ചു
മിച്ചമില്ലോന്നും എനിക്കായ് വെറും
കൊത്തിപ്പറിച്ച തനവും മനവും...
സിദ്ദിക്ക്
Thursday, April 8, 2010
മൗന സംഗീതം
നിറഞ്ഞു മൌനം വിരിഞ്ഞു സ്വപ്നം
അലകള്‍ തേടി അലഞ്ഞു രാഗം
കര്‍ണങ്ങള്‍ കേള്‍ക്കെ പാടി പാതിരാക്കിളി
സംഗീതമാകുന്ന ദിവ്യാനുഭൂതി
ആരും കാണാതെ ആരുമറിയാതെ
ആശാഡമാസം അലതല്ലും നിമിഷം
ആത്മ നൊമ്പരങ്ങള്‍ കണ്ണുനീരായ്
ആദ്യരാഗം പൊലിഞ്ഞ നിമിഷം
കീര്‍ത്തനം പോലെ സംശുധമാകും
സംഗീത ദ്വനികള്‍ പോലെ
സഞ്ചാരി പോലെ സകല നിപുണന്‍ നീ
സംഗ യാത്രികനായ് നീ
സിദ്ദിക്ക്
അലകള്‍ തേടി അലഞ്ഞു രാഗം
കര്‍ണങ്ങള്‍ കേള്‍ക്കെ പാടി പാതിരാക്കിളി
സംഗീതമാകുന്ന ദിവ്യാനുഭൂതി
ആരും കാണാതെ ആരുമറിയാതെ
ആശാഡമാസം അലതല്ലും നിമിഷം
ആത്മ നൊമ്പരങ്ങള്‍ കണ്ണുനീരായ്
ആദ്യരാഗം പൊലിഞ്ഞ നിമിഷം
കീര്‍ത്തനം പോലെ സംശുധമാകും
സംഗീത ദ്വനികള്‍ പോലെ
സഞ്ചാരി പോലെ സകല നിപുണന്‍ നീ
സംഗ യാത്രികനായ് നീ
സിദ്ദിക്ക്
Subscribe to:
Posts (Atom)