Friday, April 9, 2010

കാഴ്ച

കാലരഥ ചക്രങ്ങള്‍ ആഴ്ത്തിയ ചാലുകളില്‍
കണ്ടു തത്തിയും തെറ്റിയും ജീവിതം

കണ്ടു കാഴ്ച-അറ്റ പ്രതീകങ്ങളെ
കണ്ടു പ്രതീക്ഷതന്‍ നൂപുരങ്ങളെ

കാഴ്ചയും പ്രതീക്ഷയും അറ്റ ശില്പങ്ങളായ്
കണ്ടു ഇവര്‍ മനുഷ്യ കോലങ്ങള്‍ ചുറ്റിലും

വിരുന്നു നല്‍കിയവര്‍ പലരും പറഞ്ഞു
വിരുന്നല്ലിത് ഞങ്ങളിന്‍ കൊലച്ചോറിന്‍ മിച്ചം

നിറഞ്ഞില്ല കണ്ണുകള്‍, ഓതിയ വാക്കുകള്‍
നീറ്റിപുകച്ചു ഉമിത്തീ കുണ്ടുകള്‍

തേടുന്ന യാത്രയുടെ പ്രിയം-അറ്റിടുന്നു
തേവുന്നു ദുഃഖങ്ങള്‍ കണ്ടങ്ങള്‍ ചുറ്റും

ഇടറുന്ന കാലുകള്‍, ചുറ്റും മനസ്സും
ഇടമില്ലന്നോതുന്ന വിശ്രമാലയങ്ങള്‍

ആരോ എനിക്കായ് കാത്ത് നില്കുന്നു
ആശ്രമം താണ്ടി ഞാന്‍ കൂടണയുന്നു


സിദ്ദിക്ക്

No comments:

Post a Comment