Tuesday, August 24, 2010

പ്രണയം

നീരൊഴുക്കായ്‌
നിലാവില്‍ പാല്‍ മഴയായ്
ശിശിരത്തില്‍ നറു നനവായ്
ധമനിയില്‍ അരിച്ചിറങ്ങുമ്പോള്‍

മെലിഞ്ഞ നദിപോലെ
ഊരിയെറിഞ്ഞ അരുവിയുടെ
ചെറു കാറ്റത്ത്‌ഉരുളുന്ന മണലായ്
ചലനമറ്റ പുഴയുടെ ഓര്‍മയായ്‌

അരിച്ചിറങ്ങുന്ന കനിവുകള്‍
എതിരേല്ക്കുവാന്‍ വിരിയുന്ന കര ഹൃദയങ്ങള്‍
ചലനമറ്റു മൃതിയാര്‍ന്ന പുഴയുടെ വടുക്കള്‍
നല്‍കി വരണ്ട ഊര്‍വരമറ്റ ധമനികള്‍

കൊതിച്ചതെങ്കിലും കഴിഞ്ഞില്ല
കരുണയുടെ നിസ്വാര്‍ത്ഥ രാഗത്തിന്റെ
ഒഴുക്കെന്നില്‍ പുണരുവാന്‍ ചേര്‍ത്ത് ചുംബിക്കാന്‍
ഉണങ്ങി വടുക്കള്‍ തെളിഞ്ഞതാണീ ധമനികളിന്‍ സന്ഗീര്‍ണത

സിദ്ദിക്ക്

കുത്ത്

ഓതി നീ കറുത്തവന്‍ തൊട്ടുകൂടാത്തവന്‍
കഴിഞ്ഞ കാലത്തിന്‍ കുറവുകള്‍ ഒന്നായ്...
തുറന്നു കാട്ടി വെളുത്തവന്‍ ഇവന്‍
കഴിഞ്ഞകാലത്തിന്‍ ഉടമാവകാശി...

നിറഞ്ഞു, കണ്ണുകള്‍ വരവേറ്റു
തകര്‍ത്തലക്കും തുലാവര്‍ഷ സന്ധ്യയെ ...
ഒടുക്കമില്ലാത്ത ദുരന്തങ്ങള്‍ ഒന്നുമേ
കഴിഞ്ഞില്ല കിരാതമാം കുടിയൊഴിപ്പിക്കലും

ഒഴിഞ്ഞ കണ്ണുകള്‍ , വരണ്ടുതുടങ്ങിയ ചുണ്ടുകള്‍
വിലമറന്ന ശരീരവും വിലയറ്റ ഓര്‍മകളും
തളിര്തിടുന്നു മൃതിഅറ്റ ചിന്തകള്‍
ഒതിങ്ങി നില്‍കാത്ത നിനവിന്റെ ചിറകുകള്‍ ...

സിദ്ദിക്ക്

ചോദ്യം

ഹൃദയം നുകരുവാന്‍ വെമ്ബുമ്പോള്‍
മാനസം കവര്ന്നങ്ങു മണ്ടിയില്ലേ ...
വീണ്ടുമീ ഉഷസിന്റെ ഊഷ്മള കിരണങ്ങള്‍
വിസ്മയം വിതറി ഓര്‍മ്മകള്‍ വിതച്ചില്ലേ...

ഓര്‍മ്മകള്‍ നിന്നെ പിന്തുടരുമ്പോള്‍
നീ എന്തെ ഓടി അകലുന്ന മേഘങ്ങളായ് ?
എന്നിലെ നിനക്കായ്‌ കൂട് ഞാന്‍ പലതും
ഉപേക്ഷിച്ചു ... എന്തെ നീ ഇനിയും
അന്ധര്ധാനത്തില്‍ ഉണ്മാദിക്കുന്നു?

കാത്തിരിക്കലും കൂട് ഉപേക്ഷിക്കലും
എനിക്ക് സ്വന്തമോ? നിനക്കതില്‍ സൗഖ്യമോ?

സിദ്ദിക്ക്

Friday, April 9, 2010

കാഴ്ച

കാലരഥ ചക്രങ്ങള്‍ ആഴ്ത്തിയ ചാലുകളില്‍
കണ്ടു തത്തിയും തെറ്റിയും ജീവിതം

കണ്ടു കാഴ്ച-അറ്റ പ്രതീകങ്ങളെ
കണ്ടു പ്രതീക്ഷതന്‍ നൂപുരങ്ങളെ

കാഴ്ചയും പ്രതീക്ഷയും അറ്റ ശില്പങ്ങളായ്
കണ്ടു ഇവര്‍ മനുഷ്യ കോലങ്ങള്‍ ചുറ്റിലും

വിരുന്നു നല്‍കിയവര്‍ പലരും പറഞ്ഞു
വിരുന്നല്ലിത് ഞങ്ങളിന്‍ കൊലച്ചോറിന്‍ മിച്ചം

നിറഞ്ഞില്ല കണ്ണുകള്‍, ഓതിയ വാക്കുകള്‍
നീറ്റിപുകച്ചു ഉമിത്തീ കുണ്ടുകള്‍

തേടുന്ന യാത്രയുടെ പ്രിയം-അറ്റിടുന്നു
തേവുന്നു ദുഃഖങ്ങള്‍ കണ്ടങ്ങള്‍ ചുറ്റും

ഇടറുന്ന കാലുകള്‍, ചുറ്റും മനസ്സും
ഇടമില്ലന്നോതുന്ന വിശ്രമാലയങ്ങള്‍

ആരോ എനിക്കായ് കാത്ത് നില്കുന്നു
ആശ്രമം താണ്ടി ഞാന്‍ കൂടണയുന്നു


സിദ്ദിക്ക്

നീ

കരളിതല്‍ പറിച്ചു നല്‍കി ഞാന്‍
പറഞ്ഞില്ല നീ പ്രിയമുള്ളവനെന്നു

നാലാളിന്‍ മുന്നില്‍ കിനിയുന്ന വേദനയില്‍
നിന്‍ അവജ്ഞ എന്നെ കൊത്തിവലിച്ചു

ഓര്‍മ്മകള്‍ മഴവില്ലിന്‍ നിറമേകുമ്പോള്‍
നീ ആര്തലച്ച മാരിയില്‍ ലയിച്ചു

മിച്ചമില്ലോന്നും എനിക്കായ് വെറും
കൊത്തിപ്പറിച്ച തനവും മനവും...

സിദ്ദിക്ക്

Thursday, April 8, 2010

മൗന സംഗീതം

നിറഞ്ഞു മൌനം വിരിഞ്ഞു സ്വപ്നം
അലകള്‍ തേടി അലഞ്ഞു രാഗം
കര്‍ണങ്ങള്‍ കേള്‍ക്കെ പാടി പാതിരാക്കിളി
സംഗീതമാകുന്ന ദിവ്യാനുഭൂതി

ആരും കാണാതെ ആരുമറിയാതെ
ആശാഡമാസം അലതല്ലും നിമിഷം
ആത്മ നൊമ്പരങ്ങള്‍ കണ്ണുനീരായ്
ആദ്യരാഗം പൊലിഞ്ഞ നിമിഷം

കീര്‍ത്തനം പോലെ സംശുധമാകും
സംഗീത ദ്വനികള്‍ പോലെ
സഞ്ചാരി പോലെ സകല നിപുണന്‍ നീ
സംഗ യാത്രികനായ് നീ

സിദ്ദിക്ക്

Monday, March 15, 2010

കൂടൊഴിയാത്ത കിനാക്കള്‍

കൂടൊഴിയാത്ത കിനാക്കള്‍

കൊഴിഞ്ഞു പോകാത്ത ചിന്തതന്‍ കൂടുകള്‍
കൊഴിഞ്ഞ്‌ ഒഴിഞ്ഞ മരമായിടുമ്പോള്‍
ചീഞ്ഞളിഞ്ഞ ഓര്‍മ്മകള്‍ ഭാരമായ്
ചിന്തകള്‍ വീണ്ടും വിരുന്നുകാരായ്...

എനിക്കുമുണ്ടാമീ ദുരന്ത കാവ്യങ്ങള്‍
ഭംഗി അറ്റ മൃതമാര്‍ന്ന കുറിപ്പുകള്‍
തുറിച്ചു നില്‍കുന്ന ചിന്തതന്‍ കൂനയില്‍
തുറിചിടുന്നു എന്‍ വരികളുടെ മര്‍ദനം

ഒരിക്കലും നിനക്കായ്‌ തിടുക്കമില്ലാതെ
ഒരിടത്തും നിന്നെ ഞാന്‍ വലിചിഴക്കാതെ
ഹൃത്തടത്തില്‍ ഒളിപ്പിച്ച ചിന്തകള്‍
ഹൃദയമില്ലാതെ തിളച്ച ചിന്തകള്‍

ഒളിച്ചുവച്ചു കനവുകള്‍ നിറഞ്ഞ
തളിര്‍തിടുന്ന മൃതിഅറ്റ ചിന്തകള്‍
ജനിച്ച ചിന്തകള്‍ മരിച്ചുവീഴുന്നു
ജനനിതന്‍ മാര്തടം പിളര്‍ന്ന് വീഴുന്നു

ചിറകുകള്‍ കുതറുന്ന യാത്രയിലെപ്പോഴോ
ചെറുതായ്അണഞ്ഞ നടുക്കംഉണര്‍ത്തി
ചിതറിയ വാക്കുകള്‍ പെറുക്കി വച്ചു
പ്രാണന്‍ നിനക്ക് ഞാന്‍ പറിച്ചുനല്‍കാം
പ്രണയിനിയായ്‌ നീ മുറിച്ചു മാറ്റരുതീ
ഹൃദയമില്ലാത്ത കിനാക്കള്‍ ഒന്നുമേ ...

സിദ്ദിക്ക്