Friday, April 9, 2010

കാഴ്ച

കാലരഥ ചക്രങ്ങള്‍ ആഴ്ത്തിയ ചാലുകളില്‍
കണ്ടു തത്തിയും തെറ്റിയും ജീവിതം

കണ്ടു കാഴ്ച-അറ്റ പ്രതീകങ്ങളെ
കണ്ടു പ്രതീക്ഷതന്‍ നൂപുരങ്ങളെ

കാഴ്ചയും പ്രതീക്ഷയും അറ്റ ശില്പങ്ങളായ്
കണ്ടു ഇവര്‍ മനുഷ്യ കോലങ്ങള്‍ ചുറ്റിലും

വിരുന്നു നല്‍കിയവര്‍ പലരും പറഞ്ഞു
വിരുന്നല്ലിത് ഞങ്ങളിന്‍ കൊലച്ചോറിന്‍ മിച്ചം

നിറഞ്ഞില്ല കണ്ണുകള്‍, ഓതിയ വാക്കുകള്‍
നീറ്റിപുകച്ചു ഉമിത്തീ കുണ്ടുകള്‍

തേടുന്ന യാത്രയുടെ പ്രിയം-അറ്റിടുന്നു
തേവുന്നു ദുഃഖങ്ങള്‍ കണ്ടങ്ങള്‍ ചുറ്റും

ഇടറുന്ന കാലുകള്‍, ചുറ്റും മനസ്സും
ഇടമില്ലന്നോതുന്ന വിശ്രമാലയങ്ങള്‍

ആരോ എനിക്കായ് കാത്ത് നില്കുന്നു
ആശ്രമം താണ്ടി ഞാന്‍ കൂടണയുന്നു


സിദ്ദിക്ക്

നീ

കരളിതല്‍ പറിച്ചു നല്‍കി ഞാന്‍
പറഞ്ഞില്ല നീ പ്രിയമുള്ളവനെന്നു

നാലാളിന്‍ മുന്നില്‍ കിനിയുന്ന വേദനയില്‍
നിന്‍ അവജ്ഞ എന്നെ കൊത്തിവലിച്ചു

ഓര്‍മ്മകള്‍ മഴവില്ലിന്‍ നിറമേകുമ്പോള്‍
നീ ആര്തലച്ച മാരിയില്‍ ലയിച്ചു

മിച്ചമില്ലോന്നും എനിക്കായ് വെറും
കൊത്തിപ്പറിച്ച തനവും മനവും...

സിദ്ദിക്ക്

Thursday, April 8, 2010

മൗന സംഗീതം

നിറഞ്ഞു മൌനം വിരിഞ്ഞു സ്വപ്നം
അലകള്‍ തേടി അലഞ്ഞു രാഗം
കര്‍ണങ്ങള്‍ കേള്‍ക്കെ പാടി പാതിരാക്കിളി
സംഗീതമാകുന്ന ദിവ്യാനുഭൂതി

ആരും കാണാതെ ആരുമറിയാതെ
ആശാഡമാസം അലതല്ലും നിമിഷം
ആത്മ നൊമ്പരങ്ങള്‍ കണ്ണുനീരായ്
ആദ്യരാഗം പൊലിഞ്ഞ നിമിഷം

കീര്‍ത്തനം പോലെ സംശുധമാകും
സംഗീത ദ്വനികള്‍ പോലെ
സഞ്ചാരി പോലെ സകല നിപുണന്‍ നീ
സംഗ യാത്രികനായ് നീ

സിദ്ദിക്ക്