കൂടൊഴിയാത്ത കിനാക്കള്‍
കൊഴിഞ്ഞു പോകാത്ത ചിന്തതന്‍ കൂടുകള്‍
കൊഴിഞ്ഞ് ഒഴിഞ്ഞ മരമായിടുമ്പോള്‍
ചീഞ്ഞളിഞ്ഞ ഓര്‍മ്മകള്‍ ഭാരമായ്
ചിന്തകള്‍ വീണ്ടും വിരുന്നുകാരായ്...
എനിക്കുമുണ്ടാമീ ദുരന്ത കാവ്യങ്ങള്‍
ഭംഗി അറ്റ മൃതമാര്‍ന്ന കുറിപ്പുകള്‍
തുറിച്ചു നില്‍കുന്ന ചിന്തതന്‍ കൂനയില്‍
തുറിചിടുന്നു എന്‍ വരികളുടെ മര്‍ദനം
ഒരിക്കലും നിനക്കായ് തിടുക്കമില്ലാതെ
ഒരിടത്തും നിന്നെ ഞാന്‍ വലിചിഴക്കാതെ
ഹൃത്തടത്തില്‍ ഒളിപ്പിച്ച ചിന്തകള്‍
ഹൃദയമില്ലാതെ തിളച്ച ചിന്തകള്‍
ഒളിച്ചുവച്ചു കനവുകള്‍ നിറഞ്ഞ
തളിര്‍തിടുന്ന മൃതിഅറ്റ ചിന്തകള്‍
ജനിച്ച ചിന്തകള്‍ മരിച്ചുവീഴുന്നു
ജനനിതന്‍ മാര്തടം പിളര്‍ന്ന് വീഴുന്നു
ചിറകുകള്‍ കുതറുന്ന യാത്രയിലെപ്പോഴോ
ചെറുതായ്അണഞ്ഞ നടുക്കംഉണര്‍ത്തി
ചിതറിയ വാക്കുകള്‍ പെറുക്കി വച്ചു
പ്രാണന്‍ നിനക്ക് ഞാന്‍ പറിച്ചുനല്‍കാം
പ്രണയിനിയായ് നീ മുറിച്ചു മാറ്റരുതീ
ഹൃദയമില്ലാത്ത കിനാക്കള്‍ ഒന്നുമേ ...
സിദ്ദിക്ക്
വെറുതെയും അല്ലാതെയും കുറിയ്ക്കുന്ന നിനവുകള്‍ പ്രസിദ്ധീകരണയത്നത്തിന്റെ കഷ്ടങ്ങളില്ലാതെ എനിക്ക് നിങ്ങളോട് സംവദിക്കാന്‍ നമ്മുടേതായ ഒരിടം
Monday, March 15, 2010
Monday, February 22, 2010
നൊംബരം
Monday, February 22, 2010
നൊംബരം
ഓര്‍മകളുടെ വാതയനത്തില്‍ ഉണര്‍ത്തുന്നു ചില സ്വത്വങ്ങള്‍ ...
ചോരയുടെ പതപ്പില്‍ വേദനയുടെ വിലമറന്ന സമൂഹത്തിനോട്
കൊതിതീരാത്ത മോഹങ്ങളും ആശയും വച്ചുനീട്ടുന്ന ആഗോളീകരണവും
ചുറ്റും ഭ്രാന്തമായ ചാലുകള്‍ കീറിഒഴുകുന്ന ചോരപ്പുഴകളും
എന്നില്‍ നടുക്കം സൃഷ്ടിച്ചില്ല, ഞാനും ചോരപ്പതപ്പില്‍ താണിരുന്നു
ചിലപ്പോള്‍ നുരഞ്ഞുപൊങ്ങുന്ന പ്രതിക്ഷേദ ചിന്ത
ചിലപ്പോള്‍ വേദനകിനിയുന്ന ചില്ലതന്‍ ഹിമബിന്തു
വികാരങ്ങള്‍ അനന്തതയില്‍ ഓര്‍മ്മകള്‍ ആകുമ്പോള്‍
ഓര്‍മകളുടെ വാതയനത്തില്‍ ഉണര്‍ത്തുന്നു ചില സ്വത്വങ്ങള്‍
Posted by Economic Issues at 3:33 AM

ഋതുക്കള്‍
Friday, February 12, 2010
ഋതുക്കള്‍
ഋതുക്കള്‍ മാറി ഇതുമഞ്ഞുകാലം
നവംബര്‍ അവളെ സ്വാഗതം ചെയ്തു
ഡിസംബര്‍ അവളില്‍ പ്രതീക്ഷയേകി
ഉദയം അജ്ഞാതമാക്കി മഞ്ഞുപടരുമ്പോള്‍
പുഞ്ചിരിച്ചു നവവര്‍ഷമെന്നെനോക്കി
ആദിത്യന്‍റെ കണിമറന്ന ജനുവരിയില്‍
അദ്രിശ്യനായ അരുണനെകാത്ത്
പ്രതീക്ഷയുടെ ചിറകിലേറുന്ന ജനുവരിയും ഋതുക്കളും.....
Posted by Economic Issues at 7:47 AM

രാത്രിയിലെ ചിന്ത
നിലാവ് പെയ്യുന്ന രാത്രിയില്‍ ഒഴുകി ഒഴുകി....
നിശീതിനിയുടെ നിശബ്ദതയില്‍
മനസ്സ് അവളുടെ ഓര്‍മയില്‍ ഒരു
ഗഗന സഞ്ചാരം നടത്തുമ്പോള്‍
വിശാദമില്ലാതെ വിയോഗമില്ലാതെ
വീണ്ടുംനിനക്കായ് എന്‍ഹൃദയം മന്ത്രിക്കുന്നു
പ്രാണസഖീ ഇനിയും എന്തിനീ മൌനം
എന്തിനീ അന്ധര്‍ധാനം
Posted by Economic Issues at 7:05 AM 0 comments
This was posted in blog on Friday, February 5, 2010, but due to some technical reason the blog got corrupted.

Subscribe to:
Posts (Atom)