കൂടൊഴിയാത്ത കിനാക്കള്‍
കൊഴിഞ്ഞു പോകാത്ത ചിന്തതന്‍ കൂടുകള്‍
കൊഴിഞ്ഞ് ഒഴിഞ്ഞ മരമായിടുമ്പോള്‍
ചീഞ്ഞളിഞ്ഞ ഓര്‍മ്മകള്‍ ഭാരമായ്
ചിന്തകള്‍ വീണ്ടും വിരുന്നുകാരായ്...
എനിക്കുമുണ്ടാമീ ദുരന്ത കാവ്യങ്ങള്‍
ഭംഗി അറ്റ മൃതമാര്‍ന്ന കുറിപ്പുകള്‍
തുറിച്ചു നില്‍കുന്ന ചിന്തതന്‍ കൂനയില്‍
തുറിചിടുന്നു എന്‍ വരികളുടെ മര്‍ദനം
ഒരിക്കലും നിനക്കായ് തിടുക്കമില്ലാതെ
ഒരിടത്തും നിന്നെ ഞാന്‍ വലിചിഴക്കാതെ
ഹൃത്തടത്തില്‍ ഒളിപ്പിച്ച ചിന്തകള്‍
ഹൃദയമില്ലാതെ തിളച്ച ചിന്തകള്‍
ഒളിച്ചുവച്ചു കനവുകള്‍ നിറഞ്ഞ
തളിര്‍തിടുന്ന മൃതിഅറ്റ ചിന്തകള്‍
ജനിച്ച ചിന്തകള്‍ മരിച്ചുവീഴുന്നു
ജനനിതന്‍ മാര്തടം പിളര്‍ന്ന് വീഴുന്നു
ചിറകുകള്‍ കുതറുന്ന യാത്രയിലെപ്പോഴോ
ചെറുതായ്അണഞ്ഞ നടുക്കംഉണര്‍ത്തി
ചിതറിയ വാക്കുകള്‍ പെറുക്കി വച്ചു
പ്രാണന്‍ നിനക്ക് ഞാന്‍ പറിച്ചുനല്‍കാം
പ്രണയിനിയായ് നീ മുറിച്ചു മാറ്റരുതീ
ഹൃദയമില്ലാത്ത കിനാക്കള്‍ ഒന്നുമേ ...
സിദ്ദിക്ക്