Monday, February 22, 2010

നൊംബരം

Monday, February 22, 2010

നൊംബരം

ഓര്‍മകളുടെ വാതയനത്തില്‍ ഉണര്‍ത്തുന്നു ചില സ്വത്വങ്ങള്‍ ...

ചോരയുടെ പതപ്പില്‍ വേദനയുടെ വിലമറന്ന സമൂഹത്തിനോട്
കൊതിതീരാത്ത മോഹങ്ങളും ആശയും വച്ചുനീട്ടുന്ന ആഗോളീകരണവും
ചുറ്റും ഭ്രാന്തമായ ചാലുകള്‍ കീറിഒഴുകുന്ന ചോരപ്പുഴകളും
എന്നില്‍ നടുക്കം സൃഷ്ടിച്ചില്ല, ഞാനും ചോരപ്പതപ്പില്‍ താണിരുന്നു

ചിലപ്പോള്‍ നുരഞ്ഞുപൊങ്ങുന്ന പ്രതിക്ഷേദ ചിന്ത
ചിലപ്പോള്‍ വേദനകിനിയുന്ന ചില്ലതന്‍ ഹിമബിന്തു
വികാരങ്ങള്‍ അനന്തതയില്‍ ഓര്‍മ്മകള്‍ ആകുമ്പോള്‍
ഓര്‍മകളുടെ വാതയനത്തില്‍ ഉണര്‍ത്തുന്നു ചില സ്വത്വങ്ങള്‍

Posted by Economic Issues at 3:33 AM

ഋതുക്കള്‍

Friday, February 12, 2010

ഋതുക്കള്‍

ഋതുക്കള്‍ മാറി ഇതുമഞ്ഞുകാലം
നവംബര്‍ അവളെ സ്വാഗതം ചെയ്തു
ഡിസംബര്‍ അവളില്‍ പ്രതീക്ഷയേകി
ഉദയം അജ്ഞാതമാക്കി മഞ്ഞുപടരുമ്പോള്‍
പുഞ്ചിരിച്ചു നവവര്‍ഷമെന്നെനോക്കി
ആദിത്യന്‍റെ കണിമറന്ന ജനുവരിയില്‍
അദ്രിശ്യനായ അരുണനെകാത്ത്
പ്രതീക്ഷയുടെ ചിറകിലേറുന്ന ജനുവരിയും ഋതുക്കളും.....
Posted by Economic Issues at 7:47 AM

രാത്രിയിലെ ചിന്ത

നിലാവ് പെയ്യുന്ന രാത്രിയില്‍ ഒഴുകി ഒഴുകി....
നിശീതിനിയുടെ നിശബ്ദതയില്‍
മനസ്സ്‌ അവളുടെ ഓര്‍മയില്‍ ഒരു
ഗഗന സഞ്ചാരം നടത്തുമ്പോള്‍
വിശാദമില്ലാതെ വിയോഗമില്ലാതെ
വീണ്ടുംനിനക്കായ്‌ എന്‍ഹൃദയം മന്ത്രിക്കുന്നു
പ്രാണസഖീ ഇനിയും എന്തിനീ മൌനം
എന്തിനീ അന്ധര്‍ധാനം

Posted by Economic Issues at 7:05 AM 0 comments
This was posted in blog on Friday, February 5, 2010, but due to some technical reason the blog got corrupted.